മക്കളാണ് സ്‌പോൺസർമാർ; എന്നെ വിളിക്കുന്നവരൊടൊക്കെ ഞാൻ പറയുന്നത് അതാണ്; പൊന്നമ്മ ബാബുവിന് പറയാനുള്ളത് ഇങ്ങനെ

339

പൊന്നമ്മ ബാബു എന്ന വ്യക്തിയെ മലയാളിക്ക് മറക്കാൻ പറ്റില്ല. ഹാസ്യം കൊണ്ട് മലയാളി പ്രേക്ഷകരെ കയ്യിൽ എടുത്ത നടിയാണ് പൊന്നമ്മ ബാബു. സിനിമകളിൽ അത്രമാത്രം സജീവമല്ലാത്ത നടി ഇപ്പോൾ ഹിറ്റലർ എന്ന സീരിയലിൽ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ മൈൽസ്റ്റോൺ മേക്കേഴ്‌സിന് നല്കിയ നടിയുടെ അഭിമുഖമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ; എന്റെ ജീവിതത്തിലെ ഏറ്റവും വലിയ വിഷമം മകൻ പെണ്ണുക്കെട്ടാത്തതാണ്. ഇപ്പോ കഴിക്കാം എന്ന് പറയുന്നതല്ലാതെ അവൻ കഴിക്കുന്നില്ല. ഞാൻ സമ്മതിപ്പിക്കാൻ നോക്കിയാൽ പറയും പപ്പയോട് കെട്്ൻ പറയ് അമ്മേന്ന്. എന്താ നീ കല്യാണം കഴിക്കാത്തത് എന്ന് ചോദിച്ചാൽ അപ്പോ അവൻ പറയും പ്രേമിച്ചേ കെട്ടൂ എന്ന്. എന്ന് അവന് പ്രേമിച്ചൂടെ അതും ഇല്ല.

Advertisements

Also Read
സൂര്യയുടെ സിനിമ എനിക്ക് ഉപേക്ഷിക്കേണ്ടി വന്നു; ഇപ്പോൾ ഞാനും സ്‌ക്രിപ്റ്റുകൾ കേൾക്കാറുണ്ട്; സനിമാ വിശേഷങ്ങളുമായി അനിഖ സുരേന്ദ്രൻ

ഞാൻ സിനിമയിൽ അഭിനയിക്കാൻ തുടങ്ങുന്നത് ഭർത്താവിന്റെ ബിസിനസ് ഡള്ളായതിന് ശേഷമാണ്. അല്ലെങ്കിൽ സിനിമയിലേക്ക് വരില്ല. അന്ന് എനിക്ക് നാടകം നല്ലൊരു ഉപജീവന മാർഗ്ഗമായിരുന്നു. ഞാൻ സിനിമയെ അന്വേഷിച്ച് അങ്ങോട്ട് പോയിട്ടില്ല. എന്നെ അന്വേഷിച്ച് സിനിമ ഇങ്ങോട്ട് വന്നതാണ്. ആ സ്‌നേഹം എനിക്ക് എന്നും ഉണ്ട്.

ഞാൻ സീരിയലിൽ ധരിക്കുന്ന ആഭരണങ്ങൾ എവിടെ നിന്നാണെന്ന് ചോദിച്ച് നിരവധി കോളുകൾ വരാറുണ്ട്. സത്യത്തിൽ അതെല്ലാം മക്കൾ ഓസ്‌ട്രേലിയയിൽ നിന്ന് വരുമ്പോൾ കൊണ്ടുവരുന്നതാണ്. അതുകൊണ്ട് തന്നെ എന്റെ സ്‌പോൺസർ മക്കളാണെന്ന് പറയാം. 18 കൊല്ലത്തിന് ശേഷമാണ് ഞാൻ സീരിയലിൽ അഭിനയിക്കുന്നത്.

Also Read
ജഗതിക്ക് അപകടം സംഭവിച്ചത് എന്റെ പ്രാക്ക് കൊണ്ടാണെന്ന് വരെ പറഞ്ഞു, രാത്രികളിലൊന്നും ഉറങ്ങാന്‍ പോലും പറ്റിയില്ല, അനുഭവം തുറന്നുപറഞ്ഞ് രഞ്ജിനി ഹരിദാസ്

ഞാനെല്ലാം തുറന്ന് പറയുന്ന വ്യക്തിയാണ്. എല്ലാം ഡിയറക്ടറായിട്ട് അയാളോട് തന്നെ പറയും. സിനിമാ രം?ഗത്ത യുവ തലമുറയിലെ പലർക്കും പ്രശസ്തി മൂലം മുതിർന്നവരോട് ബഹുമാനക്കുറവുണ്ടെന്നും പൊന്നമ്മ ബാബു ആരോപിച്ചു. ഞാനെന്ന ഭാവം പാടില്ല. പുതുതലമുറയിലെ പലർക്കുമതറിയില്ല. താരങ്ങളുടെ മക്കളാണ് കുറേക്കൂടി മര്യാദ കാണിക്കുന്നതെന്നാണ് താരം പറഞ്ഞത്.

Advertisement