മൂന്നുവര്‍ഷത്തെ പ്രണയം, വീട്ടുകാരുടെ എതിര്‍പ്പ് മറികടന്ന് വിവാഹം, എന്നാല്‍ മകളെ അതിന് സമ്മതിക്കില്ലെന്ന് കാര്‍ത്തിക കണ്ണന്‍

573

വളരെ അധികം വര്‍ഷങ്ങളായി സീരിയലുകളിലും സിനിമകളിലുമായി തിളങ്ങി നില്‍ക്കുന്ന നടിയാണ് കാര്‍ത്തിക കണ്ണന്‍. പതിമുന്നോളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും സീരിയലുകളിലൂടെയാണ് നടി ആരാധകര്‍ക്ക് സുപരിചിതയായി മാറിയത്.

Advertisements

ഇപ്പോള്‍ മലയാളി മിനിസ്‌ക്രീന്‍ ആരാധകരുടെ പ്രിയപ്പെട്ട താരമാണ് കാര്‍ത്തിക കണ്ണന്‍. ഭര്‍ത്താവും മകളും ഉള്‍പ്പെട്ട കൊച്ചു കുടുംബമാണ് കാര്‍ത്തികയുടേത്. ഛായാഗ്രഹകന്‍ ആയ കണ്ണന്‍ ആണ് കാര്‍ത്തികയുടെ ഭര്‍ത്താവ്. നീണ്ട കാലത്തെ പ്രണയത്തിന് ശേഷമായിരുന്നു വിവാഹം.

Also Read: ലണ്ടനില്‍ പോകനുള്ള ആഗ്രഹം നടന്നില്ല, ദുബായിയില്‍ പോയിരുന്നുവെങ്കിലും ജോലി കിട്ടാതെ മടങ്ങി, ഒടുവില്‍ എത്തിയത് സീരിയലില്‍, നടന്‍ സല്‍മാനുള്ളിന്റെ ജീവിതം ഇങ്ങനെ

ഇപ്പോഴിതാ തന്റെ പ്രണയത്തെ കുറിച്ചും വിവാഹത്തെ കുറിച്ചും സംസാരിക്കുകയാണ് സീ മലയാളം ചാനലിന് നല്‍കിയ അഭിമുഖത്തില്‍ കാര്‍ത്തിക. ഇന്ന് പ്രണയിക്കാന്‍ പല സൗകര്യങ്ങളുണ്ടെന്നും സോഷ്യല്‍മീഡിയയിലൂടൊക്കെ ചാറ്റ് ചെയ്യാമെന്നും എന്നാല്‍ പണ്ടൊക്കെ ഒന്നു മിണ്ടാനും കാണാനും ഒത്തിരി കാത്തിരിക്കേണ്ടി വന്നിട്ടുണ്ടെന്നും കാര്‍ത്തിക പറയുന്നു.

അന്നത്തെ കാലത്തേത് ശരിക്കും ദിവ്യ പ്രണയം തന്നെയായിരുന്നു. അതിനൊരു സൗന്ദര്യമുണ്ടായിരുന്നു. വീട്ടുകാര്‍ കാണാതെ ഒളിച്ചാണ് പുള്ളിയെ കാണാന്‍ പോയിരുന്നതെന്നും വീട്ടുകാര്‍ വിവാഹത്തിന് എതിര്‍പ്പായിരുന്നുവെന്നും സിനിമയിലുള്ളവരുടെ വിവാഹാലോചന വീട്ടുകാര്‍ക്ക് താത്പര്യമില്ലായിരുന്നുവെന്നും താരം പറയുന്നു.

Also Read: എന്റെ സിനിമയും ഡാന്‍സുമൊന്നും അമ്മയ്ക്ക് വര്‍ക്കാവില്ല, എപ്പോഴും വഴക്ക് പറയും, എല്ലാം നിര്‍ത്തി പോയാലോ എന്നുവരെ തോന്നും, മനസ്സ് തുറന്ന് നിരഞ്ജന

വീട്ടുകാരുടെ എതിര്‍പ്പ് മറികടന്നുകൊണ്ടായിരുന്നു വിവാഹം. ഇന്ന് ഞാനും ഒരമ്മയാണ്. തനിക്കും തന്റെ മകളെ ഈ മേഖലയിലുള്ളവരെ കൊണ്ട് വിവാഹം കഴിപ്പിക്കാന്‍ താത്പര്യമില്ലെന്നും എന്നാല്‍ അവള്‍ക്ക് ഇഷ്ടം തോന്നിയാല്‍ എതിര്‍ക്കില്ലെന്നും കാര്‍ത്തിക കൂട്ടിച്ചേര്‍ത്തു.

Advertisement