പെട്ടെന്ന് കെട്ടിക്കോണം; ഇല്ലെങ്കിൽ ചീത്തപ്പേര് വരും; നാട്ടുക്കാരുടെ ഉപദേശത്തെ കുറിച്ച് വിൻസി

546

മഴവിൽ മനോരമയിലെ നായികനായകൻ എന്ന പരിപാടിയൂടെ സിനിമയിലേക്ക് എത്തിയ നടിയാണ് വിൻസി അലോഷ്യസ്. നിരവധി സിനിമകളിലൂടെ പ്രതിഭ തെളിയിക്കാൻ സാധിച്ച വിൻസിക്ക് ഇപ്പോൾ കൈ നിറയെ സിനിമകളാണ്. കരിയറിന്റെ തുടക്കകാലത്ത് നിരവധി അവഗണനകളും, നിരസിക്കലുമൊക്കെ വിൻസിക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. അതിനെ കുറിച്ചെല്ലാം താരം വിവിധ അഭിമുഖങ്ങളിൽ തുറന്നു പറയുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ രേഖ എന്ന സിനിമയുടെ പ്രമോഷൻ പരിപാടിക്കിടെ ജാങ്കോ സ്‌പേസിന് താരം നല്കിയ അഭിമുഖമാണ് വെറലാകുന്നത്. താരത്തിന്റെ അഭിമുഖത്തിന്റെ പ്രസക്ത ഭാഗങ്ങൾ ഇങ്ങനെ; എല്ലാവരും നാട്ടിൻപുറങ്ങളിൽ കണ്ടു വരുന്ന ഒരു കുട്ടിയാണ് രേഖ. നാട്ടിൻപുറ വിശേഷങ്ങളാണ് സിനിമയിലുള്ളത്. രേഖയിലെ കഥാപാത്രം ആദ്യം ലഭിച്ചത് മറ്റൊരു നടിക്കായിരുന്നു. അവർക്ക് അത് ഇഷ്ടപ്പെടാത്തത് കൊണ്ട് ആ സിനിമ എനിക്ക് ലഭിച്ചു.

Advertisements

Also Read
ആ മോഹവലയത്തിൽ ഒന്നും താൻ വീണു പോയിട്ടില്ല: നടി നിമിഷ സജയൻ അന്ന് പറഞ്ഞത്

പണ്ട് സിനിമ തിരഞ്ഞെടുക്കുമ്പോൾ സ്‌ക്രിപ്റ്റ് നോക്കാറില്ലായിരുന്നു. ഇപ്പോൾ ഞാൻ ശ്രദ്ധിക്കാറുണ്ട്. കഥ കേൾക്കുമ്പോൾ കിട്ടുന്ന ഇംപാക്ടും, എന്റെ കഥാപാത്രത്തിന്റെ പ്രാധാന്യവും നോക്കിയാണ് സിനിമ തിരഞ്ഞെടുക്കാറുള്ളത്. രേഖക്ക് വേണ്ടി ഞാൻ ചെയ്തത് എന്താണെന്ന് ചോദിച്ചിട്ടുണ്ടെങ്കിൽ എന്റെ മുടി മുറിച്ചതാണ്.

ഞാൻ പഠിച്ചത് ആർകിടെക്ടാണ്. പക്ഷെ അതിനിടയിൽ അഭിനയിക്കാനായിട്ട് വന്നു. അതിന്റെ ഷൂട്ട് നടക്കുന്ന സമയത്തൊന്നും ഞാൻ അതിനെ കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നില്ല. ടെലികാസ്റ്റിങ്ങിന്റെ സമയത്താണ് ഞാൻ വീട്ടിൽ പറഞ്ഞത് തന്നെ. ആദ്യം അവർ സമ്മതിച്ചില്ല. പിന്നീട് സംസാരിച്ച് വീട്ടുക്കാരം സമ്മതിപ്പിച്ച് എടുക്കുകയായിരുന്നു.

Also Read
ബോളിവുഡിലെ ആംഗ്രി യങ്ങ്മാനും സിനിമ ഉപേക്ഷിച്ച് പോകാൻ തീരുമാനിച്ചതാണ്; പക്ഷെ അന്ന് ബച്ചനെ രക്ഷിച്ചത് ഇന്നദ്ദേഹത്തിന്റെ ഭാര്യയായ ജയ; തുറന്ന് പറച്ചിലുമായി സലീംഖാൻ

എന്നോടിപ്പോൾ സിനിമ ചെയ്യാൻ ആവശ്യപ്പെടുന്നത് വീട്ടുക്കാരാണ്. ഞാൻ സിനിമ മേഖലയിൽ ആയത് കൊണ്ട് തന്നെ കുഴപ്പമില്ലല്ലോ എന്ന് ആളുകൾ ചോദിക്കാറുണ്ട്. സിനിമ പെൺകുട്ടികൾക്ക് പറ്റിയ പണിയല്ലെന്ന് നാട്ടുക്കാർക്ക് ഒരു ചിന്താഗതിയുണ്ട്. ഈയടുത്ത് വരെ എന്നോട് പെട്ടെന്ന കെട്ടിക്കോളാൻ പറഞ്ഞവരുണ്ട്. ഇല്ലെങ്കിൽ ചീത്തപ്പേര് വരും എന്നാണ് അവർ പറയുന്നതെന്നും വിൻസി കൂട്ടിച്ചേർത്തു

Advertisement