സോഷ്യൽ മീഡിയയിലൂടെ വൈറലായ ദമ്പതികളാണ് മീത്തും മിറിയും. വളരെ കുറഞ്ഞ സമയം കൊണ്ട് താരങ്ങളായ ഇരുവരും പിന്നീട് വിവിധ ടെലിവിഷൻ പരിപാടികളിൽ പങ്കെടുത്തിരുന്നു. ഇപ്പോഴിതാ തങ്ങളുടെ ആദ്യരാത്രിയിലെ രസിപ്പിക്കുന്ന വിശേഷങ്ങൾ പങ്ക് വെച്ച് എത്തിയിരിക്കുകയാണ് ഇരുവരും, മൈൽസ്റ്റോൺ മേക്കേഴ്സിന് നല്കിയ അഭിമുഖത്തിലാണ് ഇരുവരും വിശേഷങ്ങൾ പങ്ക് വെച്ചത്.
ആദ്യരാത്രിയിൽ ഏറ്റവും കൂടുതൽ എന്താണ് സംസാരിച്ചത് എന്നായിരുന്നു അവതാരകന്റെ ചോദ്യം. ആദ്യരാത്രിയിൽ ഞങ്ങൾ തമ്മിൽ വഴക്കിടുകയായിരുന്നു എന്നാണ് മിറി പറഞ്ഞത്. ‘വിവാഹം കഴിഞ്ഞ് ഒരാഴ്ച്ച കഴിഞ്ഞ് ബാംഗ്ലൂരിലേക്ക് പോകാൻ ആയിരുന്നു ഞങ്ങളുടെ പ്ലാൻ. പക്ഷേ ആദ്യരാത്രിയിൽ ഒരു മണിക്കൂറോളമാണ് വഴക്കിട്ടത്. അതേസമയം വഴക്ക് എന്തിനായിരുന്നു എന്ന ചോദ്യത്തിന് വളരെ ലേറ്റ് ആയിട്ടും മിത്തുവേട്ടൻ റൂമിൽ കയറാത്തതിനെ തുടർന്നാണെന്നാണ് മിറി പറഞ്ഞത്.
Also Read
ഏഴ് വർഷത്തെ കാത്തിരിപ്പ് അവസാനിച്ചു; ജീവിതത്തിലെ ഏറ്റവും പുതിയ സന്തോഷം പങ്കുവെച്ച് നടി മുക്ത
മിറിയുടെ വാക്കുകൾ ഇങ്ങനെ; മിത്തുവേട്ടന്റെ വീട്ടിൽ ആദ്യമായി എത്തിയ എനിക്ക് അവിടെ ഉള്ളവരെ ഫേസ് ചെയ്യാൻ ഒരു മടിയുണ്ടായിരുന്നു. ഫസ്റ്റ് ദിവസമല്ലെ എന്റെ അടുത്തേക്ക് വരുമെന്ന് പ്രതീക്ഷിച്ചെങ്കിലും മിത്തുവേട്ടൻ അവിടെ കുടുംബക്കാരുമായി വർത്തമാനം പറഞ്ഞു നില്ക്കുകയാണ്. ഇതിന് മീത്ത് നല്കിയ മറുപടിയാണ് രസകരം.
ആദ്യരാത്രിയെ കുറിച്ചുള്ള സംശയങ്ങൾ കസിൻസിനോട് ഞാൻ ചോദിച്ച് മന സ്സിലാക്കുകയായിരുന്നു. ജീവിതം ആരംഭിക്കുമ്പോൾ തന്നെ തെറ്റ് സംഭവിക്കാൻ പാടില്ലല്ലോ. അതുകൊണ്ടാണ് അങ്ങനെ ഞാൻ അവരോട് സംസാരിച്ചത്. ഫസ്റ്റ് നൈറ്റ് ശരിക്കും സിനിമയിൽ ഒക്കെ കാണുന്നത് പോലെ തന്നെയായിരുന്നു. കിടക്കയും റൂമും മുല്ലപ്പൂവുക്കൊണ്ട് അലങ്കരിച്ചിരുന്നു. അന്ന് ഞങ്ങൾ വ്ളോഗ് ചെയ്യാൻ തുടങ്ങിയിരുന്നില്ല. അത് കൊണ്ടാണ് യൂട്യൂബിൽ ഇടാൻ കഴിയാതിരുന്നത്.
ഞങ്ങളിൽ ക്ഷമ കൂടുതൽ മീത്തുവേട്ടനാണ്. സോറി പറഞ്ഞ് ഞങ്ങൾക്കുള്ളിലെ പ്രശ്നങ്ങൾ ഇല്ലാതാക്കാറുണ്ട്. വളരെ പെട്ടെന്ന് നമ്മളെ കാര്യങ്ങൾ മനസ്സിലാക്കാൻ ശേഷിയുള്ള ഒരാളാണ് മീത്തുവേട്ടൻ എന്നാണ് മിറി പറയുന്നത്. ആദ്യ രാത്രിയിലെ വഴക്ക് ഒത്തുതീർപ്പാക്കിയതും അദ്ദേഹം തന്നെയാണെന്നും മിറി പറയുന്നുണ്ട്.