മലയാളത്തിന്റെ ക്ലാസിക് സംവിധായകൻ ആയിരുന്നു പി പത്മരാജൻ മലയാളത്തിന് സമ്മാനിച്ച സൂപ്പർ നായിക ആയിരുന്നു നടി ശാരി. നടിക്ക് ആ പേര് കൊടുത്തതും പി പത്മരാജൻ തന്നെ ആയിരുന്നു. കലാമുല്യവും അഭിനയ പ്രാധാന്യവും ഉള്ള നിരവധി സിനിമകളിൽ താരം നായികയായി വേഷമിട്ടു.
മലയാളത്തിന്റെ താരരാജാവ് മോഹൻലാൽ നായകനായ നമുക്ക് പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളികൾ കരയാറില്ല എന്നീ ചിത്രങ്ങിൽ നായികയായി അതിശയിപ്പിക്കുന്ന പ്രകടനമാണ് നടി കാഴ്ചവെച്ചത്. മലയാളത്തിലെ എക്കാലത്തെയും ക്ലാസ്സിക് ചിത്രമാണ് നമ്മുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ. 1986 ൽ പുറത്തിറങ്ങിയ ചിത്രം ഇന്നും മലയാളത്തിലെ ഏറ്റവും മികച്ച പ്രണയ ചിത്രങ്ങളിൽ ഒന്നായാണ് അറിയപ്പെടുന്നത്.
ചിത്രത്തിൽ മോഹൻലാലിന്റെ നായികയായി എത്തിയത് ശാരി ആയിരുന്നു. വെള്ളാരം കണ്ണുള്ള സുന്ദരിയായ ശാരിയെ മലയാളി പ്രേക്ഷകർ അതോടെ ഏറ്റെടുക്കുകയായിരുന്നു. ഒട്ടേറെ ചെറുതും വലുതുമായ കഥാപാത്രങ്ങൾ ശാരിയെ തേടി എത്തി.
നമുക്കു പാർക്കാൻ മുന്തിരിത്തോപ്പുകൾ, ദേശാടനക്കിളി കരയാറില്ല , പൊൻമുട്ട ഇടുന്ന താറാവ്, ഒരു മേയ്മാസ പുലരിയിൽ, ഒന്നുമുതൽ പൂജ്യം വരം, തീർഥം, എന്നിങ്ങനെ സൂപ്പർഹിറ്റായ ചിത്രങ്ങളും കൂട്ടത്തിലുണ്ടായിരുന്നു. ഒരിടവേളയ്ക്ക് ശേഷം ശാരി മിനി സ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും സജീവവുമായിരുന്നു.
ആന്ധ്രാപ്രദേശ ് സ്വദേശിനിയാണ് ശാരി. സുബ്രഹമണ്യത്തിന്റെയും ലക്ഷമ്ിയുടെയും മകൾ സാദനയാണ് പിൽക്കാലത്ത് ശാരിയായി ആരാധക ഹൃദയം കീഴടക്കിയത്.പ്രശസ്ത കന്നഡ ചലച്ചിത്ര നടി ബി രമാദേവിയുടെ കൊച്ചു മകളാണ് ശാരി.
1991ൽ താരം ബിസിനസുകാരനായ കുമാറിനെ വിവാഹം കഴിച്ചാണ് താരം അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. പിന്നീടു താരത്തിന് കല്യാണി എന്ന മകളും ജനിച്ചിരുന്നു.
ഇപ്പോഴിതാ ഏതാനും ദിവസങ്ങൾക്കു മുൻപാണ് ശാരിയുടെയും കുമാറിന്റെയും മകൾ കല്യാണി വിവാഹിതയായത്. അമ്മയെ പോലെ വളരെ സുന്ദരിയാണ് കല്യാണിയും. കല്യാണിയുടെ വിവാഹം ആഡംബരത്തോടെയോ ആധികമാരേയും ക്ഷണിച്ചോ അല്ല ശാരിയും കുടുംബവും നടത്തിയത്.
കല്യാണത്തിന് മിനിമൽ മേയ്ക്കപ്പിലാണ് കല്യാണി എത്തിയത്. വൈറ്റ് റെഡ് കളറിലെ കാഞ്ചിപുരം പട്ടുസാരിയിൽ സ്വർണ്ണാഭരങ്ങളണിഞ്ഞെത്തിയ കല്യാണിയുടെ ചിത്രങ്ങൾ സോഷ്യൽമീഡിയ ഏറ്റെടുത്തിരുന്നു.