ആ ഗോസിപ്പിൽ എനിക്ക് സന്തോഷം; പക്ഷെ എന്റെ സെലിബ്രിറ്റി ക്രഷ് ശോഭനയാണ്; അൻസൺന്റെ വിശേഷങ്ങൾ ഇങ്ങനെ

420

മലയാളത്തിലും തമിഴിലുമായി പ്രേക്ഷകർക്ക് പ്രിയങ്കരനായി മാറിയ താരമാണ് അൻസൺ പോൾ. എഞ്ചിനീയറിംഗ് പൂർത്തിയാക്കിയതിന് ശേഷം സിനിമയിലേക്കെത്തിയ താരം ശ്രദ്ധിക്കപ്പെട്ടത് മമ്മൂട്ടി ചിത്രമായ അബ്രഹാമിന്റെ സന്തതികളിലൂടെയായാണ്. തുടർന്ന് നിരവധി അവസരങ്ങളായിരുന്നു അദ്ദേഹത്തിന് ലഭിച്ചത്.

ഇപ്പോഴിതാ സിനിമയിലെയും കരിയറിലെയും അനുഭവങ്ങൾ പങ്കിട്ടുള്ള അൻസൺ പോളിന്റെ അഭിമുഖം വൈറലായിക്കൊണ്ടിരിക്കുകയാണ്. മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിലായിരുന്നു അദ്ദേഹം വിശേഷങ്ങൾ പങ്കുവെച്ചത്. തന്നെക്കുറിച്ച വന്ന ഗോസിപ്പുകളെ കുറിച്ചാണ് താരം വാചാലനായത്.താരത്തിന്റെ വാക്കുകൾ ഇങ്ങനെ; താനും നടിയും മോഡലുമായ പാർവതി ഓമനക്കുട്ടനും പ്രണയത്തിലാണെന്ന ഗോസിപ്പ് വന്നിരുന്നു.

Advertisements

Also Read
മലയാളത്തിലെ എക്കാലത്തേയും സൂപ്പർ പ്രണയ ജോഡികൾ വീണ്ടും ഒന്നിക്കുന്നു; മോഹൻലാൽ-ശോഭന കൂട്ടുകെട്ടിന്റെ ചിത്രം ഉടനെ

എനിക്ക് സന്തോഷം തോന്നിയ ഗേസിപ്പാണത്. കാരണം മിസ് വേൾഡ് റണ്ണറപ്പുമായി ചേർത്താണല്ലോ ഗോസിപ്പ് വന്നതെന്ന് ആലോചിച്ചായിരുന്നു അത്. പക്ഷെ എന്റെ സെലിബ്രറ്റി ക്രഷ് ശോഭനയാണ്, ഒപ്പം നടി കാർത്തികയും. മമ്മൂക്കച്ചായൻ എന്നാണ് മമ്മൂക്കയെ വിളിക്കാറ്. ഏറെ പഠിക്കാനുള്ളത്് അദ്ദേഹത്തിൽ നിന്നാണ്.

എബ്രഹാമിന്റെ സന്തതികൾ കണ്ട് തിയറ്ററിൽ നിന്ന് ഞാൻ നേരെ പോവുന്നത് മമ്മൂക്കയെ കാണാനാണ്. മമ്മൂക്ക വൈഎസ്ആറിന്റ യാത്ര എന്ന സിനിമയുടെ തെലുങ്ക് ഡയലോഗ് മലയാളത്തിൽ എഴുതി പഠിച്ച് കൊണ്ടിരിക്കുകയാണ്’ മലയാളത്തിൽ നിന്ന് വന്ന ഇടവേളയെക്കുറിച്ചും ആൻസൺ സംസാരിച്ചു. കൊവിഡ് മൂലം രണ്ട് മൂന്ന് വർഷം പോയി. തമിഴ് സിനിമകൾ ചെയ്യുന്നുണ്ടായിരുന്നു. തമിഴ് സിനിമകൾ കുറച്ച് കാലമെടുക്കും ഷൂട്ട് ചെയ്ത് റിലീസ് ചെയ്യാൻ. ഇക്കാരണങ്ങളാലാണ് മലയാള സിനിമ ചെയ്യാൻ കഴിയാഞ്ഞതെന്നും അൻസൺ വ്യക്തമാക്കി.

Also Read
ചോദിച്ച വാങ്ങിയ ക്ഷണമാണ് രാജുവേട്ടന്റെ കല്യാണ്ം; എനിക്ക് ട്യൂമറായിരുന്നു; ജീവിതത്തിലേക്ക് തിരിച്ച് വരികയാണെങ്കിൽ തീരുമാനിച്ചത് ഇത്; തുറന്ന് പറഞ്ഞ് അൻസൺ പോൾ

സിനിമയോടുള്ള തൻറെ ഭ്രമം അദ്ദേഹത്തെ മുംബൈയിൽ അനുപം ഖേറിൻറെ നേതൃത്വത്തിൽ നടത്തുന്ന അഭിനയ കലാലയത്തിൽ എത്തിച്ചു. ബൈജു ജോൺസൺ സംവിധാനം നിർവഹിച്ച കെ.ഖ്യു എന്ന ചിത്രത്തിൽ സഹസംവിധായകനായിയാണ് അദ്ദേഹം തൻറെ സിനിമാ ജീവിതത്തിന് തുടക്കംകുറിച്ചത്. ആ സിനിമയിൽ തന്നെ ഒരു കഥാപാത്രത്തെ അവതരിപ്പിക്കാൻ അദ്ദേഹത്തിന് അവസരവും ലഭിച്ചു.

Advertisement