ആൺകുഞ്ഞിന് ജന്മം നൽകി ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ, സന്തോഷ വാർത്ത അറിയിച്ച് ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാന

595

ഏഷ്യാനെറ്റിലെ ബിഗ് ബോസ് മലയാളം റിയാലിറ്റി ഷോയിലൂടെ ശ്രദ്ധനേടിയ താരമാണ് ബഷീർ ബഷി. മഷൂറ, സുഹാന എന്നിങ്ങനെ രണ്ട് ഭാര്യമാരുള്ള ബഷീർ ആദ്യമൊക്കെ അതിൻറെ പേരിൽ നിരവധി വിമർശനങ്ങൾ നേരിട്ടിരുന്നു. ഇപ്പോഴിതാ തങ്ങളുടെ കുടുംബത്തിലേക്ക് പുതിയ അതിഥി എത്തിയ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ബഷീറിന്റെ ആദ്യ ഭാര്യ സുഹാന.

ബഷീറിന്റെ രണ്ടാമത്തെ ഭാര്യയായ മഷൂറ അമ്മ ആയ വിവരമാണ് സുഹാന പങ്കുവെച്ചിരിക്കുന്നത്. ആൺ കുഞ്ഞാണ് ജനിച്ചതെന്നും അമ്മയും മകനും സുഖമായി ഇരിക്കുന്നെന്നും സൂഹാന അറിയിച്ചു. കാത്തിരിപ്പുകൾക്കൊടുവിൽ ബഷീർ ബഷിയുടെ കുഞ്ഞു രാജകുമാരൻ എത്തി. ബഷീർ ബഷിയുടെ രണ്ടാം ഭാര്യ മഷൂറ ആൺകുഞ്ഞിന് ജന്മം നൽകി.

Advertisements

സന്തോഷ വാർത്ത ബഷീർ ബഷിയുടെ ആദ്യ ഭാര്യ സുഹാനയാണ് സോഷ്യൽ മീഡിയ വഴി പങ്കുവച്ചിരിക്കുന്നത്. സിസേറിയനിലൂടെയാണ് മഷൂറ കുഞ്ഞിന് ജന്മം നൽകിയത്. ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സുഹാന പ്രിയപ്പെട്ടവരെ സന്തോഷവാർത്ത അറിയിച്ചത്.

Also Read
എന്റെ സിനിമകൾ കണ്ട് ആണുങ്ങൾ സ്വ യം ഭോ ഗം ചെയ്യുമെന്ന് എനിക്കറിയാം, അത് കണ്ടില്ലെങ്കിലും അവർ സ്വ യം ഭോ ഗം ചെയ്യില്ലേ, ഞാൻ ചെയ്യുന്നത് എന്റെ ജോലിയാണ്: ഷക്കീല

അല്ലാഹു ഒരു ആൺകുഞ്ഞിനെ ഞങ്ങൾക്ക് നൽകി അനുഗ്രഹിച്ചു. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നു. നിങ്ങളുടെ പ്രാർഥനകളിൽ ഞങ്ങളേയും ഓർക്കുക എന്ന് സുഹാന ഇൻസ്റ്റഗ്രാമിൽ കുറിച്ചിരിക്കുന്നു. ആശുപത്രിയിൽ നിന്നുള്ള വിശേഷങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ ഇവർ പങ്കുവെച്ചിരുന്നു. അതെല്ലാം തന്നെ ട്രെൻഡിങ്ങിൽ ഇടംപിടിക്കുകയുണ്ടായി. ആശുപത്രിയിലെത്തിയ ബഷീർ ബഷിയേയും സുഹാനയേയും കണ്ട് മഷൂറ വികാരാധീനയാകുന്ന രംഗങ്ങളും ഇതിൽ ഉണ്ടായിരുന്നു.

ബിഗ് ബോസ് റിയാലിറ്റി ഷോയിലൂടെയും യൂട്യൂബ് വിഡിയോകളിലൂടെയും പ്രേക്ഷക മനസുകളിൽ ഇടംനേടിയ ബഷീർ ബഷി തന്റെ കുടുംബ വിശേഷങ്ങൾ സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവയ്ക്കാറുണ്ട്. തന്റെ ജീവിതത്തിലെ വലിയൊരു സന്തോഷത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ അടുത്തിടെയാണ് ബഷീർ പങ്കുവച്ചിരുന്നത്.

വീണ്ടും അച്ഛനാകുന്നു എന്ന വലിയ സർപ്രൈസാണ് അന്ന് ബഷീർ ബഷി പങ്കിട്ടിരുന്നത്. മഷൂറയുടെ വളക്കാപ്പ് ചടങ്ങിന്റെ വിശേഷങ്ങളും സോഷ്യൽ മീഡിയയിലെ പ്രിയപ്പെട്ടവരുമായി പങ്കുവച്ചിരുന്നതാണ്. ബഷീർ ബഷിയും കുടുംബവും മഷൂറയുടെ യൂട്യൂബ് ചാനലിലൂടെയും വിശേഷങ്ങൾ വെളിപ്പെടുത്താറുണ്ട്.

Also Read
മരുമക്കൾ ചെയ്യുന്ന പല കാര്യങ്ങളും എനിക്ക് ഇഷ്ടമല്ല; പക്ഷെ ശാസിക്കാൻ ഞാനില്ല; സ്വസ്ഥത പോകുന്നത് എന്റെ മക്കൾക്കാണ്; തുറന്നുപറഞ്ഞ് മല്ലിക സുകുമാരൻ

Advertisement