നടൻ കൃഷ്ണ കുമാറും കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. 4 പെൺകുട്ടികളും അമ്മ സിന്ധുവും കൃഷ്ണ കുമാറും സോഷ്യൽ മീഡിയയിൽ സജീവമാണ്.
ഇതിനിടെ കൃഷ്ണകുമാറിന്റെ രണ്ടാമത്തെ മകൾ ദിയ കൃഷ്ണയുടെ വീഡിയോകൾ വൈറലായിരുന്നു.
നിരവധി ഫോളോവേഴ്‌സ് ആണ് ഇൻസ്റ്റഗ്രാമിലും യൂട്യൂബിലുമൊക്കെയായി ദിയയ്ക്കുള്ളത്. ഓസി എന്നാണ് ദിയയെ വിളിക്കുന്നത്. താരം ഇടയ്ക്ക് ബോയ് ഫ്രണ്ട് ആയ വൈഷ്ണവിൻ്റെ കൂടെയുള്ള വീഡിയോകൾ സോഷ്യൽ മീഡിയകളിൽ പങ്കു വെച്ചിരുന്നു.
.അതേസമയം അടുത്തിടെ വിഷ്ണുവുമായി ബ്രേക്കപ്പായെന്നും ദിയ പറഞ്ഞിരുന്നു. ഈ സമയത്താണ് തൻ്റെ വീഡിയോയ്ക്ക് ലഭിച്ചൊരു കമന്റിന് ദിയ നൽകിയ മറുപടിയാണ് ശ്രദ്ധേയമാകുന്നത്.
തോണിയാത്ര ചെയ്യുന്ന തന്റെ വീഡിയോ ആണ് ദിയ പങ്കു വെച്ചിരുന്നത്. ഇതിന് രസകമായൊരു കമന്റുമായി ഒരാൾ എത്തുകയായിരുന്നു. ദിയ കൃഷ്ണ മനോവിഷമം കാരണം ആറ്റിൽ ചാടി ചാവാൻ പോകുന്നു എന്ന വാർത്ത കൂടെ ഇനി യൂട്യൂബിൽ വരാനുള്ളു. നോ ദിയ നോ.. എന്നൊക്കെ ആയിരുന്നു കമൻ്റ് .
അതിന് ചിരിച്ചു കൊണ്ട് കറക്ട് എന്ന് മറുപടി നൽകിയിരിക്കുകയാണ് ദിയ. ഈ മറുപടിയും വൈറൽ ആയിരിക്കുകയാണ്. തന്റെ പ്രണയ തകർച്ചയെ സംബന്ധിച്ച വാർത്തകളോടും ദിയ യുടെ പ്രതിരണവും വൈറലായിരുന്നു.
പ്രണയം തകർന്ന് പൊട്ടിക്കരയുകയാണ് ദിയ കൃഷ്ണ എന്ന വാർത്തയോടായിരുന്നു ദിയയുടെ പ്രതികരണം. ”എന്തൊക്കെ കാണണം” എന്നായിരുന്നു ദിയയുടെ പ്രതികരണം. തന്റെ പേരിൽ വന്ന ഓൺലൈൻ വാർത്തയുടെ സ്‌ക്രീൻഷോട്ട് പങ്കുവച്ചായിരുന്നു ദിയയുടെ പ്രതികരണം. ഇത് സോഷ്യൽ മീഡിയയിൽ വൈറലാവുകയും ചെയ്തിരുന്നു.