2015 ൽ സിനിമാ ജീവിതം തുടങ്ങിയ നടിയാണ് ദിഷ പഠാനി. സിനിമയിലേക്ക കടക്കുന്നതിനേക്കാൾ മുന്നേ മോഡലിങ്ങിലൂടെ കരിയർ തുടങ്ങിയ താരം ഫെമിന മിസ് ഇന്ത്യ സൗന്ദര്യ മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയിരുന്നു. തെലുങ്കിൽ പുറത്തിറങ്ങിയ ലോഫർ ആണ് ദിഷയുടെ ആദ്യ സിനിമ. വരുൺ തേജ് നായകനായ ചിത്രം ഏറെ പ്രേക്ഷക പ്രശംസ പിടിച്ച് പറ്റിയിരുന്നു.
ആരംഭം തെലുങ്കിൽ ആയിരുന്നെങ്കിലും താരത്തിന്റെ രണ്ടാമത്തെ സിനിമ ബോളിവുഡിൽ ആയിരുന്നു. സുശാന്ത് സിങ്ങ് നായകനായ എം എസ് ധോണി ദി അൺടോൾഡ് സ്റ്റോറിയായിരുന്നു താരത്തിന്റെ രണ്ടാമത്തെ ചിത്രം. കിയാര അദ്വാനിക്കൊപ്പം ദിഷയും ചിത്രത്തിലെ നായികയായിരുന്നു. പിന്നീട് ബോളിവുഡിൽ നിരവധി അവസരങ്ങളാണ് താരത്തെ തേടി എത്തിയത്.
1992 ലാണ് ദിഷ ജനിച്ചത്. ഇതുവരെ പത്തോളം സിനിമകളിൽ താരം അഭിനയിച്ചു. ചെറുപ്പത്തിൽ ഉൾവലിഞ്ഞ സ്വഭാവമായിരുന്നു ദിഷയുടേത്. സ്‌കൂൾ പഠനകാലത്ത് കായികരംഗത്തായിരുന്നു ദിഷ കഴിവ് തെളിയിച്ചത്. തുടർന്ന് ദേശീയ ബാസ്‌കറ്റ് ബോൾ ടീമിൽ കളിക്കുകയും ചെയ്തിട്ടുണ്ട്. ഫാഷൻ ലോകത്തെക്കുള്ള താരത്തിന്റെ വഴികാട്ടി അമ്മയാണ്. ഇപ്പോഴിതാ പ്രണയത്തെകുറിച്ചുള്ള താരത്തിന്റെ അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ; ‘സ്‌നേഹം വളരെ പ്രധാനപ്പെട്ടതും ഒരു പ്രേരക ശക്തിയുമാണ്. ജീവിതത്തിൽ നിങ്ങൾ ചെയ്യുന്നതെല്ലാം ഒന്നുകിൽ സ്‌നേഹത്തിന് വേണ്ടി.അല്ലെങ്കിൽ സ്‌നേഹം കാരണം. സ്‌നേഹമില്ലാതെ എങ്ങനെ ജീവിക്കും?.’ആദ്യ കാഴ്ചയിൽ തന്നെ ഞാനും പ്രണയത്തിലായിട്ടുണ്ട്. എന്നെ സംബന്ധിച്ചിടത്തോളം പ്രണയത്തിലാകുന്നത് വളരെ പ്രധാനമാണ്.
ആദ്യ ദിനത്തിലെ ആ പൂമ്പാറ്റകളുടേതുപോലുള്ള വികാരം എനിക്കിഷ്ടമാണ്. ആദ്യ ദിവസം എനിക്ക് പ്രണയം അനുഭവപ്പെട്ടില്ലെങ്കിൽ അത് അവിടെ ഇല്ലെന്ന് പിന്നെ എനിക്ക് തോന്നും.’ പ്രണയ ബന്ധത്തിലായിരിക്കുമ്പോൾ മാത്രമാണ് എനിക്ക് ഞാൻ ഒരു പെൺകുട്ടിയാണ് എന്ന തോന്നൽ ഉണ്ടാകുന്നത്. എന്നെ ഒരു പെൺകുട്ടിയായി തോന്നിപ്പിക്കുന്ന ഒരാളെ ഞാൻ തിരയുകയാണ്. ചെറിയ കാര്യങ്ങളും പ്രധാനപ്പെട്ടതാണ്. പ്രണയം തകർന്ന ശേഷം ജീവിതം തന്നെ മാറിയിരുന്നു’ ദിഷ പഠാനി പറഞ്ഞു.