ഏത് ജാതിയോ മതമോ സാമ്പത്തികമായി താഴ്ന്നതോ ആരെ വിവാഹം കഴിച്ചാലും പപ്പയ്ക്ക് കുഴപ്പമില്ല; മകന്റെ വീഡിയോ കണ്ട് ഞെട്ടി മനോജും ബീനയും; അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട!

356

ബിഗ് സ്‌ക്രീനില്‍ തിളങ്ങിയിരുന്ന ബീന ആന്റണി ഇപ്പോള്‍ മിനിസ്‌ക്രീനില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. ഡിഡി മലയാളം ചാനലിലെ ഇണക്കം പിണക്കം എന്ന സീരിയലിലൂടെയാണ് 1992ല്‍ താരം മിനിസ്‌ക്രീന്‍ രംഗത്ത് സജീവമായത്.

ഇപ്പോള്‍ മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലും ഒരുപോലെ തിളങ്ങി നില്‍ക്കുന്ന നടിയാണ് ബീന ആന്റണി. ഭര്‍ത്താവ് മനോജ് നായരും സീരിയല്‍ രംഗത്ത് പ്രശസ്തനാണ്. ഇരുവരുടേയും പ്രണയ വിവാഹം ആയിരുന്നു. ദമ്പതികള്‍ക്ക് ശങ്കുരു എന്നൊരു മകനുമുണ്ട്.

Advertisements

ഈ വാലന്റൈന്‍സ് ഡേയ്ക്ക് മകന്‍ നല്‍കിയ ഞെട്ടലിനെ കുറിച്ചാണ് ബീന ആന്റണിയും മനോജും സംസാരിക്കുന്നത്. മകന്‍ വാലന്റൈന്‍സ് ഡേയില്‍ പോസ്റ്റ് ചെയ്യാനായി തയ്യാറാക്കിയ ഒരു വീഡിയോയും മനോജ് പങ്ക് വെച്ചിരിക്കുന്നു.

ALSO READ- ജാതി എന്നത് ഒരു രീതിയിലും ആവശ്യമില്ലാത്ത സാധനം, സമൂഹത്തില്‍ നിന്നും എടുത്ത് കളയേണ്ട സമയം അതിക്രമിച്ചു, നിലപാട് തുറന്നുപറഞ്ഞ് രജിഷ വിജയന്‍

മകന്‍ ശങ്കുരു അവന്റെ മനസ്സില്‍ ഏതെങ്കിലും കുട്ടി ഉണ്ടെങ്കിലും ഇല്ലെങ്കിലും അവനും അണ്ണാന്‍ കുഞ്ഞിനും തന്നാലായത് എന്ന പോലെ ഈ വാലന്റൈന്‍സ് ഡേ ആഘോഷിച്ചു എന്നാണ് മനോജ് പറയുന്നത്.

സത്യം പറഞ്ഞാല്‍ അവന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഇടാന്‍ തയ്യാറാക്കിയ അവന്റെ വീഡിയോ കണ്ടപ്പോള്‍ തങ്ങള്‍ രണ്ട് പേരും ഞെട്ടിപ്പോയെന്നാണ് താരദമ്പതികള്‍ പറയുന്നത്. അവന്റെ കയ്യിലുള്ളത് ഒരു സാധാരണ മൊബൈല്‍ ആണുള്ളത്. അതില്‍ അവന്‍ ഒറ്റയ്ക്ക് ഉണ്ടാക്കിയതാണ് ഈ വീഡിയോ എന്നും മനോജ് പറഞ്ഞു.

ഇക്കാരണം കൊണ്ടുതന്നെ ഒരു അച്ഛന്‍ എന്ന നിലയില്‍ മകന്റെ കഴിവിനെ അഭിനന്ദിക്കുന്നു എന്നും താരം പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നീ പ്രണയിക്കേണ്ടത് വിദ്യാഭ്യാസത്തെയാണെന്നും മനോജ് പറയുന്നു. അവന്‍ ഇങ്ങനെയൊരു വീഡിയോ ഉണ്ടാക്കിയത് തങ്ങള്‍ രണ്ട് പേരും അറിഞ്ഞല്ലെന്നും മനോജ് പറഞ്ഞു.

ALSO READ-ഇങ്ങനെയുള്ള ചോദ്യങ്ങള്‍ക്കൊന്നും എന്റെ കൈയ്യില്‍ മറുപടിയില്ല, എന്റെ ഉള്ളിലുള്ള ഉത്തരം തുറന്നുപറയാന്‍ കഴിയില്ല, തുറന്നടിച്ച് മഞ്ജു വാര്യര്‍

മകനോട്, ഇതെല്ലാം കഴിഞ്ഞ് നീ ഉയരങ്ങള്‍ താണ്ടി നീ നിന്റെ സ്വന്തം നിലയില്‍ എത്തിയതിന് ശേഷം ഏത് ജാതിയിലോ മതത്തിലോ സാമ്പത്തികമായി താഴ്ന്ന തലത്തിലുള്ളതോ ഉള്ള ആരെ വിവാഹം കഴിച്ചാലും പപ്പയ്ക്ക് അത് പ്രശ്നമല്ലെന്നും മനോജ് ഉപദേശിക്കുകയാണ്.

എങ്കിലും നല്ല സല്‍സ്വഭാവിയായ ഒരു പെണ്‍കുട്ടിയായിരിക്കണം നിന്റെ ജീവിത പങ്കാളി എന്നത് പപ്പയ്ക്ക് നിര്‍ബന്ധം ആണെന്നും മനോജ് പറയുന്നുണ്ട്. സുഹൃത്തുക്കളെ സാക്ഷിയാക്കി താന്‍ പറയുന്ന കാര്യമാണ് ഇതെന്നും താരം പറഞ്ഞു.

കൂടാതെ, ഇതൊക്കെ വിദൂരഭാവിയിലുള്ള കാര്യങ്ങളാണ് എന്നും ഇപ്പോള്‍ അതൊന്നും ആലോചിച്ച് തല പുണ്ണാക്കേണ്ട എന്നും നന്നായി പഠിക്കുകയാണ് വേണ്ടതെന്നും മനോജ് മകനോടായി പറയുന്നു. ഒപ്പം, നിന്റെ പപ്പാ മാത്രമല്ല നിന്റെ ചങ്ക് ബ്രോ കൂടെയാണ് താനെന്നും സ്ഫടികത്തിലെ ചാക്കോ മാഷ് ആവാതിരിക്കാന്‍ ശ്രമിക്കാമെന്നും മനോജ് പറയുന്നുണ്ട്.

Advertisement