ഞങ്ങളുടെ വീട്ടിലേക്ക് ഒരു കുഞ്ഞുവാവ വരുന്നു, സന്തോഷത്തില്‍ മതിമറന്ന് റബേക്ക, ആശംസകളുമായി ആരാധകര്‍

321

മലയാള സീരിയല്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയാണ് റെബേക്ക സന്തോഷ്. കസ്തൂരി മാന്‍ എന്ന പ്രേക്ഷക പ്രിയ സീരിയലിലൂടെയാണ് റബേക്ക സീരിയല്‍ പ്രേമികള്‍ക്ക് മുന്നിലെത്തിയത്.

Advertisements

ഈ പരമ്പരയില്‍ കാവ്യ എന്ന കഥാപാത്രത്തെയായിരുന്നു റെബേക്ക അവതരിപ്പിച്ചത്. റേറ്റിംഗില്‍ മുന്നില്‍ ആയിരുന്ന കസ്തൂരിമാനിലെ കാവ്യ എന്ന കഥാപാത്രത്തിലൂടെ റെബേക്കയെ മലയാളികള്‍ ഹൃദയത്തിലേറ്റി. കളിവീട് എന്ന പരമ്പരയിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്.

Also Read: ഞങ്ങള്‍ അടുത്ത സുഹൃത്തുക്കളായിരുന്നു, എന്നാല്‍ വിവാഹശേഷം അവന്റെ സ്വഭാവം മാറി, സന്തോഷത്തോടെ കഴിഞ്ഞത് ഒന്നോ രണ്ടോ മാസം മാത്രം, ദാമ്പത്യജീവിതം തകര്‍ന്നതിനെ കുറിച്ച് മംമ്ത പറയുന്നു

സോഷ്യല്‍മീഡിയയില്‍ സജീവമായ താരം തന്റെ എല്ലാ വിശേഷങ്ങളും ഇന്‍സ്‌റാഗ്രാമിലൂടെയും യൂട്യൂബിലൂടെയും താരം അറിയിക്കാറുണ്ട്. ആരാധകര്‍ക്കായി തന്റെ പുതിയ ചിത്രങ്ങളും പങ്ക് വയ്ക്കാറുണ്ട് താരം. ഭര്‍ത്താവ് ശ്രീജിത്തിനൊപ്പമുള്ള നല്ല നിമിഷങ്ങളുടെ ചിത്രങ്ങളെല്ലാം നടി പങ്കുവെച്ചിരുന്നു.

ഇരുകൈയ്യും നീട്ടിയാണ് ആരാധകര്‍ ഇത് സ്വീകരിച്ചത്. ഇപ്പോഴിതാ ഇന്‍സ്റ്റഗ്രാമില്‍ റബേക്ക പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. തന്റെ വീട്ടില്‍ ഒരു കുഞ്ഞുവാവ വരുന്നതിന്റെ സന്തോഷമായിരുന്നു താരം പങ്കുവെച്ചത്.

Also Read: മൂന്ന് നയൻതാരക്ക് സമമാണ് ഒരു മഞ്ജു വാര്യർ; തമിഴിലെ ലേഡി സൂപ്പർസ്റ്റാറിന് വെല്ലുവിളിയാകുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറോ; ആരാധകർക്കിടയിൽ ചർച്ച മുറുകുന്നു

ഒത്തിരി സന്തോഷമുണ്ടെന്നും എന്നാല്‍ തനിക്കല്ല കുഞ്ഞുവാവ വരുന്നതെന്നും താരം പറയുന്നു. റബേക്കയുടെ സഹോദരി ഗീതുവിനും ഭര്‍ത്താവ് അമലിനുമാണ് പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞുമായി ഗീതു വീട്ടിലെത്തിയതിന്റെ സന്തോഷത്തിലാണ് റബേക്കയും കുടുംബവും. വാവയെ മടിയില്‍ കിടത്തി താലോലിക്കുന്ന അമ്മയുടെ ചിത്രമാണ് റബേക്ക പങ്കുവെച്ചിരിക്കുന്നത്. നിരവധി പേരാണ് ആശംസകള്‍ നേര്‍ന്നത്. എന്നാണ് റബേക്കയ്ക്ക് ഒരു കുഞ്ഞ് എന്ന് ആരാധകര്‍ ചോദിക്കുന്നു.

Advertisement