ബാലതാരമായി വന്ന് കഴിഞ്ഞ 30 വർഷമായി മലയാളത്തിലും, തമിഴിലും, തെലുങ്കിലും ചുവടുറപ്പിച്ച് നില്ക്കുന്ന നടിയാണ് പ്രവീണ. സിനിമക്ക് പുറമേ സീരിയലുകളിലും സജീവമായ താരം നിരവധി കഥാപാത്രങ്ങളെയാണ് ഇതിനോടകം അവതരിപ്പിച്ചിരിക്കുന്നത്. സംസ്ഥാന സർക്കാരിന്റെ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡ് രണ്ട് തവണ നേടിയ നടിയാണ് പ്രവീണ. നിലവിൽ വാത്തി എന്ന സിനിമയിലാണ് താരം അഭിനയിച്ചിരിക്കുന്നത്. ഇതിൽ ധനുഷിന്റെ അമ്മ വേഷത്തിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്.
ഇപ്പോഴിതാ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചപ്പോൾ ഉണ്ടായ അനുഭവങ്ങളും, തന്റെ പുതിയ സിനിമയുടെ വിശേഷങ്ങളും പങ്ക് വെച്ച് എത്തിയിരിക്കുകയാണ് താരം. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വാത്തിയിലേക്ക് എന്നെ വിളിക്കുന്നത് പ്രൊഡ്യൂസർ ആണ്. ധുഷിന്റെ അമ്മ വേഷത്തിലേക്ക് ആണെന്ന് കേട്ടതോടെ ഞാൻ ഓകെ പറഞ്ഞു. ഇതുവരെ ഏകദേശം 150 ഓളം സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്.
എന്റെ സിനിമകൾ ഒന്നു പോലും തിയേറ്ററിൽ പോയി കാണാറില്ല. ആകെ നാലോ അഞ്ച് സിനിമകൾ മാത്രമാണ് ഞാൻ തിയേറ്ററിൽ പോയി കണ്ടിട്ടുള്ളത്. പക്ഷെ വാത്തി എനിക്ക് കാണണമെന്ന് തോന്നി. അങ്ങനെ രാത്രി ഷൂട്ട് കഴിഞ്ഞ് ഞാൻ ആ സിനിമ പോയി കണ്ടു. എനിക്ക് അതിന് ടിക്കറ്റ് കിട്ടിയില്ല. ഏറ്റവും മുന്നിൽ പോയിരുന്നാണ് കണ്ടത്,’ സീരിയലാണോ, സിനിമയാണോ ഇഷ്ടം എന്ന് ചോദിച്ചാൽ, സിനിമയേക്കാൾ സീരിയൽ തന്നെയാണ് ഇഷ്ടം. കൂടുതൽ ആരാധകരുടെ ഇഷ്ടം ലഭിക്കുന്നത് അതിൽ നിന്നാണ്. അവർ നമ്മളെ കുടുംബത്തിലെ ഒരു അംഗത്തെ പോലെയാണ് കാണുക.
നമ്മൾ എല്ലാ ദിവസവും ഒരു സമയത്ത് അവരുടെ വീട്ടിലേക്ക് ചെല്ലുകയല്ലേ. പുറത്തേക്ക് ഒക്കെ ഇറങ്ങിയാൽ എല്ലാവരും തിരിച്ചറിയാറുണ്ട്. മാസ്‌ക് ഇട്ട് പോയാലും പ്രവീണ ചേച്ചിയല്ലേ എന്ന് ചോദിച്ചിട്ട് വരും,’അമ്മ വേഷങ്ങൾ വന്നാൽ ഞാൻ ഇനിയും ചെയ്യും. സീരിയലിന്റെ ഡേറ്റാണ് പലപ്പോഴും പ്രശ്‌നമാകാറുള്ളത്. ഒരുപാട് നല്ല സിനിമകൾ വന്നിട്ട് അത് ഡേറ്റ് പ്രശ്നം കാരണം പോയിട്ടുണ്ട്. സൂര്യയുടെ അമ്മയായി രണ്ടു സിനിമയിൽ വേഷം വന്നു. പക്ഷെ ഡേറ്റ് പ്രശ്നം കാരണം അത് ഒഴിവാക്കേണ്ടി വന്നു,’
മമ്മൂട്ടിയുടെ റെക്കമെന്റേഷനിൽ മാത്രം ഞാൻ സിനിമകൾ ചെയ്തിട്ടുണ്ട്. അടുത്ത് വിളിച്ചിരുത്തി ഉപദേശിക്കും. വരുന്ന അവസരങ്ങൾ നോക്കി എടുക്കണം എന്നു പറയാറുണ്ട്. ആരാണ് നല്ലതെന്നും ചീത്തയെന്നും മനസിലാക്കണം എന്നൊക്കെ പറയും. അമ്മയോട് ഇവളെ എന്തിനാണ് സിനിമയിലേക്കു വിട്ടത്, ഒരു കല്യാണമൊക്കെ കഴിപ്പിച്ച് നല്ല കുടുംബിനി ആയി വിടേണ്ടതല്ലേ. സിനിമയൊന്നും വേണ്ട എന്നൊക്കെ ഇങ്ങനെ തമാശ പോലെ പറയുമായിരുന്നെന്നും പ്രവീണ ഓർത്തെടുത്തു.