സീരിയലുകളില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സ്വാസിക. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.
ഇതിന് ശേഷം ഒത്തിരി സിനിമകള്‍ താരം ചെയ്തു. സീരിയലുകളിലും സജീവമായിരുന്നു. ഇന്ന് മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് സ്വാസിക. അടുത്തിടെ സ്വാസിക പറഞ്ഞ ചില കാര്യങ്ങള്‍ വൈറലായിരുന്നു. ഭര്‍ത്താവിന്റെ കാല് തൊട്ട് തൊഴുന്നത് തനിക്ക് ഇഷ്ടമാണെന്നായിരുന്നു സ്വാസിക പറഞ്ഞത്.
ഇതിന് പിന്നാലെ വലിയ സൈബര്‍ അറ്റാക്കാണ് താരത്തിന് നേരം ഉണ്ടായത്. ഇപ്പോഴിതാ തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. താന്‍ തനിക്ക് ഇഷ്ടമുള്ള ഒരു കാര്യം പറഞ്ഞു, എന്നാല്‍ അതിഷ്ടമല്ലെന്നാണ് സോഷ്യല്‍മീഡിയ പറഞ്ഞതെന്നും നമ്മള്‍ എങ്ങനെയായിരിക്കണമെന്ന് സോഷ്യല്‍മീഡിയ തീരുമാനിക്കുന്ന അവസ്ഥയാണിപ്പോഴെന്നും സ്വാസിക പറയുന്നു.
സീരിയല്‍ താരം നിരഞ്ജനുമായുള്ള വീഡിയോയിലാണ് താരം ഇക്കാര്യം പറഞ്ഞത്. രാവിലെ എഴുന്നേറ്റ് കുളിച്ച് ഈറനുടത്ത് തുളസിക്കതിര് ചൂടി ഭര്‍ത്താവിന്റെ കാല് തൊട്ടു തൊഴുന്ന ഭാര്യമാര്‍ പുരുഷന്മാരുടെ സ്വപ്‌നമാണെന്നും തനിക്ക് അതിഷ്ടമാണെന്നും ആ ആഗ്രഹം താന്‍ പറഞ്ഞുവെന്നും അതിഷ്ടപ്പെടാത്തവര്‍ തന്നെ ബാധിക്കുന്ന കാര്യമല്ലെന്നും സ്വാസിക പറയുന്നു.
എനിക്ക് അങ്ങനെ ഒരു ആഗ്രഹമുണ്ടെന്ന് വെച്ച് താന്‍ കേരളത്തില്‍ ജീവിക്കാന്‍ പാടില്ലെന്നാണ് സോഷ്യല്‍മീഡിയയിലൂടെ പലരും പറയുന്നത്. താന്‍ ഇന്റര്‍നെറ്റില്‍ തന്റെ പേര് സെര്‍ച്ച് ചെയ്യാറില്ലെന്നും അങ്ങനെ ചെയ്യാന്‍ തോന്നിയിട്ടില്ലെന്നും സ്വാസിക പറയുന്നു.