മലയാളത്തിൽ ഏറെ ബഹുമാനം ആ നടനോടാണ്; ഷൂട്ടിങ്ങിന് ശേഷം അദ്ദേഹം എന്നെ കാറിൽ കയറ്റി വിട്ടു; മലയാളത്തിലെ തന്റെ പ്രിയപ്പെട്ട നടനെ കുറിച്ച് ഷക്കീല

4866

തെന്നിന്ത്യൻ സിനിമാ ലോകത്തെ മാദക റാണിയായിരുന്നു ഷക്കീല. ഷക്കീലയുടെ പടം സൂപ്പർ താരങ്ങൾക്ക് വരെ തലവേദനയായി മാറിയിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ വിചാരിക്കുന്നത്ര സുഖകരമായിരുന്നില്ല അവരുടെ ജീവിതം. ജീവിതത്തിൽ തിരിച്ചടികൾ നേരിടേണ്ടി വന്ന താരം ഇപ്പോൾ സിനിമയിൽ നിന്ന് അകന്ന് ചെന്നൈയിൽ താമസിച്ച് വരികയാണ്.

ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്സ് എന്ന യൂട്യൂബ് ചാനലിന് ഷക്കീല നല്കിയ അഭിമുഖമാണ് വൈറലാകുന്നത്. മലയാളത്തിന്റെ മഹാനടനായ മോഹൻലാലിനെ കുറിച്ചാണ് താരം സംസാരിക്കുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ; മലയാളത്തിൽ മോഹൻലാലിന്റെ ഫാനാണ് ഞാൻ. ഛോട്ടാ മുംബൈയിൽ ലാലേട്ടനെ കണ്ടപ്പോൾ എനിക്ക് വയറ്റിൽ പൂമ്പാറ്റകളോടി. പക്ഷേ അന്ന് എനിക്ക് പേടിയായിരുന്നു. പടത്തിൽ അദ്ദേഹം കിന്നാരത്തുമ്പികൾ മൂന്ന് തവണ കണ്ടിട്ടുണ്ട് എന്നാണ് പറയുന്നത്. ഈ ഡയലോഗ് വേണ്ട എന്ന് പറഞ്ഞപ്പോൾ സാരമില്ല. ഞാൻ ആ ഫിലിം കണ്ടിട്ടുണ്ടെന്നാണ് അദ്ദേഹം പറഞ്ഞത്.

Advertisements

Also Read
അവർ എനിക്ക് വിക്ടോറിയ രാജ്ഞിയെ പോലെയാണ്; ഒരു കാര്യം ആഗ്രഹിച്ചാൽ അവർക്കത് വേണം; ജയലളിതയെ കുറിച്ച് തുറന്ന് പറഞ്ഞ് കുട്ടി പത്മിനി

നിങ്ങളുടെ ഫാൻസ് ഉണ്ട് സാർ, എനിക്ക് പേടിയാണ് എന്ന് പറഞ്ഞപ്പോൾ ഒന്നും പേടിക്കണ്ട, ഇറ്റ്‌സ് ഓക്കെ എന്നാണ് അദ്ദേഹം പറഞ്ഞത്. പിന്നെ താഴെ വന്ന് എന്നെ കാറിൽ കയറ്റി വിട്ടു. അതാണ് എനിക്ക് അദ്ദേഹത്തോടുള്ള ബഹുമാനം. അതേസമയം മലയാള സിനിമയിൽ നിന്ന് വിട്ട് നിന്നതിന്റെ കാരണവും താരം മുമ്പൊരിക്കൽ വെളിപ്പെടുത്തിയിരുന്നു. പല സിനിമകളിലും തന്റെ അനുവാദം ഇല്ലാതെ മോശം സീമുകൾ കൂട്ടിച്ചേർത്തു എന്നാണ് താരം പറഞ്ഞത്.

തന്റെ പേരിൽ ഡ്യൂപ്പിനെ വെച്ച് അശ്ലീല രംഗങ്ങൾ ചിത്രീകരിച്ചു. ഇതോടെയാണ് സിനിമകളിൽ വിട്ട് നില്ക്കാൻ ഞാൻ തീരുമാനിച്ചതെന്നാണ് താരം അന്ന് വ്യക്തമാക്കിയത്. പുതുമുഖങ്ങളിൽ ആരോടും തനിക്ക് താത്പര്യമില്ലെന്നാണ് താരം പറയുന്നത്. അവരൊക്കെ കുട്ട് പയ്യന്മാരാണ്. നമ്മളേക്കാൾ പ്രായമുള്ള ആർട്ടിസ്റ്റിനെയാണ് നമുക്ക് ആരാധിക്കാൻ കഴിയു. അതേസമയം സിൽക്ക് സ്മിതയുടെ അനുയായിയാണ് ഷക്കീലയെ തുടക്കകാലത്ത് ആരാധകർ കണ്ടിരുന്നത്. താരത്തിന്റെ ആദ്യ പടവും സിൽക്കിനൊപ്പമായിരുന്നു.

Also Read
അദ്ദേഹത്തിന്റെ ആരോഗ്യ നില തൃപ്തികരം; ഐസിയു വിൽ തന്നെയാണ്; കുറിപ്പുമായി കുട്ടിക്കൽ ജയചന്ദ്രൻ

തന്റെ കരിയറിൽ സിൽക്ക് സ്മിത തഴയപ്പെടുന്ന കാലഘട്ടത്തിലാണ്, ഷക്കീല തന്റെ കരിയർ ഗ്രാഫിൽ കുതിക്കുന്നത്. എന്നിരുന്നാലും, താരമൂല്യത്തിന്റെ കാര്യത്തിൽ സിൽക്ക് തന്നെയായിരുന്നു മുൻപന്തിയിൽ. പക്ഷെ തന്റെ ജവിതം സിൽക്കിനെപ്പോലെ ദുരന്ത പൂർണ്ണമാക്കാൻ ഷക്കീല ഒരുക്കമായിരുന്നില്ല. കൈവിട്ട് പോവുമെന്ന് തോന്നിയ ജീവിതത്തെ അവർ തിരിച്ചുപിടിച്ചു. മാത്രമല്ല ബന്ധുക്കളിൽ നിന്ന് അകന്നു. ഇപ്പോൾ ട്രാൻസ്‌ജെൻഡർ ക്മ്മ്യൂണിറ്റികളുടെ ക്ഷേമ പ്രവർത്തനങ്ങളിൽ പങ്കാളിയാണ് താരം

Advertisement