2018 ല്‍ പുറത്തിറങ്ങിയ മലയാളത്തിന്റെ ലേഡി സൂപ്പര്‍സ്റ്റാര്‍ മഞ്ജു വാര്യര്‍ നായികയായി ഉദാഹരണം സുജാത എന്ന ചിത്രത്തില്‍ മഞ്ജു വാര്യരുടെ മകളായി അഭിനയിച്ച് സിനിമയില്‍ അരങ്ങേറ്റം കുറിച്ച നടിയാണ് അനശ്വര രാജന്. ആദ്യ ചിത്രത്തിലൂടെ തന്നെ ശ്രദ്ധേയ ആകാന്‍ അനശ്വരയ്ക്ക് കഴിഞ്ഞു
ആദ്യ ചിത്രത്തിന്റെ തകര്‍പ്പന്‍ വിജയത്തിന് ശേഷം 2019ല്‍ പുറത്തിറങ്ങിയ തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രം ഏറെ ശ്രദ്ധേയമായി മാറി. കീര്‍ത്തി എന്ന കഥാപാത്രത്തെയാണ് ചിത്രത്തില്‍ അനശ്വര അവതരിപ്പിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ തന്നെ നിരവധി സൂപ്പര്‍ഹിറ്റ് സിനിമകളിലൂടെ മലയാള സിനിമാ മേഖലയില്‍ തന്റേതായ സ്ഥാനം അനശ്വരം നേടിയെടുത്തു.
സോഷ്യല്‍ മീഡിയകളിലും ഏറെ സജീവായ നടി തന്റെ പുതിയ ഫോട്ടോഷൂട്ടുകളും പുതിയ വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. പലപ്പോഴും ഗ്ലാമറസ് ഫോട്ടോകള്‍ പങ്കുവെച്ച് ആരാധകരെ ഞെട്ടിച്ചുള്ള അനശ്വര വലിയ സൈബര്‍ അ റ്റാ ക്കു കള്‍ക്കും ഇര ആയി മാറിയിട്ടുണ്ട്.
ഇപ്പോഴിതാ സൂപ്പര്‍ ശരണ്യക്ക് ശേഷം മമിത, അനശ്വര, അര്ജുന് അശോകന് എന്നിവര്‍ ഒരുമിച്ചഭിനയിച്ച ചിത്രം ‘പ്രണയ വിലാസം’ റിലീസിന് ഒരുങ്ങുകയാണ്. ഫെബ്രുവരി 24 ന് സിനിമ തിയേറ്ററുകളില്‍ എത്തുകയാണ്. ചിത്രത്തിന്റെ പ്രൊമോഷനിടെ നടി മമിത ബൈജു അനശ്വരയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് വൈറലാവുന്നത്.
അനശ്വരയുടെ വെറുപ്പിക്കുന്ന സ്വഭാവങ്ങള്‍ എന്തൊക്കെയാണ് എന്ന അവതാരകന്റെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മമിത. വെറുതേ ഇരിക്കുമ്പോള്‍ അനശ്വര വന്ന് ഒറ്റക്കടിയാണെന്നും എന്നിട്ട് വെറുതേ ചിരിക്കും, തന്നെയും അനശ്വര കടിച്ച് പറിച്ചിട്ടുണ്ടെന്ന് മമിത പറയുന്നു.
അതേസമയം, അനശ്വരയും ഇതിനോട് പ്രതികരിക്കുന്നുണ്ട്. ഉപദ്രപിക്കാന് തനിക്ക് ഒത്തിരി ഇഷ്ടമാണെന്നും താന്‍ ഇങ്ങനെയൊക്കെയാണ് തന്റെ സ്നേഹം കാണിക്കുന്നതെന്നും സ്നേഹം കൂടുമ്പോ കടിക്കുമെന്നും അനശ്വര പറയുന്നു. എല്ലാവരും സംസാരിക്കുമ്പോള്‍ മമിത മാറി നിന്ന് ഫോണ്‍ ഉപയോഗിക്കുന്നതാണ് മമിതയുടെ വെറിപ്പിക്കല് സ്വഭാവമെന്ന് അനശ്വരയും പറയുന്നു.