എന്റെ അച്ഛനെ വിളിച്ചവനാണ്, ഉണ്ണി മുകുന്ദന്‍ കുടുക്കിലായപ്പോള്‍ ശരിക്കും സന്തോഷമായി, നടന്റെ ഭാവി എന്താവുമെന്ന് കണ്ടറിയാം , തുറന്നടിച്ച് വ്‌ലോഗര്‍ സായി

582

യാതൊരുവിധ സിനിമ പാരമ്പര്യവും ഇല്ലാത്ത കുടുംബത്തില്‍ നിന്നും എത്തി മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരങ്ങളിലൊരാളായി മാറിയ നടനാണ് ഉണ്ണി മുകുന്ദന്‍. മലയാളത്തിന് പുറമെ തെലുങ്കിലും തന്റെ സാന്നിധ്യം അറിയിച്ച നടനാണ് ഉണ്ണി മുകുന്ദന്‍.

Advertisements

സിനിമയില്‍ നായകന്‍ ആയിട്ടായിരുന്നു തുടക്കമെങ്കിലും സഹനടനായും വില്ലനായുമെല്ലാം ഉണ്ണി മുകുന്ദന്‍ തിളങ്ങിയിട്ടുണ്ട്. ഇപ്പോള്‍ മലയാള സിനിമയിലെ യുവ താരങ്ങളില്‍ മുന്നില്‍ നില്‍ക്കുന്ന താരമാണ് നടന്‍ ഉണ്ണി മുകുന്ദന്‍. മസില്‍ അളിയന്‍ എന്ന ആരാധകരും സഹ താരങ്ങളും വിളിക്കുന്ന ഉണ്ണിക്ക് മല്ലുസിംഗ് എന്ന ചിത്രമാണ് കരിയറില്‍ ഒരു വഴിത്തിരിവായത്.

Also Read: ഭക്ഷണം പോലും കഴിക്കാതെ മണിക്കൂറുകളോളം അയാളെന്നെ നോക്കിയിരുന്നു, താത്പര്യമില്ലെന്ന് പറഞ്ഞപ്പോള്‍ വടി കൊണ്ട് മുട്ടിനടിച്ച് വീഴ്ത്തി, പ്രണയാഭ്യര്‍ത്ഥന നിരസിച്ചതിന് തമിഴ് നടനില്‍ നിന്നും നേരിട്ട ദുരനുഭവങ്ങളെ കുറിച്ച് അഞ്ജലി നായര്‍

ആ ചിത്രത്തിന്റെ വിജയത്തിന് ശേഷം യുവനായകന്‍മാരില്‍ മുന്‍ നിരയിലേക്ക് എത്തുകയായിരുന്നു ഉണ്ണി.വര്‍ഷങ്ങളുടെ കഠിനാധ്വാനം കൊണ്ടാണ് താരം ഇന്ന് മലയാള സിനിമയില്‍ സ്വന്തമായ ഒരു സ്ഥാനം നേടിയെടുത്തത്. മാളികപ്പുറമാണ് താരത്തിന്റേതായി അവസാനമായി തിയ്യേറ്ററിലെത്തിയ ചിത്രം.

അടുത്തിടെ കഥ പറയാന്‍ എത്തിയ യുവതിയോട് ഉണ്ണി മുകുന്ദന്‍ അപമര്യാദയായി പെരുമാറിയെന്ന രീതിയില്‍ കേസ് വന്നിരുന്നു. ഈ കേസിലെ സ്റ്റേ ഹൈക്കോടതി നീക്കിയിരിക്കുകയാണിപ്പോള്‍. ഇതില്‍ സന്തോഷം പ്രകടിപ്പിച്ച് രംഗത്തെത്തിയിരിക്കുകയാണ് വ്‌ലോഗര് സായി.

Also Read: അഞ്ചാം ക്ലാസ്സിൽ പഠിക്കുമ്പോഴാണ് അവനത് ചെയ്യുന്നത്, അതിന് മുന്നോ ശേഷമോ അത്തരമൊന്ന് അവന്റെ കയ്യിൽ നിന്നും വന്നിട്ടില്ല; ധ്യാനിനെ കുറിച്ച് വിനീതിന് പറയാനുള്ളത് ഇങ്ങനെ

ഉണ്ണി മുകുന്ദന്‍ ഇപ്പോള്‍ കുരുക്കിലായി. തനിക്ക് നല്ല സന്തോഷമുണ്ടെന്നും തന്റെ അച്ഛനെ വിളിച്ചവനാണ് അവനെന്നും ഇനി ഉണ്ണി മുകുന്ദന്‍ എന്താവുമെന്ന് കണ്ടറിയാമെന്നും സായി പറയുന്നു. 2017ല്‍ ആയിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്.

Advertisement