എ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവിയായിരിക്കും എന്നൊരു ധാരണയുണ്ട്; സിനിമയിൽ എ എന്നാൽ ആണുങ്ങൽ എന്നല്ല അർത്ഥമെന്നും സ്വാസിക

425

സീത സീരിയലിലൂടെ മലയാളി പ്രേക്ഷകരുടെ ഇഷ്ടതാരമായി മാറിയ നടിയാണ് സ്വാസിക. സിനിമയിലും സീരിയലിലും ഇപ്പോൾ തിളങ്ങി നില്ക്കുകയാണ് താരം. സ്വാസിക അഭിനയിച്ച, സിദ്ധാർത്ഥ് ഭരതൻ സംവിധാനം ചെയ്ത ചതുരം എന്ന സിനിമ റിലീസ് ചെയ്തിരിക്കുകയാണ്. സിനിമയിലെ അഭിനയത്തിന് ഒരുപാട് വിമർശനങ്ങൾ സ്വാസികക്ക് നേരെ ഉയരുന്നുണ്ട്. ഇപ്പോഴിതാ താരം വനിതക്ക് നൽകിയ അഭിമുഖമാണ് വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; വന്നും പോയും 13 വർഷമായി ഞാൻ സിനിമയിലുണ്ട്. സിനിമയിലൂടെ ഞാൻ അഭിനയ രംഗത്തേക്ക് വന്നത്, ആദ്യമൊക്കെ നായികയായി അവസരങ്ങൾ കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. ഇപ്പോൾ അങ്ങനൊന്നും ചിന്തിക്കാറില്ല. നായികയായി മാത്രമേ അഭിനയിക്കൂ എന്ന നിർബന്ധവുമില്ല. നല്ല സിനിമകളിൽ നല്ല കഥാപാത്രങ്ങൾ കിട്ടണമെന്നാണ് എന്റെ ആഗ്രഹം.

Advertisements

Also Read
സൽമാൻഖാനെ വരെ ഞെട്ടിച്ച ദീപികയുടെ ഉത്തരം; പ്രണയം വെളിപ്പെടുത്താൻ കിട്ടിയ അവസരം പാഴാക്കി കളഞ്ഞ് നടി തിരഞ്ഞെടുത്തത് സംവിധായകൻ സഞ്ജയ് ലീല ബൻസാലിയെ

‘ഗ്ലാമർ റോളിൽ എത്തുമ്പോൾ കുടുംബപ്രേക്ഷകരുടെ ഇഷ്ടം കുറയുമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എന്തു കാര്യം ചെയ്യുമ്പോഴും അതു നന്നായി വരുമെന്നാണല്ലോ പ്രതീക്ഷിക്കുക. സംവിധായകരായ ജോഷി സാറും ജയരാജ് സാറുമൊക്കെ ചതുരം സിനിമ കണ്ടു നല്ല അഭിപ്രായം പറഞ്ഞു’, എന്നാൽ ‘സിനിമയുടെ ട്രെയിലർ വന്നപ്പോൾ ചിലർ വിമർശനവുമായി വന്നിരുന്നു. ‘എ’ എന്നാൽ ആണുങ്ങൾ എന്നല്ല, ‘അഡൽറ്റ്സ് ഒൺലി’ എന്നാണ്.

പതിനെട്ട് വയസ്സിന് മുകളിലുള്ള ആർക്കും കാണാം. അല്ലാതെ പെണ്ണുങ്ങൾക്ക് കാണാൻ പാടില്ലാത്തതൊന്നും ആ സിനിമയിൽ കാണിച്ചിരുന്നില്ല. ഇപ്പോഴും പലരുടെയും വിചാരം ‘എ’ സർട്ടിഫിക്കറ്റ് കിട്ടിയാൽ അതൊരു സോഫ്റ്റ് പോൺ മൂവി ആയിരിക്കും എന്നാണ്. ഇനിയെങ്കിലും അത്തരം കാര്യങ്ങളെ മനസ്സിലാക്കി വിമർശിക്കുന്നത് നന്നായിരിക്കുമെന്നാണ്’

Also Read
വേദന കടിച്ചു പിടിച്ചും അഭിനയിക്കുന്ന ഒരാളാണ് സുകുമാരി അമ്മ; ഒരാളെ വിശ്വസിച്ചത് കൊണ്ട് മാത്രം ട്രൈയിനിൽ ബാത്‌റൂമിന്റെ സൈഡിൽ കിടന്നുറങ്ങേണ്ടി വന്നിട്ടുണ്ട് അമ്മക്ക്; തുറന്ന് പറഞ്ഞ് അനൂപ് മേനോൻ

വർഷങ്ങളായി അഭിനയിക്കുന്നത് കൊണ്ട് സിനിമകൾ കിട്ടുന്നുണ്ട്. എന്നാൽ നല്ല കഥാപാത്രങ്ങളൊന്നും ലഭിക്കാത്തതിൽ സങ്കടം തോന്നിയിരുന്നു. വാസന്തി എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന അവാർഡ് കിട്ടിയ ശേഷമാണ് സിദ്ധാർഥ് ഭരതൻ ചതുരത്തിലേക്ക് വിളിക്കുന്നതെന്നും നടി പറയുന്നുണ്ട്.

Advertisement