ബാലതാരമായി എത്തി മലയാളികളുടെ ഹൃദയം കവർന്നതിന് ശേഷം ഇപ്പോൾ മിനിസ്‌ക്രീനിൽ നായികയായി എത്തിയും മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് നടി ഡോ. ഗോപിക അനിൽ. മിനി സ്‌ക്രീൻ പ്രേക്ഷകർക്ക് ഗോപിക അനിൽ എന്ന പേരിനേക്കാൾ സുപരിചിതം അഞ്ജലി എന്ന പേരായിരിക്കും.
ഏഷ്യാനെറ്റിലെ സാന്ത്വനം എന്ന സൂപ്പർഹിറ്റ് പരമ്പരയിലെ ജനപ്രീയ ജോഡിയാണ് ശിവനും അഞ്ജലിയും. ഇതിലെ അഞ്ജലിയെ അവതരിപ്പിച്ചാണ് ഗോപിക യുവാക്കളുടെ അടക്കം ഹൃദയം കവരുന്നത്. ശിവാഞ്ജലിയെന്ന് പ്രേക്ഷകർ സ്‌നേഹത്തോടെ വിളിക്കുന്ന ഇരുവരുടേയും അടിപിടികളും സ്‌നേഹവുമെല്ലാം ആരാധകർക്ക് ഏറെ ഇഷ്ടമാണ്.
യുവാക്കൾ അടക്കം നിരവധി ആരാധകരാണ് ഗോപിക അനിലിന് ഉള്ളത്. സാന്ത്വനം സീരിയലിലെ ശിവാ ജ്ഞലി പ്രണയം പ്രേക്ഷകർ ഇരുകൈയ്യും നീട്ടി ഏറ്റെടുത്തതാണ്. പ്രമുഖ സിനിമാ സീരിയൽ നടി ഷഫ്‌നയുടെ ഭർത്താവ് സജിൻ ആണ് സാന്ത്വനത്തിൽ അഞ്ജലിയുടെ ഭർത്താവ് ശിവൻ എന്ന കഥാപാത്രം ആയി എത്തുന്നത്.
ശിവനും അഞ്ജലിയും പ്രേക്ഷക ഹൃദയം കവരുമ്പോൾ ഓൺ സ്‌ക്രീനിലും ഓഫ് സ്‌ക്രീനിലും സജിൻ ചേട്ടനുമായി നല്ല കെമിസ്ട്രിയിലാണെന്ന് താരം പറഞ്ഞിട്ടുണ്ട്. സജിന്റെ ഷഫ്‌നയുടെയും വളരെ അടുത്ത സുഹൃത്തുക്കളാണ് ഗോപികയും ഗോപികയുടെ സഹോദരി കീർത്തന അനിലും കുടുംബവുമൊക്കെ.
താരങ്ങൾക്കെല്ലാം സോഷ്യൽ മീഡിയയിൽ നിരവധി ആരാധകരാണ് ഉള്ളത്. ഗോപികയും കീർത്തനയും മോഹൻലാൽ നായകനായി എത്തിയ ബാലേട്ടൻ സിനിമയില് കുട്ടിത്താരങ്ങളായി എത്തിയിരുന്നു.
ALSO READ- നടനല്ല ഇനി സംവിധായകൻ! ഇന്ദ്രജിത്ത് സംവിധായകനാകുന്ന ആദ്യ സിനിമ ഒരുങ്ങുന്നു; നായകൻ മോഹൻലാൽ!
ഗോപിക ഇപ്പോൾ തന്റെ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോയാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ചിത്രത്തിൽ ഗോപികയുടെ അച്ഛനും അമ്മയും സഹോദരി കീർത്തനയും ഷഫ്നയും ഭർത്താവ് സജിനുമാണ് ചിത്രത്തിലുള്ളത്.
ഗോപിക തന്റെ ചിത്രത്തിന് നൽകിയ അടിക്കുറിപ്പ് എക്സ്റ്റൻഡഡ് ഫാമിലി എന്നുമാണ്. നാല് പേരടങ്ങുന്ന തന്റെ കുടുംബത്തിൽ ഇനി രണ്ട് പേര് കൂടെയുണ്ടെന്നും വലിയ കുടുംബം എന്നുമാണ് താരം പറയുന്നത്.