ഒരുപിടി മികച്ച സിനിമകളിലൂടെ വളരെ പെട്ടെന്ന തന്നെ പ്രശസ്തയായ താരമാണ് സംയുക്ത. പോപ്‌കോൺ എന്ന സിനിമയിലുടെ ആണ് സംയുക്ത സിനിമാ അഭിനയ രംഗത്തേക്ക് അരങ്ങേറ്റം നടത്തിയത്.
ടോവിനോ തോമസ് നായകനായ തീവണ്ടി എന്ന ചിത്രത്തിൽ നായികയായി എത്തിയതോടെ താരം പ്രശസ്തിയിലേക്ക് എത്തി. എടക്കാട് ബെറ്റാലിയൻ, വെള്ളം തുടങ്ങിയ ചിത്രങ്ങൾക്ക് പിന്നാലെ തമിഴിലും തെലുങ്കിലും ചേക്കേറിയ താരത്തിന് നല്ല വിജയം സ്വന്തമാക്കാനായി. ഒരു പിടി മികച്ച മലയാള സിനിമകളിലും വേഷമിട്ട സംയുക്ത ഇപ്പോൾ തമിഴിലും തെലുങ്കിലും എല്ലാം സജീവമാണ്.
ധനുഷ് ചിത്രം വാത്തിയാണ് താരത്തിന്റെ ഏറ്റവും പുതിയ റിലീസ്. അതേസമയം, മലയാള ചിത്രം ‘ബൂമറാംഗ്’ ന്റെ പ്രമോഷന് എത്താതെ സംയുക്ത നിർമ്മാതാവിന്റെയടക്കം വി മ ർശനത്തിന് കാരണമായിരുന്നു. 32 കോടിയുടെ സിനിമയിലാണ് ഇപ്പോൾ അഭിനയിക്കുന്നതെന്നും മലയാളത്തിൽ ഇനി വർക്ക് ചെയ്യാൻ താൽപര്യമില്ലെന്നുമാണ് സംയുക്ത ബുമറാംഗ് ടീമിനോട് പറഞ്ഞതെന്നാണ് വിവരം. തനിക്ക് തന്റെ കരിയർ നോക്കണമെന്ന് സംയുക്ത പറഞ്ഞെന്നും പ്രചാരണമുണ്ടായിരുന്നു. ഇത് സോഷ്യൽമീഡിയയിലടക്കം താരത്തിന് എതിരെ പ്രേക്ഷകർ തിരിയാൻ കാരണമായിരിക്കുകയാണ്.
ഇതിനിടെ, നടിക്ക് എതിരെ നടൻ ഷൈൻ ടോം ചാക്കോ നടത്തിയ രൂക്ഷ വിമർശനങ്ങളും വലിയ വി വാദമായി മാറിയിരിക്കുകയാണ്. മേനോൻ ആയാലും നായരായാലും ക്രിസ്ത്യാനി ആയാലും മുസ്ലിം ആയാലും ചെയ്ത ജോലി പൂർത്തിയാക്കണമെന്നാണ് ഷൈൻ നടി പ്രമോഷന് എത്താത്ത സംഭവത്തിൽ പ്രതികരിച്ചത്.
പുതിയ ചിത്രമായ ബൂമറാംഗ്-ന്റെ പ്രൊമോഷന് വിളിച്ചപ്പോൾ നടി സംയുക്ത വരാൻ വിസമ്മതിച്ചെന്ന നിർമാതാവ് അജി മേടയിലിന്റെ ആരോപണത്തോട് നടി അനിഖയും പ്രതികരിച്ചിരുന്നു. വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ലെന്ന് താരം അഭിപ്രായപ്പെടുന്നു.
ഓ മൈ ഡാർലിംഗ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോൾ ൂമറാംഗ് ചിത്രത്തോടനുബന്ധിച്ചുള്ള വിവാദത്തെ പറ്റിയുള്ള ചോദ്യം താരത്തിന് നേരിടേണ്ടി വന്നിരുന്നു. അപ്പോഴാണ് താരം ഇത്തരത്തിൽ മറുപടി നൽകിയിരിക്കുന്നത്. ഏത് സിനിമ ആണെങ്കിലും ഞാൻ ഈക്വൽ എഫേർട്ടാണ് എടുക്കുന്നത്. കൊമേഴ്‌സ്യൽ പർപ്പസിനാണെങ്കിലും വലിയ സിനിമയാണോ ചെറിയ സിനിമയാണോ എന്ന് ഞാൻ ഇതുവരെ നോക്കിയിട്ടില്ലെന്ന് അനിഖ പറഞ്ഞു.
അതേസമയം, സംയുക്തയെ വിളിച്ച് പ്രൊമോഷനെക്കുറിച്ച് സംസാരിച്ചിരുന്നുവെന്നും താൻ ഇനി മലയാള സിനിമ ചെയ്യുന്നില്ലെന്നാണ് സംയുക്ത പറഞ്ഞതെന്നാണ് നിർമാതാവ് അജി മേടയിൽ വെളിപ്പെടുത്തിയത്. ഇപ്പോൾ ചെയ്യുന്ന സിനിമ 35 കോടിയുടേതാണെന്നും തനിക്ക് തന്റെ കരിയർ നോക്കണമെന്നുമാണ് സംയുക്ത തന്നോട് പറഞ്ഞതെന്നും അജി മേടയിൽ പറഞ്ഞിരുന്നു. പിന്നാലെയാണ് വിവാ ദ ങ്ങൾ ഉടലെടുത്തത്.
നേരത്തെ, വിഷയത്തിൽ മഞ്ജു പിള്ളയും പ്രതികരിച്ചിരുന്നു. പ്രൊഡക്ഷൻ മുതൽ സംവിധായകൻ വരെ എല്ലാവരും ചേർന്നുള്ള പരിശ്രമമാണ് സിനിമയെന്നും എല്ലാ സിനിമകളെയും ഒരുപോലെ കാണണമെന്നും മഞ്ജു പറഞ്ഞിരുന്നു. എല്ലാവരും കഥാപാത്രങ്ങളെയാണ് തരുന്നത്. എല്ലാവരും കാശാണ് തരുന്നത്. നമ്മുടെ അന്നമാണ്. അപ്പോൾ എല്ലാം ഒരുപോലെ തന്നെയാണ്. മക്കളെ രണ്ടായിട്ട് കാണാൻ പറ്റില്ലല്ലോയെന്നാണ് താരം അഭിപ്രായപ്പെട്ടത്.
എല്ലാവരും ഒരേ എഫേർട്ടാണ് ഇടുന്നത്. പ്രൊഡക്ഷനിൽ ചായ തരാൻ നിൽക്കുന്ന പയ്യൻ മുതൽ ഡയറക്ടറും പ്രൊഡ്യൂസറും വരെ ഒരേ എഫേർട്ടാണ് ഇടുന്നത്. എല്ലാവരും അതിൽ ഒരുപോലെ ഇൻവോൾവ്ഡാണ്. അങ്ങനെയേ സിനിമ ഉണ്ടാവുകയുള്ളൂ. ഞാൻ വലുത്, നീ ചെറുത്, നീ വലുത്, ഞാൻ ചെറുത് എന്നൊന്നും എനിക്ക് ഇതുവരെ തോന്നിയിട്ടില്ലെന്നാണ് മഞ്ജു പിള്ള പ്രതികരിച്ചത്.