ഒരു കാലത്ത് മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടി ആയിരുന്നു ഷക്കീല. തമിഴ് സിനിമയിലൂടെ സിനിമാ രംഗത്തേക്ക് അരങ്ങേറിയ ഷക്കീല ബി ഗ്രേഡ് സിനിമകളിലൂടെയാണ് മലയാളികളുടെ മനസ്സിൽ കയറിപ്പറ്റിയത്. ഇപ്പോൾ സിനിമകളേക്കാൾ കൂടുതൽ തമിഴ് സീരിയലുകളിലാണ് ഷക്കീല വേഷമിടുന്നത്.
അതേ സമയം അടുത്തിടെ താരം ചില പരിപാടികളിൽ പങ്കെടുക്കാനായി കേരളത്തിൽ എത്തിയിരുന്നു. ഇപ്പോഴിതാ മലയാളത്തിന്റെ ജനപ്രിയ നായകൻ നടൻ ദിലീപിന് ഒപ്പം അഭിനയിക്കണമെന്ന തന്റെ അതിയായ മോഹം വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കു കയാണ് ഷക്കീല. കഴിഞ്ഞ ദിവസം കൊച്ചി വെണ്ണല തൈക്കാട് മഹാദേവ ക്ഷേത്രത്തിന്റെ ഉത്സവാഘോഷ പരിപാടിയിൽ അതിഥിയായി ഷക്കീല എത്തിയിരുന്നു.
ഇവിടെ വെച്ച് ഷക്കീല പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ചർച്ചയായി മാറിയരിക്കുന്നത്. മലയാളത്തിൽ ദിലീപിന് ഒപ്പം അഭിനയിക്കാൻ ആഗ്രഹമുണ്ട്. നായികയായിട്ടല്ല, അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് ഉള്ളത്.
ദിലീപിന്റെ ചാന്ത്പൊട്ട് സിനിമ കണ്ടതിന് ശേഷമാണ് തനിക്ക് ആ ആഗ്രഹം വന്നതെന്നും അദ്ദേഹത്തിന്റെ പേഴ്സണൽ കാര്യങ്ങളൊന്നും വെച്ചിട്ടല്ല താൻ ഈ പറഞ്ഞതെന്നും ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിൽ ഷക്കീല വ്യക്തമാക്കി. ആഗ്രഹിക്കുന്ന രീതിയിലുള്ള റോൾ തനിയ്ക്ക് ഇതുവരെ മലയാളത്തിൽ ലഭിച്ചിട്ടില്ലെന്നും ഷക്കീല പറഞ്ഞു.
നിരവധി സിനിമകളിൽ അഭിനയിച്ചതിന് തനിക്ക് ഇനിയും പണം കിട്ടാനുണ്ടെന്ന് ഷക്കീല പറഞ്ഞു. ഞാൻ മലയാളം സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് അവർ പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോൾ സുഖമായി ജീവിക്കുന്നതും. എനിക്ക് പെട്ടന്ന് ദേഷ്യം വരാറില്ലെന്നും ഷക്കീല പറയുന്നു.
അതേ സമയം ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം എന്ന ചിത്രത്തിന്റെ ട്രെയ്ലർ ലോഞ്ചിന് മാൾ അധികൃതർ അനുമതി നിഷേധിച്ചത് വലിയ വാർത്തയായിരുന്നു. അതിഥിയായി നടി ഷക്കീല എത്തുന്നുവെന്ന് അറിഞ്ഞതിന് പിന്നാലെ അവസാന നിമിഷം പരിപാടി റദ്ദാക്കുകയായിരുന്നു എന്നാണ് ചിത്രത്തിന്റെ അണിയറ പ്രവർത്തകർ പിന്നീട് അറിയിക്കുന്നത്.
ഷക്കീലയുടെ വാക്കുകൾ ഇങ്ങനെ:
എനിക്ക് മലയാളത്തിൽ ദിലീപിനൊപ്പം അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. നായികയായിട്ടല്ല അദ്ദേഹത്തിനൊപ്പം എതെങ്കിലും ഒരു നല്ല കഥാപാത്രം ചെയ്യണമെന്ന ആഗ്രഹമാണ് എനിക്കുള്ളത്. ദിലീപിന്റെ ചാന്ത്പൊട്ട് സിനിമ കണ്ടശേഷമാണ് എനിക്ക് ആ ആഗ്രഹം വന്നത്.അദ്ദേഹത്തിന്റെ പേഴ്സൺ കാര്യങ്ങളൊന്നും വച്ചിട്ടല്ല ഞാൻ ഈ പറഞ്ഞത്്.
ഒരുപാട് സിനിമകളിൽ അഭിനയിച്ചതിന് പണം കിട്ടാനുണ്ട്. അവർ ഞാൻ മലയാളം സിനിമയിൽ അഭിനയിച്ച് ഉണ്ടാക്കിയ പണം കൊണ്ടാണ് പഠിച്ചതും കല്യാണം കഴിച്ചതും ഇപ്പോൾ സുഖമായി ജീവിക്കുന്നതും. എന്നാൽ എനിക്ക് പെട്ടന്ന് ദേഷ്യം വരാറില്ല.