ആദ്യ പ്രണയം ഫോണിലൂടെയായിരുന്നു; വീട്ടുകാർക്ക് എതിർപ്പായിരുന്നു; ഇതോടെയാണ് ഓടിപ്പോയി കല്യാണം കഴിച്ചത്; പിന്നെ സംഭവിച്ചതിങ്ങനെ; വെളിപ്പെടുത്തി ചിപ്പി രഞ്ജിത്

783

മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ലോഹിതദാസിന്റെ രചനയിൽ ഭരതൻ സംവിധാനം ചെയ്ത് 1993ൽ പുറത്തിറങ്ങിയ പാഥേയം ക്ലാസ്സിഹിറ്റ് എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് എത്തിര താരമാണ് ചിപ്പി. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും ഒക്കെ തിളങ്ങിയ താരത്തിന് ആരാധകരും ഏറെയാണ്.

നിർമ്മാതാവായ രഞ്ജിത്തുമായുള്ള വിവാഹം ശേഷം അഭിനയരംഗത്ത് നിന്നും വിട്ടു നിന്ന ചിപ്പി ഇപ്പോൾ സാന്ത്വനം സീരിയലിലെ ദേവി എന്ന കഥാപാത്രമായി പ്രേക്ഷക പ്രശംസ നേടുകയാണ്. ചിപ്പിയുടെ ഭർത്താവും നിർമാതാവുമായ രഞ്ജിത്ത് നിർമ്മിക്കുന്ന സീരിയലാണിത്.

Advertisements

അതേ സമയം ചിപ്പിയും രഞ്ജിത്തും തമ്മിൽ പ്രണയിച്ചാണ് വിവാഹം കഴിച്ചത്. ആ കഥ അധികമാർക്കും അറിയില്ല. വർഷങ്ങൾക്ക് മുൻപൊരു അഭിമുഖത്തിൽ താരം പ്രണയകഥ പറഞ്ഞത് ഈയടുത്ത് സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ALSO READ- എനിക്ക് പുരുഷ ഹോർമോൺ കൂടുതലെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്; ശരത്ത് എന്റെ മെയിൽ വേർഷൻ; ഇവളെ കല്യാണം കഴിച്ച് ജീവിതം കളയരുതെന്ന് അമ്മ പറഞ്ഞു: രഞ്ജിനി

പ്രണയത്തെ കുറിച്ച് ചിപ്പി പറയുന്നത് ഫോണിലൂടെയായിരുന്നു പ്രണയം തുടങ്ങിയത് എന്നായിരുന്നു. കല്യാണസൗഗന്ധികം എന്ന സിനിമയിൽ രഞ്ജിത്തിനൊപ്പം ചിപ്പി പ്രവർത്തിച്ചിട്ടുണ്ട്. ശേഷം ഗൾഫ് ഷോ യ്ക്ക് ഇരുവരും ഒരുമിച്ച് പോയിരുന്നു. ഇതോടെയാണ് ഇരുവരും അടുത്തത്.

താൻ നേരിട്ട് സംസാരിക്കുന്നതിനേക്കാൾ കൂടുതൽ രഞ്ജിത്തിനോട് ഫോണിലൂടെയാണ് കൂടുതലും സംസാരിച്ചിരുന്നത്. അപ്പോൾ സെൽഫോൺ ഇറങ്ങിയ സമയമായിരുന്നു. വലിയ ചാർജ് ആയിരുന്നു അന്ന് ഫോൺ വിളിക്കാൻ. ഞങ്ങളുടേത് കുറച്ച് കോസ്റ്റ്ലി പ്രണയമായിരുന്നെന്നും ചിപ്പി പറയുന്നു.

ആദ്യമൊക്കെ എന്റെ വീട്ടിൽ പ്രശ്നങ്ങളായിരുന്നു എന്ന് ചിപ്പി പറയുന്നു. 1996ൽ പരിചയപ്പെട്ട് പിന്നീട് വിവാഹം നടന്നത് 2001 ലുമായിരുന്നു. സിനിമയിൽ പരിചയമാണ്, കൂടുതലൊന്നും രഞ്ജിത്തിനെ കുറിച്ച് അറിയില്ല. അങ്ങനെയുള്ള ഒരാളെ കൊണ്ട് എങ്ങനെയാണ് വിവാഹം ചെയ്യിപ്പിക്കുകയെന്നായിരുന്നു വീട്ടുകാരുടെ ആശങ്ക.

ALSO READ- അതിന്റെ പേരിലാണ് അച്ഛൻ എന്നോട് മിണ്ടാതിരുന്നത്; അതും ഒരു മാസത്തോളം; പിന്നീട് അദ്ദേഹത്തിന് മനസ്സിലായി; തുറന്ന് പറച്ചിലുമായി ശില്പാ ഷെട്ടിയുടെ അനിയത്തി ഷമിത ഷെട്ടി

എന്നാൽ, ഞങ്ങൾ ചാടിക്കേറി കല്യാണം കഴിക്കുമെന്ന് വീട്ടിലാരും കരുതിയില്ല.
വീട്ടിൽ ചെറിയൊരു പ്രശ്‌നമാവുമെന്ന് മനസിൽ ആയപ്പോൾ ഞങ്ങൾ പോയി കല്യാണം കഴിച്ചു. പിന്നെ കുഴപ്പമൊന്നും ഉണ്ടായില്ല. കല്യാണം കഴിഞ്ഞിറങ്ങിയപ്പോൾ തന്നെ വീട്ടുകാർ വിളിച്ചു. അങ്ങോട്ട് പോയെന്ന് ചിപ്പി പറയുന്നു. എടുത്ത് ചാടിയ തീരുമാനം ആണെങ്കിലും അതൊരു തെറ്റായില്ല.

കല്യാണം കഴിഞ്ഞ സമയത്ത് ചില സിനിമകൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നു. അത് പോയി ചെയ്ത് കൊടുത്തു. പിന്നീട് പുതിയ കമ്മിറ്റ്‌മെന്റുകളൊന്നും എടുത്തില്ല. സിനിമയിൽ നിന്ന് മാറി നിൽക്കാമെന്നുള്ളത് എന്റെ തീരുമാനം ആയിരുന്നു. രഞ്ജിയ്ക്ക് ഇപ്പോഴും അതൊരു പ്രശ്‌നല്ല. സീരിയലുകൾ ചെയ്യുന്നുണ്ട്. അതെന്റെ കംഫർട്ട് കൂടി നോക്കിയിട്ടാണെന്നാണ് ചിപ്പി വ്യക്തമാക്കുന്നത്.

ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്യുന്ന സൂപ്പർ ഹിറ്റ് സീരിയലാണ് സാന്ത്വനം. സീരിയലിലെ ചേടത്തിയമ്മയായ ദേവി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ചിപ്പിയാണ്. ചിപ്പിയും ഭർത്താവും ചേർന്ന് നിർമ്മിക്കുന്ന സീരിയൽ റേറ്റിങ്ങിലും ഒന്നാമതാണ്.

സിനിമയിൽ നിന്ന് മാറി നിൽക്കാനുള്ള തീരുമാനം തന്റേതായിരുന്നു. രഞ്ജിത്ത് ഏട്ടന് ഇപ്പോഴും അതൊരു പ്രശ്നല്ല. സീരിയലുകൾ ചെയ്യുന്നുണ്ട്. അത് തന്റെ കംഫർട്ട് കൂടി നോക്കിയിട്ടാണ് ഏറ്റെടുത്തതെന്നും ചിപ്പി പറയുന്നു.

Advertisement