മലയാളത്തിലെ സൂപ്പര്‍ഹിറ്റ് സംവിധായകന്‍ വിനയന്‍ മണിക്കുട്ടനെ നായകനാക്കി ഒരുക്കിയ ബോയ്ഫ്രണ്ട് എന്ന ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമാ ആരാധകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഹണി റോസ്. പത്താം ക്ലാസില്‍ പഠിക്കുന്ന സമയത്ത് ആയിരുന്നു ആദ്യമായി ഹണി ചിത്രത്തിലേക്ക് കടന്ന് വന്നത്.
ബോയ്ഫ്രണ്ടിന്റെ തകര്‍പ്പന്‍ വിജയത്തിന് പിന്നാലെ താരത്തെ തേടി നിരവധി അവസരങ്ങള്‍ എത്തുകയായിരുന്നു. നിരവധി സിനിമകളില്‍ ചെറുതും വലുതുമായി വേഷങ്ങള്‍ ചെയ്ത് പോന്നിരുന്ന നടിക്ക് അനൂപ് മേനോന്‍, ജയസൂര്യ എന്നിവര്‍ നായകരായി എത്തിയ ട്രിവാന്‍ഡ്രം ലോഡ്ജ് ചിത്രത്തിലെ ധ്വനി നമ്പ്യാര്‍ എന്ന കഥാപാത്രം വലിയ ഒരു ബ്രേക്ക് തന്നയാണ് നല്‍കിയത്. താരത്തിന്റെ കരിയറില്‍ തന്നെ വലിയ ചലനങ്ങള്‍ സൃഷ്ടിച്ച ചിത്രമായിരുന്നു ട്രിവാന്‍ഡ്രം ലോഡ്ജ്.
ഇതോടു കൂടി സൂപ്പര്‍ താരങ്ങളായ മമ്മൂട്ടിയുടെയും മോഹന്‍ലാലിന്റെയും നിരവധി ചിത്രങ്ങള്‍ അടക്കമുള്ള സൂപ്പര്‍താരചിത്രങ്ങള്‍ ഹണി റോസിനെ തേടി എത്തി. മോഹന്‍ലാല്‍ നായകനായ മോണ്‍സ്റ്റര്‍ ആണ് താരത്തിന്റെ ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മലയാള ചിത്രം.
താരരാജാവ് മോഹന്‍ലാലാണ് സിനിമയില്‍ തന്നെ സഹായിക്കുന്നതെന്ന് ഹണി റോസ് പറഞ്ഞുവെന്ന രീതിയില്‍ വാര്‍ത്തകള്‍ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു, ഇപ്പോഴിതാ ഈ സംഭവത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഹണി റോസ്.
മോഹന്‍ലാലാണ് തന്നെ സിനിമ ഇന്‍ഡസ്ട്രിയില്‍ സഹായിക്കുന്നതെന്ന രീതിയില്‍ താന്‍ എവിടെയും പറഞ്ഞിട്ടില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകളില്‍ സത്യമില്ലെന്നും മാധ്യമങ്ങള്‍ വളച്ചൊടിക്കുകയായിരുന്നുവെന്നും ഹണി റോസ് പറയുന്നു. കൂടാതെ താന്‍ ഏറ്റവും ബഹുമാനിക്കുന്ന വ്യക്തി കൂടിയാണ് മോഹന്‍ലാല്‍ എന്നും താരം പറയുന്നു.
മലയാള സിനിമയില്‍ അദ്ദേഹം വര്‍ക്ക് ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. അങ്ങനെയുള്ള അദ്ദേഹം തന്നെ ഹെല്‍പ്പ് ചെയ്യുന്നത് എന്തിനാണ് എന്നും താന്‍ വളര്‍ന്നുവന്നത് ഒത്തിരി സ്ട്രഗിള്‍ ചെയ്തിട്ടാണെന്നും ഇപ്പോഴും ചെയ്യുന്നുണ്ടെന്നും ഹണി റോസ് പറയുന്നു.