മിമിക്രി രംഗത്ത് നിന്നും എത്തി വർഷങ്ങളായി മലയാളം ബിഗ്‌സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നിൽക്കുന്ന താരമാണ് തെസ്‌നി ഖാൻ. സ്ത്രീകൾ സ്റ്റേജിൽ കോമഡി ചെയ്യാൻ ധൈര്യപ്പെട്ടത് കൊച്ചിയിലെ മിമിക്സ് ട്രൂപ്പുകളിൽ നിറ സാന്നിധ്യമായിരുന്ന തെസ്നിഖാൻ എന്ന ഹാസ്യനടിയുടെ വരവോടെയാണ്.
ഇന്ന് മിനി സ്‌ക്രീനിൽ നിരവധി സ്ത്രീ താരങ്ങൾ കോമഡി ചെയ്യുന്നുണ്ടെങ്കിലും തെസ്നിഖാൻ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച കലാകാരിയാണ്. ഒരു കാലത്ത് മലയാള ചാനലുകളിലെ മിന്നും താരമായിരുന്നു തെസ്‌നി ഖാൻ. മലയാളികളെ കുടുകുടെ ചിരിപ്പിച്ച ഈ നടി പിന്നെ അഭ്രപാളിയിലേക്ക് ചുവടുമാറ്റി.
Also Read
ആ സംഭവത്തോടെ എന്റെ മക്കൾ തെലുങ്കരാണോ എന്ന സംശയം എനിക്ക് തീർന്നു കിട്ടി: വെളിപ്പെടുത്തലുമായി മുകേഷ്
പത്തു വർഷക്കാലം ഒരു ചാനൽ ഒരുക്കിയ ഹാസ്യ പരിപാടിയിൽ തെസ്‌നി ഖാൻ പ്രധാന വേഷത്തിൽ ഉണ്ടായിരുന്നു.എന്നാൽ ഈ പരിപാടിയുടെ പത്താം വാർഷികത്തിൽ അർഹമായ പരിഗണനകൾ നൽകാതെ തന്നെ തഴഞ്ഞുവെന്ന് മുമ്പ് ഒരിക്കൽ തെസ്‌നി ഖാൻ വെളിപ്പെടുത്തിയിരുന്നു.
നേരത്തെ ഒരു പ്രമുഖ മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ആയിരുന്നു ചാനൽ പ്രവർത്തകരിൽ നിന്ന് നേരിടേണ്ടി വന്ന അവഗണന താരം തുറന്നു പറഞ്ഞത്. ആത്മാർത്ഥതയോടെ ണ് ഇത് വരെയും എല്ലാ റോളുകളും നടിയെന്ന നിലയിൽ ചെയ്തിട്ടുള്ളത്.
എന്നാൽ ആ പരിപാടിയുടെ പത്താം വാർഷികച്ചടങ്ങിൽ എന്നെ തഴഞ്ഞു. പുതിയതായി വന്ന കുട്ടികൾക്കും ശേഷം ഏറ്റവും അവസാന മായിരുന്നു നമ്മുടെ സ്ഥാനം. ഓഡിയൻസിനോട് സംസാരിക്കാൻ പോലും അവസരം തന്നില്ല. സത്യത്തിൽ ഞാൻ പൊട്ടിക്കര ഞ്ഞുപോയി. എന്നോട് അങ്ങനെ ചെയ്തല്ലോ എന്നൊരു വിഷമം. അത് പറഞ്ഞാലും തീരില്ല തെസ്‌നി ഖാൻ പറയുന്നു.