ഊര്‍ജ്ജസ്വലയായി നടന്നിരുന്ന സഹപ്രവര്‍ത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികള്‍ ചെയ്യാല്‍ സുബിക്കല്ലാതെ മറ്റാര്‍ക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും.
നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അര്‍പ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്. കോമഡി വേദികളില്‍ നിന്നും സിനിമയില്‍ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തില്‍ തന്നെ കോമഡി വേദികളില്‍ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം.
കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാര്‍ത്ഥയെ കുറിച്ച് ഒരിക്കല്‍ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കില്‍ ഏറ്റ പ്രോഗ്രാം ഞാന്‍ ചെയ്യുമെന്നായിരുന്നു. സുബിയുടെ വേര്‍പാട് ഇതുവരെ ഉള്‍ക്കൊള്ളാന്‍ സഹപ്രവര്‍ത്തകര്‍ക്കായിട്ടില്ല.
ഇപ്പോഴിതാ സുബിയെ കുറിച്ച് സംസാരിക്കുകയാണ് സുബിയുടെ അടുത്ത സുഹൃത്തും നടനുമായ നസീര്‍ സംക്രാന്തി. താന്‍ സുബിയുടെ സംസ്‌കാരത്തിന് പോയിരുന്നില്ലെന്നും ഇതിന് പിന്നാലെ തനിക്ക് വന്ന കമന്റുകള്‍ മോശമായി പോയി എന്നായിരുന്നുവെന്നും നസീര്‍ പറയുന്നു.
രണ്ട് കാരണങ്ങള്‍ കൊണ്ടായിരുന്നു തനിക്ക് പോകാന്‍ കഴിയാതിരുന്നത്. ഒന്ന് ഷൂട്ടിങ് ഉണ്ടായിരുന്നുവെന്നും പിന്നെ അവളുടെ ചിരിച്ച മുഖമാണ് മനസ്സിലുള്ളത് ജീവനറ്റ ശരീരമായി അവള് കിടക്കുന്നത് കാണാന്‍ തന്റെ മനസ്സ് അനുവദിച്ചില്ലെന്നും നസീര്‍ പറയുന്നു.
സുബി താനുമായി സംസാരിച്ചതും ഇടപഴകിയതും ചിരിച്ചതും ഒക്കെയാണ് എന്റെ മനസ്സിലുള്ളത്. അതൊന്നും ഒരിക്കലും മറക്കില്ലെന്നും അവളുടെ ചിരിച്ച മുഖം മാത്രം മതി എപ്പോഴും മനസ്സിലെന്ന് തനിക്ക് തോന്നിയെന്നും അതുകൊണ്ടായിരുന്നു സംസ്‌കാരത്തിന് പോകാതിരുന്നതെന്നും തന്റെ കാര്യമാണ് പറഞ്ഞത് മറ്റുള്ളവരുടേത് തനിക്ക് അറിയില്ലെന്നും നസീര്‍ കൂട്ടിച്ചേര്‍ത്തു.