മൂന്ന് നയൻതാരക്ക് സമമാണ് ഒരു മഞ്ജു വാര്യർ; തമിഴിലെ ലേഡി സൂപ്പർസ്റ്റാറിന് വെല്ലുവിളിയാകുന്നത് മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാറോ; ആരാധകർക്കിടയിൽ ചർച്ച മുറുകുന്നു

3072

തമിഴിലെ ലേഡി സൂപ്പർസ്റ്റാർ നയൻതാര ആണെങ്കിൽ, മലയാള സിനിമയിലെ ലേഡി സൂപ്പർ സ്റ്റാറാണ് മഞ്ജു വാര്യർ. ഒഒരു നീണ്ട ഇടവേളക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചു വന്നപ്പോൾ മഞ്ജുവിന് മുമ്പും ശേഷവും ഒരുപാട് നടിമാർ വന്നിട്ടുണ്ടെങ്കിലും കിട്ടിയില്ല. താരമൂല്യത്തിന്റെ കാര്യത്തിലും മഞ്ജുവിനൊപ്പമെത്താൻ ഇവർക്കാർക്കും കഴിഞ്ഞില്ല എന്നതാണ് വാസ്തവം.

നീണ്ട 13 വർഷത്തെ ഇടവേളക്ക് ശേഷം തിരിച്ച് വന്നപ്പോഴും മഞ്ജുവിന്റെ സ്ഥാനം ആരാധകർ അവർക്കായി തന്നെ ഒഴിച്ചിട്ടിരുന്നു. 2016 ലാണ് മഞ്ജുവിന്റെ തിരിച്ച് വരവ് ചിത്രമായ ഹൗ ഓൾഡ് ആർ യു വരുന്നത്. ആരാധകർ ആഘോഷമാക്കിയ സിനിമ അവര് തന്നെ നെഞ്ചിലേറ്റുകയും ചെയ്തു. സ്വന്തമായി തന്നെയാണ് അവർ തന്റെ സിനിമകൾക്ക് ഡബ്ബ് ചെയ്യുന്നതും എന്ന പ്രത്യേകതയുണ്ട്.

Advertisements

Also Read
തിരിച്ചടികൾക്ക് കാരണം താലി; നല്ല സമയം നോക്ക് വീണ്ടും താലി കെട്ടാൻ ജ്യോതിഷിയുടെ ഉപദേശം; തെന്നിന്ത്യയുടെ ലേഡി സൂപ്പർസ്റ്റാർ വീണ്ടും വിവാഹിതയാകുമോ

തന്റെ തിരിച്ച് വരവിൽ മലയാളത്തിൽ മാത്രം ഒതുങ്ങാതെ മികച്ച് വേഷങ്ങൾക്കൊണ്ട് തമിഴിലും അവർ വിസ്മയങ്ങൾ തീർത്തു. ധനുഷിനൊപ്പമുള്ള അസുരൻ അവരിലെ മികച്ച് അഭിനേത്രിയെ പുറത്ത് കൊണ്ട് വരികയായിരുന്നു. തന്റേതായി് തമിഴില് പുറത്തിറങ്ങിയ ഇരു ചിത്രങ്ങളും ബോക്‌സ് ഓഫീസിൽ വെന്നിക്കൊടി പാറിച്ചതോടെ സമിഴിലും താരത്തിന്റെ താര മൂല്യം ഉയർന്നിരിക്കുകയാണ്.

തമിഴ് സൂപ്പർതാരങ്ങളെക്കുറിച്ച് സംസാരിക്കുന്ന ചെയ്യാറു ബാലു മഞ്ജു വാര്യരെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സേഷായൽ മീഡിയയിൽ വൈറലാകുന്നതും, ചർച്ചയാകുന്നതും. ബാലുവിന്റെ വാക്കുകൾ ഇങ്ങനെ;
തുനിവിൽ മഞ്ജു അസാധ്യ പ്രകടനമാണ് കാഴ്ച വെച്ചതെന്ന് ഇദ്ദേഹം പറയുന്നു. തുനിവിൽ മാസ് റോൾ ചെയ്യാൻ നയൻതാരയാണ് അനുയോജ്യ എന്ന് നേരത്തെ അഭിപ്രായമുയർന്നിരുന്നു.

Also Read
എന്റെ റൂമിലെ ബാത്‌റൂമിന് ലോക്ക് ഇല്ല; അമ്മയ്ക്ക് പേടി അതായിരുന്നു. അന്തരിച്ച നടി ശ്രീദേവിയുടെ ഭയത്തെ കുറിച്ച് പറഞ്ഞ് മകൾ ജാൻവി കപൂർ

എന്നാൽ മൂന്ന് നയൻതാരയ്ക്ക് തുല്യമായി മഞ്ജു ഈ വേഷം ചെയ്തു, ഒരു ഹോളിവുഡ് ഹീറോയിനെ പോലെ. ഇമോഷൻ സീനുകളിലും അതു പോലെ. മലയാളത്തിലെ മികച്ച നടിയാണഅ മഞ്ജു വാര്യർ. തമിഴിൽ ഉദാഹരണമായി കാണിക്കാൻ പറ്റുന്നത് അസുരൻ സിനിമയാണ്. ധനുഷിനെ വെല്ലുന്ന തരത്തിൽ അഭിനയിച്ചെന്നു ഇദ്ദേഹം പറഞ്ഞു.

തമിഴിലും മഞ്ജു സ്വന്തം ശബ്ദമാണ് ഉപയോഗിക്കുന്നത്. അതേ സമയം നയൻതാരക്കായി ഡബ്ബ് ചെയ്യുന്നത് മറ്റൊരാളാണ്. തമിഴകത്തെ ലേഡി സൂപ്പർ സ്റ്റാറായ നയൻതാരയുടെ അതേ ലെവലിലേക്ക് അതിന് മുകളിലേക്കോ മഞ്ജു തമിഴകത്ത് ഉയരുമോ എന്നാണ് ആരാധകർ ഇപ്പോൾ ചോദിക്കുന്നതും, ചർച്ച ചെയ്യുന്നതും

Advertisement