കുറേ നാളായി ഞങ്ങൾ ഒരുമിച്ചായിരുന്നു പ്രോഗ്രാമുകൾക്ക് പോയത്; ഒന്നിച്ച് ജീവിക്കാൻ തീരുമാനിച്ചു, എല്ലാ ചികിത്സയും നൽകിയിട്ടും, ആളെ കിട്ടിയില്ല; സുബിയുടെ പ്രതിശ്രുത വരൻ

278

ഊർജ്ജസ്വലയായി നടന്നിരുന്ന സഹപ്രവർത്തക പെട്ടെന്ന് വിട്ടുപോയ ആഘാതത്തിലാണ് സിനിമാ ലോകം. പ്രതീക്ഷിക്കാതെ പെട്ടെന്നുണ്ടായ സുബിയുടെ മരണം ആരാധകരെയും ദുഖത്തിലാഴ്ത്തിയിട്ടുണ്ട്. കുട്ടിപ്പട്ടാളം പോലുള്ള പരിപാടികൾ ചെയ്യാൽ സുബിക്കല്ലാതെ മറ്റാർക്കും കഴിയില്ലെന്നുള്ള കാഴ്ച്ചപ്പാടിലാണ് ആരാധകരെല്ലാവരും. നിരവധി പേരാണ് സുബിക്ക് ആദരാഞ്ജലി അർപ്പിച്ച് രംഗത്ത് വന്നിരിക്കുന്നത്.

കോമഡി വേദികളിൽ നിന്നും സിനിമയിൽ എത്തിയ താരമാണ് സുബി സുരേഷ്. വളരെ ചെറിയ പ്രായത്തിൽ തന്നെ കോമഡി വേദികളിൽ എത്തിയ താരം അതുകൊണ്ട് തന്നെ അത്തരം ഷോകളോട് മുഖം തിരിച്ചിരുന്നില്ല എന്ന് തന്നെ പറയാം. കോമഡി പരിപാടികളോട് തനിക്കുള്ള ആത്മാർത്ഥയെ കുറിച്ച് ഒരിക്കൽ സുബി മനസ്സ് തുറന്നിരുന്നു. അന്ന് സുബി പറഞ്ഞത് ചത്തില്ലെങ്കിൽ ഏറ്റ പ്രോഗ്രാം ഞാൻ ചെയ്യുമെന്നായിരുന്നു.

Advertisements

അത്രയേറെ കലയെ സ്‌നേഹിച്ച സുബി സുരേഷ് കരൾ രോഗം മൂർ ഛി ച്ചാണ് മര ണത്തിന് കീഴടങ്ങിയത്. 41ാം വയസിലാണ് താരത്തിന്റെ അകാല വി യോഗം. ഏറെ സന്തോഷിക്കേണ്ട കാലത്താണ് സുബി വിട പറഞ്ഞിരിക്കുന്നത്. താരത്തിന്റെ വിവാഹം പോലും ഉറപ്പിച്ച് വെച്ചതായിരുന്നു. എന്നാൽ ചടങ്ങുകളിലേക്ക് കടക്കുന്നതിന് മുൻപ് രോഗിയാവുകയും മര ണം സംഭവിക്കുകയുമായിരുന്നു.

ALSO READ- ലോകേഷ് കനകരാജ് ചിത്രത്തിലേക്ക് റോബിനും? സംവിധായകന് നന്ദി പറഞ്ഞ് താരം; ലിയോ ആണോ കൈതി-2 ആണോ എന്ന് തേടി ആരാധകർ!

സുബിക്ക് കഴിയാവുന്ന മികച്ച രീതിയിലുള്ള എല്ലാ ചികിത്സയും കൊടുത്തു എന്നും കുറെ ദിവസം ഐസിയുവിൽ നോക്കി, പക്ഷെ ആളെ കിട്ടിയില്ല എന്നുമാണ് സുബിയുടെ പ്രതിശ്രുത വരൻ കലാഭവൻ രാഹുൽ പ്രതികരിച്ചത്. ചേതനയ റ്റ സുബിയെ കാണാൻ ആശുപത്രിയിൽ രാഹുലും എത്തിയിരുന്നു. വേദ ന കടിച്ചമടർത്തി രാഹുൽ പൊട്ടുക്കരയുന്ന ദൃശ്യങ്ങൾ ആരുടേയും ഉള്ളുതക ർ ക്കുന്നതായിരുന്നു.

‘എല്ലാ രീതിയിലുള്ള ചികിത്സയും കൊടുത്തു. കുറെ ദിവസം ഐസിയുവിൽ നോക്കി, പക്ഷെ ആളെ കിട്ടിയില്ല. കുറേ നാളായി ഞങ്ങൾ ഒരുമിച്ചായിരുന്നു പ്രോഗ്രാമിന് പോയിക്കൊണ്ടിരുന്നത്.’- എന്നും രാഹുൽ വ്യക്തമാക്കുന്നു.

ALSO READ-മാളിൽ പ്രവേശനം നിഷേധിച്ച തനിക്ക് ക്ഷേത്രത്തിലേക്ക് അതിഥിയായി ക്ഷണം; വെണ്ണല മഹാദേവ ക്ഷേത്രത്തിൽ ശിവരാത്രി ആഘോഷത്തിനെത്തി കണ്ണുനിറഞ്ഞ് ഷക്കീല

തുടർന്നാണ് ഭാവിയിൽ ഒരുമിച്ച് ജീവിക്കാം എന്ന് തീരുമാനിക്കുകയായിരുന്നു. ആശുപത്രിയിൽ വെച്ച് സംസാരിച്ചപ്പോൾ പല ഘട്ടത്തിലും ആരോഗ്യത്തിൽ പുരോഗതിയുണ്ടായിരുന്നു. ചില സമയങ്ങളിൽ ഓർമയൊക്കെ പോകുന്നുണ്ടായിരുന്നെന്നും രാഹുൽ പ്രതികരിച്ചു.

തങ്ങളോട് ഡോക്ടർമാരും പറഞ്ഞത് മാറ്റമുണ്ട് എന്നാണ്. പക്ഷേ സോഡിയവും പൊട്ടാസിയവുമൊക്കെ കുറയാറുണ്ട്. സുബി ഭക്ഷണം കഴിക്കുന്നത് കുറവായിരുന്നു. യാത്രകൾ പോകുമ്പോൾ ഭക്ഷണം കഴിക്കുന്നതിൽ സുബിക്ക് താൽപര്യം ഇല്ലായിരുന്നു. ജ്യൂസ് മാത്രം കുടിക്കുകയായിരുന്നു പതിവെന്നും രാഹുൽ പറഞ്ഞു. സുബിയുടെ കുടുംബവുമായി തനിക്ക് നല്ല അടുപ്പമായിരുന്നു എന്നും രാഹുൽ പറയുന്നുണ്ട്.

Advertisement