നിനക്കും ഒരു ജീവിതം വേണം;നീ കല്യാണം കഴിക്കണം; അന്ന് കലാഭവൻ മണിച്ചേട്ടൻ പറഞ്ഞതിങ്ങനെ, കണ്ണീരുപടർത്തി സുബിയുടെ വാക്കുകൾ

136

അവതാരകയും നടിയുമായ സുബി സുരേഷിന്റെ വിയോഗം വിശ്വസിക്കാനാകുന്നില്ല ആർക്കും. കോമഡി ഷോകളിലൂടെ മലയാളികളുടെ മനസ്സിൽ കയറി പറ്റിയ താരമാണ് സുബി സുരേഷ്. സ്വന്തം വീട്ടിലെ കുട്ടിയെ പോലെയാണ് സുബിയെ മലയാളികൾ നെഞ്ചേറ്റിയിരുന്നത്. കോമഡി ഷോകളിലൂടെ വന്ന് പിന്നീട് സിനിമകളിലും, ടെലിവിഷനിലും സുബി തന്റെ സാന്നിധ്യമറിയിച്ചു. അഭിനേതാവിന് പുറമേ മികച്ച അവതാരക കൂടിയായിരുന്നു താരം. യൂട്യൂബ് ചാനലിലൂടെ തന്റെ വിശേഷങ്ങൾ താരം പങ്കുവെയ്ക്കുകയും ചെയ്തിരുന്നു.

ഇതിനിടെ താരം വിവാഹത്തിലേക്ക് കടക്കാനും ആഗ്രഹിച്ചിരുന്നു. താലി മാല ഓർഡർ ചെയ്‌തെന്ന് താരം തന്നെ വെളിപ്പെടുത്തിയതിനിടെയാണ് 41ാം വയസിൽ താരത്തിനെ മ ര ണം കവർന്നത്. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കുകയായിരുന്നു.

Advertisements

അതേസമയം, മുൻപ് സുബി സുരേഷ് കലാഭവൻ മണിയെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാവുന്നത്. കലാഭവൻ താരത്തെ വിവാഹത്തിന് നിർബന്ധിച്ചതിനെ കുറിച്ചാണ് പറയുന്നത്.

‘കലാഭവൻ മണിച്ചേട്ടൻ ഒരിക്കൽ എന്റെ അടുത്ത് ചോദിച്ചു എന്താണ് കല്യാണം കഴിക്കാത്തത് എന്ന്. പ്രണയം ഉണ്ടോ എന്നൊക്കെ തിരക്കി. അപ്പോൾ ഞാൻ ഇല്ലെന്ന മറുപടി പറയുന്നത് കേട്ടിട്ട് അദ്ദേഹം പറഞ്ഞതിങ്ങനെയായിരുന്നു.

ALSO READ- കുടുംബം വലുത് ആകുന്നു, പുതിയ സന്തോഷ വാർത്ത പങ്കുവെച്ച് മീര അനിൽ, ഇത് വല്ലാത്ത സർപ്രൈസ് ആയി പോയി എന്ന് ആരാധകർ

നിന്നക്കും വേണം ഒരു ജീവിതം വേണം, നീ കുടുംബത്തിന് വേണ്ടി ജീവിക്കുന്നവൾ ആണ്. നിനക്കും ഒരു ജീവിതം വേണം എന്നൊക്കെ പറഞ്ഞു. ആദ്യമൊക്കെ നിന്നെ എനിക്ക് ഇഷ്ടം അല്ലായിരുന്നു. അൽപ്പം തലക്കനം ഉണ്ട് എന്ന് എനിക്ക് തോന്നിയിരുന്നു. നീ ഒരു നല്ല കല്യാണം കഴിക്കണം എന്നൊക്കെയും ഉപദേശിക്കുകയായിരുന്നു എന്നാണ് സുബി അന്ന് പറഞ്ഞത്.

നീ കല്യാണം കഴിച്ചാൻ നിൻരെ കല്യാണത്തിനു പത്തുപവൻ ഞാൻ തരും. ഞാൻ അത് അങ്ങനെ കേട്ട് അങ്ങനെ വിട്ടു. എന്നാൽ എന്റമ്മയെ വിളിച്ചു തരാൻ വേണ്ടി പറഞ്ഞു. അമ്മയെ വിളിച്ചിട്ട് പറഞ്ഞു. ഇവളെ നമ്മൾക്ക് നല്ല ഒരാളെ കൊണ്ട് കെട്ടിക്കണം. എന്നിട്ട് ആ കല്യാണത്തിന് അവൾക്കുള്ള സ്വർണ്ണത്തിൽ ഒരു പത്തുപവൻ ഞാൻ ആണ് തരാൻ പോകുന്നത് എന്നും പറഞ്ഞു. അപ്പോൾ അമ്മ അതിങ്ങനെ കേട്ട് എന്നെ ഉള്ളൂ. എങ്കിലും അത് തരാതെയാണ് പോയത്, ഞാൻ ഇതുവരെയും കല്യാണവും കഴിച്ചിട്ടില്ല’- എന്നാണ് അന്ന് സുബി പറഞ്ഞത്.

ALSO READ- സംവിധായകൻ സ്വത്ത് മുഴുവൻ വിറ്റ് നിർമ്മിച്ച ആ മോഹൻലാൽ ചിത്രം ഏറ്റെടുക്കാൻ വിതരണക്കാർ ആരും തയ്യാറായില്ല, പക്ഷേ പിന്നെ സംഭവിച്ചത് അവതാരപ്പിറവി

സുബി സുരേഷിന്റെ ജനനം എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിലായിരുന്നു. തൃപ്പൂണിത്തുറ സർക്കാർ സ്‌കൂളിലും എറണാകുളം സെന്റ് തെ രേസാസിലുമായിരുന്നു സ്‌കൂൾ-കോളജ് വിദ്യാഭ്യാസം.

സ്‌കൂൾ പഠനകാലത്തു നല്ലൊരു നർത്തകിയായി. ബ്രേക്ക് ഡാൻസായിരുന്നു സുബി പഠിച്ചത്. അതിലൂടെയാണ് വേദികളിലേക്കുള്ള അരങ്ങേറ്റം. പിന്നെ മിനി സ്‌ക്രീനിൽ കോമഡി പരിപാടികൾ ചെയ്തു. സിനിമാല എന്ന കോമഡി പരമ്പരയിലൂടെ സുബി സുരേഷ് പ്രേക്ഷകരുടെ ഇഷ്ടതാരമായത്.

ടെലിവിഷൻ ചാനലുകളിലും സ്റ്റേജ് ഷോകളിലുമായി നിരവധി സ്‌കിറ്റുകളിൽ വിവിധതരത്തിലുള്ള കോമഡി റോളുകൾ സുബി ചെയ്തിട്ടുണ്ട്. വിദേശരാജ്യങ്ങളിലും ധാരാളം സ്റ്റേജ് ഷോകളിൽ കോമഡി സ്‌കിറ്റുകൾ അവതരിപ്പിച്ചിട്ടുണ്ട്.

Advertisement