വർഷങ്ങളായി മലയാളികളുടെ സ്വീകരണ മുറിയിലെ നിറസാന്നിധ്യമാണ് നടി സുമി ശ്രീകുമാർ. സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായ താരത്തെ മലയാളികൾക്ക് പരിചയമില്ലെങ്കിലാണ് അതിശയം. ഇടക്കാലത്ത് താരം തമിഴിലും സജീവമായി മാറി. പ്ലസ്ടു കഴിഞ്ഞപ്പോഴാണ് അഭിനയ രംഗത്തേക്ക് വന്നതെന്നാണ് സുമി പറയുന്നത്.
സുമിയുടെ സുഹൃത്തിന്റെ ചേട്ടനായ സംവിധായകൻ ബൈജു ദേവരാജ് വഴിയാണ് താൻ സീരിയലിലേക്ക് എത്തിയതെന്നും സുമി പറയുന്നു. അതിന് ശേഷം നിരവധി സീരിയലുകളിൽ താരം അഭിനയിച്ചിരുന്നെങ്കിലും അങ്ങാടിപ്പാട്ടിലൂടെയും, സുന്ദരൻ സുന്ദരി എന്നീ സീരിയലുകളിലൂടെയാണ് ജനപ്രിയയായി മാറിയത്.
ഇപ്പോഴും പലരും തന്നെ അങ്ങാടിപ്പാട്ടിലെ കഥാപാത്രത്തിന്റെ പേരായ ആര്യ നന്ദ എന്ന പേരാണ് വിളിക്കുന്നതെന്നും ഇരുപത്തിരണ്ട് വർഷത്തോളമായി അഭിനയ രംഗത്ത് സജീവമാണെങ്കിലും ഇന്നും താൻ ആര്യനന്ദയിലൂടെയാണ് അറിയപ്പെടുന്നതെന്നും താരം വെളിപ്പെടുത്തുന്നു.
ഇക്കാര്യത്തിൽ തനിക്ക് അതിയായ സന്തോമുണ്ടെന്നും താരം പ്രതികരിക്കുകയാണ്. ആദ്യമൊന്നും നെഗറ്റീവ് കഥാപാത്രങ്ങളെ ചെയ്തിരുന്നില്ലെന്നും ഇപ്പോൾ കുറച്ചായി അത്തരത്തിൽ കഥാപാത്രങ്ങൾ ലഭിച്ചു വരികയാണെന്നും സുമി വെളിപ്പെടുത്തുന്നു.
ഏത് കഥാപാത്രത്തെയും ചെയ്യാൻ റെഡിയാണെന്നും തനിക്ക് മടിയൊന്നും ഇല്ലെന്നും എന്നാൽ, അധികവും തമിഴ് സീരിയലുകളിലാണ് അഭിനയിക്കുന്നതെന്നും സുമി പറയുന്നു. താൻ കോവിഡ് ലോക്ഡൗൺ കാലത്ത് ഒരുപാട് സന്തോഷിച്ചിരുന്നു എന്നാണ് താരം പറയുന്നത്.
കാരണം, തനിക്ക് തന്റെ കുടുംബത്തോടൊപ്പം കൂടുതൽ സമയം ചിലവഴിക്കാൻ കിട്ടിയെന്നും താരം പറഞ്ഞു. ഹോം സിക്ക്‌നെസ്സ് കൂടിയ ആളാണ് താനെന്നും താരം പ്രതികരിക്കുന്നു. തിരുവനന്തപുരം വിട്ടു താൻ ഒരു കഥാപാത്രത്തെയും എടുത്തിരുന്നില്ലെന്നാണ് സുമി പറയുന്നത്.
ഇപ്പോഴാണ് താൻ ദൂരെ സ്ഥലങ്ങളിൽ പോയി വർക്ക് ചെയ്യുന്നതെന്നും ഈ മേഖലയിൽ തനിക്ക് വളരെ കുറച്ച് സുഹൃത്തുക്കൾ മാത്രമേയുള്ളുവെന്നും താരം വ്യക്തമാക്കി. സ്‌കൂൾ കാലഘട്ടം മുതലുള്ള കൂട്ടുകാർ തന്നെയാണ് ഇപ്പോഴും കൂടെ ഉള്ളതെന്നും പറഞ്ഞു.
കൂടാതെ, ഈ സമയത്തും തന്റെ സീരിയലിലെ വേഷങ്ങൾ തിരഞ്ഞെടുക്കുന്നത് അമ്മയാണെന്നും സുമി പറയുന്നു. തനിക്ക് ഇപ്പോഴും ഈ മേഖലയിൽ നിൽക്കാൻ കഴിയുന്നത് ഒരു ഭാഗ്യമാണെന്നും തനിക്കൊപ്പം ഈ മേഖലയിലേക്ക് വന്നവർ അധികം പേരൊന്നും ഇപ്പോഴും ഈ മേഖലയിൽ ഇല്ലെന്നും കൂടി താരം ചൂണ്ടിക്കാണിക്കുന്നു.
താൻ അഭിനയ മേഖലയിൽ വന്നിലായിരുന്നെങ്കിൽ സ്‌കൂൾ ടീച്ചർ ആകുമായിരുന്നെന്നും താരം പറഞ്ഞു. അതോടൊപ്പം തന്നെ ഈ മേഖലയിൽ ഏറ്റവും കൂടുതൽ നിൽക്കാൻ സഹായിക്കുന്നത് തന്റെ കുടുംബം ആണെന്നും സുമി പറയുകയാണ്.