എ എന്നാല്‍ ആണുങ്ങള്‍ക്ക് മാത്രം എന്നല്ല, ഇനിയെങ്കിലും കാര്യങ്ങള്‍ മനസ്സിലാക്കി വിമര്‍ശിക്കൂ, പൊട്ടിത്തെറിച്ച് സ്വാസിക, വിമര്‍ശിച്ചവര്‍ക്ക് ചുട്ടമറുപടി

120

സീരിയലുകളില്‍ നിന്ന് സിനിമയിലെത്തിയ താരമാണ് സ്വാസിക. വ്യത്യസ്തമായ വേഷങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടിയാണ് സ്വാസിക. വൈഗ എന്ന തമിഴ് ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തിയ സ്വാസിക ലാല്‍ ജോസിന്റെ അയാളും ഞാനും തമ്മില്‍ എന്ന ചിത്രത്തിലൂടെയാണ് മലയാള സിനിമയിലേക്ക് എത്തിയത്.

Advertisements

ഇന്ന് മലയാള സിനിമയിലും സീരിയലിലും തിളങ്ങി നില്‍ക്കുകയാണ് താരം. സ്വാസികയുടെ ചതുറം എന്ന സിനിമയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനങ്ങളായിരുന്നു സോഷ്യല്‍ മീഡിയയില്‍ ഉയര്‍ന്നത്. പല തവണ താരം ഇതിനെതിരെ പ്രതികരിച്ച് രംഗത്തെത്തിയിരുന്നു.

Also Read: മോള് ബീഫും പൊറോട്ടയുമാണ് ഇഷ്ടമെന്ന് പറയുന്നു, അച്ഛന്‍ പശുക്കളെ കെട്ടിപ്പിടിച്ച് ഇഷ്ടം പ്രകടിപ്പിക്കുന്നു, ട്രോളുകളില്‍ നിറഞ്ഞ് കൃഷ്ണകുമാര്‍, കിടിലന്‍ മറുപടിയുമായി താരം

ഇപ്പോഴിതാ രൂക്ഷവിമര്‍ശനങ്ങളില്‍ ഒരിക്കല്‍ കൂടി തന്റെ പ്രതികരണം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം, ഒരു സിനിമയ്ക്ക് എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതൊരു സോഫ്റ്റ് പോണ്‍ മൂവി ആയിരിക്കുമെന്നാണ് ചിലര്‍ വിചാരിക്കുന്നതെന്നും അത് ആണുങ്ങള്‍ മാത്രമേ കാണു എന്നുമാണ് കരുതുന്നതെന്നും സ്വാസിക പറയുന്നു.

ഈ കാര്യങ്ങള്‍ ശരിക്കും അറിഞ്ഞ് മനസ്സിലാക്കിയതിന് ശേഷം വിമര്‍ശിക്കൂ. അത് നന്നായിരിക്കുമെന്നും ഒന്നും അറിയാതെ വിമര്‍ശിക്കാന്‍ നില്‍ക്കരുതെന്നും താന്‍ പതിമൂന്ന് വര്‍ഷത്തോളമായി സിനിമയില്‍ എത്തിയിട്ടെന്നും സ്വാസിക പറയുന്നു.

Also Read: ഞാനനവനെ എന്റെ അനിയനെ പോലെയാണ് നോക്കി കാണുന്നത്; മാധ്യമങ്ങൾ എിക്കെതിരെ ഇല്ലാത്ത കാര്യങ്ങൾ പറയുന്നു; തുറന്ന് പറഞ്ഞ് കുക്ക് വിത്ത് കോമാളിയിലെ ദർശന ഗുപ്ത

സിനിമയില്‍ അവസരങ്ങള്‍ തേടിയെത്തിയപ്പോള്‍ നായികയായി തന്നെ കിട്ടണമെന്നായിരുന്നു ആദ്യം ആഗ്രഹിച്ചിരുന്നതെന്നും എന്നാല്‍ ഇപ്പോള്‍ അങ്ങനെ ഒരു ആഗ്രഹമൊന്നുമില്ലെന്നും എന്ത് വേഷം കിട്ടിയാലും നല്ല രീതിയില്‍ ചെയ്യാന്‍ ശ്രമിക്കുമെന്നും താരം പറയുന്നു.

Advertisement