മലയാള സിനിമയിലെ എക്കാലത്തോയും മികച്ച സൂപ്പർ ഹിറ്റ് ചിത്രമാണ് യോദ്ധ. താരരാജാവ് മോഹൻലാൽ ഹാസ്യ സാമ്രാട്ട് ജഗതി കൂട്ടുകെട്ട് സമ്മാനിച്ച ചിരിപ്പൂരത്തിലൂടെ മലയാളത്തിലെ എക്കാലത്തെയും പ്രിയപ്പെട്ട സിനിമകളിലൊന്ന് എന്ന ചാർട്ടിലിടം നേടിയ സിനിമയാണ് യോദ്ധ.
തൈപ്പറമ്പിൽ അശോകനും അരശുംമൂട്ടിൽ അപ്പുകുട്ടനും മിനി സ്‌ക്രീനിൽ അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോഴും കാണാൻ കഴിയുന്നത്. എന്നാൽ മോഹൻലാൽ നായകനായ ഈ ചിത്രത്തിൽ അരശുംമൂട്ടിൽ അപ്പുകുട്ടനെ അവതരിപ്പിക്കാൻ ജഗതി അല്ലാതെ മറ്റൊരു നടനെയും സങ്കൽപ്പിക്കാൻ തനിക്ക് കഴിയില്ലായിരുന്നു എന്ന് ചിത്രത്തിന്റെ സംവിധായകൻ സംഗീത് ശിവൻ ഒരിക്കൽ തുറന്നു പറഞ്ഞിരുന്നു.
സംഗീത് ശിവന്റെ വാക്കുകൾ ഇങ്ങനെ:
ലാൽ വന്നുകഴിഞ്ഞാൽ പിന്നെ ലാലിന്റെ കൂടെ കോംപീറ്റ് ചെയ്തു നിൽക്കണമെങ്കിൽ ദെയർ വാസ് നോ അദർ ചോയിസ്.
അദ്ദേഹവും ലാൽ സാറും ഒരുമിച്ചു വന്നാൽ പിന്നെ നമുക്ക് ഒരു രക്ഷയുമില്ല. അവര് അങ്ങോട്ടുമിങ്ങോട്ടും.പക്ഷേ വേറൊരു ആക്ടറിനിടയിൽ ജഗതി സാർ അവർക്ക് മേലെ സ്‌കോർ ആകും.
ജഗതി സാറിന്റെ അത്രയും ഇംപ്രവൈസ് ചെയ്യാൻ അവർക്ക് കഴിയാത്തതു കൊണ്ടാണ്. ലാൽ സാറും ജഗതിയും കൂടി വന്നാൽ ദാറ്റ് ബികം സംതിംഗ് എൽസ്. ചിത്രത്തിലെ കുറേ ഡയലോഗുകൾ നമ്മൾ എഴുതിയതല്ല. ഉദാഹരണത്തിന് ഈ ഫോറസ്റ്റു മുഴുവൻ കാടാണ് എന്നു പറയുന്ന ഡയലോഗൊക്കെ അതൊന്നും നമ്മളു പോലും അറിഞ്ഞിരുന്നില്ലെന്നും സംഗീത് ശിവൻ വ്യക്തമാക്കുന്നു.
അതേ സമയം മികച്ച വിജയം ആയിരുന്നു യോദ്ധ തിയ്യറ്ററുകളിൽ നിന്നും നേടി എടുത്തത്. മികച്ച ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരുന്നു. ലോകപ്രശ്‌സ്ത സംഗീത സംവിധായകനും ഓസ്‌കാർ ജോതാവും ആയി ഏആർ റഹ്‌മാൻ (അന്ന് ദിലീപ് എന്നായിരുന്നു പേര്) ആദ്യമായി സംഗീതം കൊടുത്ത ചിത്രം എന്ന പ്രത്യേകതയും യോദ്ധക്ക് ഉണ്ട്.