ചന്ദനമഴ എന്ന സീരിയലിലൂടെ വന്ന് മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് മേഘ്ന വിൻസന്റ്. അമൃത എന്ന നാട്ടിൻപുറത്തുക്കാരിയെ അവതരിപ്പിച്ച് കയ്യടി നേടിയ താരം, പിന്നീട് മലയാളത്തിൽ നിന്ന് തമിഴിലേക്കും ചേക്കേറി. നിഷ്ക്കളങ്കയായി വന്ന മേഘ്ന അവിടെയും അധികം വൈകാതെ തന്നെ തന്റെ വിജയക്കൊടി പാറിച്ചു. പക്ഷെ വിവാഹശേഷം സീരിയലിൽ നിന്ന് വിട്ട് നിന്ന താരം ഇപ്പോൾ വീണ്ടും അഭിനയമേഖലയിൽ സജീവമായിരിക്കുകയാണ്.
പക്ഷെ വിവാഹം കഴിഞ്ഞ് 2 വർഷത്തിനുള്ളിൽ തന്നെ താരം തന്റെ ദാമ്പത്യം അവസാനിപ്പിച്ചു. സീ കേരളം ചാനലിൽ പ്രദർശിപ്പിക്കുന്ന ഹിറ്റലർ എന്ന സീരിയലിലാണ് താരം അഭിനയിക്കുന്നത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം തന്നെ അതിലൂടെ പങ്ക് വെക്കാറുണ്ട്. മേഘ്ന പങ്കുവെക്കുന്ന പോസ്റ്റുകളും, വീഡിയോസുമെല്ലാം നിമിഷങ്ങൾക്ക് അകമാണ് വൈറലാകാറുള്ളത്.
ഇപ്പോൾ താരം പങ്ക് വെച്ച വീഡയോയാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. തന്റെ പുതിയ വീട്ടിലേക്ക് മാറുന്ന വിശേഷങ്ങളാണ് താരം വീഡിയോയിലൂടെ പങ്ക് വെച്ചിരിക്കുന്നത്. ഇത്രയും നാൾ ചെന്നൈയിലാണ് മേഘന വീച്ചുക്കാരുമായി ജീവിച്ചിരുന്നത്. എന്നാൽ ഇപ്പോൾ കേരളത്തിൽ സെറ്റിൽ ചെയ്യാനായി ഒരുങ്ങിയിരിക്കുകയാണ് താരം.
തന്റെ പഴയ വീട്ടിൽ നിന്നും സാധനങ്ങൾ ഷിഫ്റ്റ് ചെയ്യുന്നതും താരം അതേകുറിച്ച് സംസാരിക്കുന്നതേ. ചെന്നൈയിലെ വീട്ടിലുണ്ടായിരുന്ന ഇലക്ട്രോണിക് സാധനങ്ങളും പക്ഷിക്കൂടുമെല്ലാം മേഘ്ന നാട്ടിലേക്ക് കൊണ്ടുവരുന്നുണ്ട്. ഷിഫ്റ്റിംഗ് അത്ര എളുപ്പമുള്ള പണിയല്ല എന്നാണ് താരം വീഡിയോയിൽ പറയുന്നത്. ഒരുപാട് നല്ല ഓർമ്മകൾ സമ്മാനിച്ച സ്ഥലമാണ് ചെന്നൈ. ജീവിതത്തിലും കരിയറിലുമെല്ലാം പുതിയ തുടക്കം കിട്ടിയത് ഇവിടെ നിന്നാണ്. യൂട്യൂബ് ചാനൽ തുടങ്ങിയതും. മിസിസ് ഹിറ്റ്ലറിലേക്ക് വന്നതുമെല്ലാം ചെന്നൈയിൽ നിന്നാണ്.
കേരളത്തിൽ നിന്നും കൊണ്ടുവന്ന സാധനങ്ങളെല്ലാം വീണ്ടും തിരിച്ച് അങ്ങോട്ട് തന്നെ കൊണ്ടുവരികയാണ്. അന്ന് കൂടെയില്ലാത്ത ഹാപ്പിക്കുഞ്ഞും ഇപ്പോൾ എനിക്കൊപ്പമുണ്ട്. അത്യാവശ്യ കാര്യങ്ങളൊക്കെ അറേഞ്ച് ചെയ്ത് കഴിഞ്ഞിട്ടുണ്ട്. ഉള്ളത് അവിടെവിടെയായി എടുത്ത് വെച്ചിട്ടുണ്ട്. ഓരോന്ന് ഓരോന്ന് എന്റെ ഇഷ്ടത്തിന് അനുസരിച്ച് സെറ്റാക്കണം. തുടങ്ങിയ വിശേഷങ്ങളാണ് മേഘ്ന വീഡിയോയിൽ പറയുന്നത്. അതേസമയം വീടില്ലാത്തവൾ എന്ന വിളിച്ചവർക്ക് മുന്നിൽ സ്വന്തമായി വീടുണ്ടാക്കി കാട്ടിയതിന് ബിഗ് സല്യൂട്ട് എന്നാണ് ആരാധകർ വീഡിയോക്ക് താഴെ കുറിച്ചിരിക്കുന്നത്.