സിനിമ സീരിയല്‍ രംഗത്തെ പ്രമുഖ താരമാണ് കൃഷ്ണകുമാര്‍. കൃഷ്ണകുമാറിന്റെ മക്കള്‍ എല്ലാം തന്നെ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. പ്രമുഖ രാഷ്ട്രീയ നേതാവ് കൂടിയാണ് ഇന്ന് കൃഷ്ണകുമാര്‍.
തന്റെ ചിന്തകളും രാഷ്ട്രീയവുമെല്ലാം തുറന്നുപറയാന്‍ കൃഷ്ണ കുമാര്‍ ഒരിക്കലും മടി കാണിക്കാറില്ല. കൃഷ്ണ കുമാര്‍ പങ്കുവെക്കുന്ന പോസ്റ്റുകളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലാവാറുണ്ട്. കഴിഞ്ഞ ദിവസം താരം പശുക്കളോടുള്ള തന്റെ സ്നേഹം വിവരിച്ചിരുന്നു.
എല്ലാവരും സൗകര്യം കിട്ടുമ്പോള്‍ പശുക്കളുടെ അടുത്ത് ചെന്നുനില്‍ക്കണം. അവയുടെ കണ്ണുകളിലേക്ക് നോക്കണമെന്നും രാഷ്ട്രീയമായ അന്ധത ബാധിച്ചിട്ടില്ലെങ്കില്‍ മനസ്സ് നിറയുന്നത് അനുഭവിക്കാന്‍ കഴിയുമെന്നും കൃഷ്ണ കുമാര്‍ പറഞ്ഞിരുന്നു.
ഇൗ സംഭവം വലിയ ട്രോളുകളിലേക്കാണ് എത്തിയത്. പശുക്കളോടുള്ള തന്റെ സ്നേഹം വെളിപ്പെടുത്തുന്ന പോസ്റ്റിട്ടതിന് പിന്നാലെ നിറയെ ട്രോളുകള്‍ വന്നിരുന്നുവെന്നും എന്തിനേയും പോസിറ്റീവ് ആയി കാണുന്ന മനോഭാവം തന്നെയാണ് തനിക്ക് ഇതിനോടും എന്ന് കൃഷ്ണ കുമാര്‍ പറഞ്ഞു.
സിന്ധുകൃഷ്ണയാണ് കൃഷ്ണ കുമാറിനോട് ട്രോളുകളെ കുറിച്ച് ചോദിച്ചത്. സിന്ധു തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച വീഡിയോ വൈറലായി മാറിയിരിക്കുകയാണ്. നമ്മളെ പ്രസിദ്ധരാക്കുന്നതില്‍ വലിയ പങ്ക് ട്രോളന്മാര്ക്കുണ്ടെന്നും കൃഷ്ണ കുമാര്‍ പറയുന്നു.
ചേട്ടന് പശൂനെ കെട്ടിപ്പിടിക്കുന്നു, മോള് പറയുന്നു പൊറോട്ടയും ബീഫുമാണ് ഇഷ്ടമെന്ന്, എന്ന ഒരാളുടെ കമന്റിന് ഈ രാജ്യം അഭിപ്രായ സ്വാതന്ത്രമുള്ളതാണെന്നും രാജ്യത്ത് ബീഫൊന്നും നിരോധിച്ചിട്ടില്ലെന്നും താനും ബീഫൊക്കെ കഴിച്ചിട്ടുണ്ടെന്നും കൃഷ്ണകുമാര്‍ പറയുന്നു.