മംമ്തയെ രജനി ചിത്രത്തിൽ നിന്ന് ഒഴിവാക്കിയത് മീനയോ, അതോ നയൻതാരയോ; കുസേലൻ സിനിമയിൽ ഉണ്ടായ സംഭവം ഓർത്ത് പറഞ്ഞു മംമ്ത മോഹൻദാസ്‌

263

മയൂഖം എന്ന ചിത്രത്തിലൂടെ മലയാളത്തിന് കിട്ടിയ നടിയാണ് മംമ്ത് മോഹൻദാസ്. തുടർന്നിങ്ങോട്ട് തമിഴിലും, തെലുങ്കിലുമായി നിരവധി സിനിമകളിൽ അഭിനയിക്കാനും പാടാനും താരത്തിന് കഴിഞ്ഞു. അസുഖം പിടി അമർത്തിയപ്പോഴും ആത്മവിശ്വാസം കൊണ്ട് തിരിച്ച് വന്ന താരം സിനിമയിൽ ഇപ്പോഴും സജീവമാണ്. ഇപ്പോഴിതാ കരിയറിന്റെ തുടക്ക കാലത്ത് തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ചിരിക്കുകയാണ് മംമ്ത. ഇന്ത്യാ ഗ്ലിറ്റ്‌സിന് നല്കിയ അഭിമുഖത്തിലാണ് താരത്തിന്റെ തുറന്ന് പറച്ചിൽ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എനിക്ക് തോന്നുന്നത് 2007 ലാണെന്നാണ്, ആ സമയത്ത് എനിക്ക് രജിനി സാറിന്റെ കൂടെ ഒരു ഗാന രംഗത്തിൽ അഭിനയിക്കാൻ ഒരു വിളി വന്നു. ആ സിനിമയിലെ കഥപ്രകാരം സിനിമയ്ക്കുള്ളിൽ ഒരു സിനിമ നടക്കുകയാണ്’ ‘സംവിധായികയായ ഞാൻ സിനിമയിലെ പാട്ടിൽ രജിനി സാറിനൊപ്പം ഇടയ്ക്ക് ഡാൻസ് ചെയ്യുന്നതാണ് രംഗം. ആ ഗാനരംഗത്തിൽ അഭിനയിക്കാനായി മലയാളം സിനിമയുടെ ഡേറ്റ് അഡ്ജസ്റ്റ് ചെയ്താണ് പോയത്.

Advertisements

Also Read
വേദിയിൽ സംസാരിക്കാൻ പേടിയാണ്, ട്രോള് വന്നാലോ? ഇവിടെ പാര എന്റെ ഭർത്താവ് തന്നെയാണ്; കാവ്യ മാധവന്റെ പ്രസംഗം വൈറൽ!

ഞാൻ അവിടെ ഗാനരംഗത്തിന്റെ ഷൂട്ടിങ്ങിനായി കാത്തിരുന്ന് പകുതി ദിവസം തീർന്നു. അഞ്ച് ദിവസത്തിനുള്ളിലാണ് ആ ഗാനരംഗം ചിത്രീകരിച്ചത്. സിനിമയുടെ ചിത്രീകരണം കഴിഞ്ഞ് ഗാനരംഗം വന്നപ്പോൾ ഞാനില്ല. ആ രംഗം ഉൾപ്പെടുത്തിയില്ല. പിന്നീട് ഞാൻ കേട്ടത് ആ സിനിമയിലെ ലീഡ് ഹീറോയിൻ മറ്റൊരു നടിയെ വെച്ച് ഗാനരംഗം ചെയ്യുന്നതിനാൽ അവർ വരില്ലെന്ന് പറഞ്ഞെന്നാണ്. അത് സത്യമാണോ എന്നറിയില്ല. പക്ഷെ ഷൂട്ടിംഗ് വൈകിയെന്ന കാര്യം എനിക്കറിയാമായിരുന്നു’

രജിനി സാറിനോടുള്ള ബഹുമാനം കൊണ്ടാണ് ഞാൻ ആ സിനിമയിൽ അഭിനയിക്കാനായി പോയത്. ക്യാമറ പ്ലേസ് ചെയ്തപ്പോൾ തന്നെ ഫ്രെയ്മിൽ ഞാനില്ലെന്ന് എനിക്കറിയാമായിരുന്നു’. സിനിമ പുറത്തിറങ്ങിയപ്പോൾ എന്റെ പിറകിൽ നിന്നുള്ള ഒരു ഷോട്ടുണ്ട്. എന്റെ തൊപ്പിയുടെ അറ്റം മാത്രമേ അതിൽ കാണുന്നുള്ളൂ. എനിക്ക് മറ്റൊരാൾ ഭീഷണിയായി തോന്നിയിരുന്നില്ല.

Also Read
വിവാഹസമയത്ത് അവൾക്ക് 17, എനിക്ക് 21ഉം ആയിരുന്നും പ്രായം; ഒരു നടിയുടെ കൈ പിടിച്ചാൽ പോലും ഭാര്യ നിവേദിത കരയും; പക്വത ഇല്ലാത്ത പ്രായത്തിലെ വിവാഹ ജീവിതം ഇന്ന് 35ാം വർഷത്തിലെന്ന് അർജുൻ

അന്നത്തെ സമയം വ്യത്യസ്തമായിരുന്നു അതുകൊണ്ടു തന്നെ ഞാൻ നിശബ്ദയായി. ഷൂട്ടിംഗ് കഴിഞ്ഞ് ആഴ്ചകൾക്ക് ശേഷം എനിക്ക് രജിനി സാറുടെ ഓഫീസിൽ നിന്നും കോൾ വന്നു’ ‘രജനി സർ സംസാരിച്ചു. സിനിമയുടെ ഭാഗമായതിൽ നന്ദിയെന്ന് പറഞ്ഞു. ആ ടീം നല്ലതായിരുന്നു. പക്ഷെ എന്താണ് പ്രശ്‌നമെന്ന് അവർക്ക് എന്നോട് പറയാൻ കഴിഞ്ഞില്ല. ചിലപ്പോൾ അവർ ആരെയെങ്കിലും സംരക്ഷിക്കാൻ നോക്കിയതായിരിക്കും’ മംമ്ത പറഞ്ഞതിങ്ങനെ.

മംമ്തയുടെ അഭിമുഖത്തിൽ പറഞ്ഞ സിനിമ 2008 ൽ റിലീസ് ചെയ്ത കുസേലനാണെന്നാണ് ആരാധകർ പറയുന്നത്. കഥ പറയുമ്പോൾ എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്കായിരുന്നു ഇത്. രജിനികാന്ത്,പശുപതി, മീന, നയൻതാര എന്നിവരാണ് സിനിമയിൽ പ്രധാന വേഷങ്ങൾ ചെയ്തത്. നയൻതാരയാണോ, അതോ മീനയാണോ മംമ്തക്ക് വഴിമുടക്കിയത് എന്നുമാത്രം അറിഞ്ഞാൽ മതിയെന്നാണ് ആരാധകർ പറയുന്നത്.

Advertisement