75 ആം വയസ്സിലും സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ എന്നെ പ്രേരിപ്പിച്ചത് ദേവ് ആനന്ദ്; വിവാഹേതര ബന്ധം ഞങ്ങൾ ഇരുവർക്കും ഉണ്ടായിരുന്നു, തുറന്ന് പറച്ചിലുമായി മുൻകാല നടി മുംതാസ്

975

11 ആം വയസ്സിൽ ബോളിവുഡിലേക്ക് കടന്ന് വന്ന നടിയാണ് മുംതാസ്. മാത്രമല്ല 70 കളിൽ ഹിന്ദി സിനിമയിൽ തരംഗം തീർക്കാനും താരത്തിന് സാധിച്ചു. മുതാംസിന്റെ പ്രത്യേകതയായി പലരും പറഞ്ഞിരുന്നത് വശ്യമായ സ്‌ക്രീൻ പ്രസൻസും, അഭിനയ മികവുമായിരുന്നു. ഇപ്പോൾ 75 ൽ എത്തി നില്ക്കുന്ന താരം സിനിമയിൽ അത്ര കണ്ട് സജീവമല്ല.

സ്ഥിരം കണ്ട് വരുന്ന വേഷങ്ങളിൽ നിന്ന് വ്യത്യസ്തമായുള്ള വേഷങ്ങൾ അവതരിപ്പിക്കാനാണ് മുംതാസ് ശ്രമിച്ചത്. അത് കൊണ്ട് തന്നെ 70 കളിൽ ബോളിവുഡിൽ ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന താരമായി മുംതാസിന് മാറാൻ കഴിഞ്ഞു. വിവാഹശേഷം സിനിമയിൽ നിന്ന് മാറി നിന്ന മുംതാസ് പിന്നീട് ഭർത്താവിനൊപ്പം ലണ്ടനിലേക്ക് താമസം മാറി. 54 ാം വയസ്സിലാണ് താരത്തിന് ബ്രെസ്റ്റ് കാൻസർ ആണെന്ന് തിരിച്ചറിഞ്ഞത്. തുടർന്നുള്ള ചികിത്സക്ക് ശേഷം നടി രോഗത്തിൽ നിന്ന് കരകയറി. പിന്നീട് നടിയെ കാണുന്നത് ബ്രെസ്റ്റ് കാൻസറിനെതിരെയുള്ള ബോധവത്കരണ പരിപാടികളിലാണ്.

Advertisements
Courtesy: Public Domain

Also Read
അരമുറി പാന്റിൽ എന്നെ കണ്ടതോടെ ആളുകൾ ചിരിക്കാനും കൂവാനും തുടങ്ങി; എന്റെ പേടി അവരെന്നെ ഒഴിവാക്കുമോ എന്നായിരുന്നു. തുറന്ന് പറഞ്ഞ് ജോജു ജോർജ്ജ്‌

ഇപ്പോഴിതാ താൻ സൗന്ദര്യം കാത്ത് സൂക്ഷിക്കുന്നത് എങ്ങനെയാണെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് നടി. നടൻ ദേവ് ആനന്ദാണ് യുവത്വം നിലനിർത്താൻ തന്നെ പ്രേരിപ്പിച്ചത്. എന്നോട് അദ്ദേഹം പറഞ്ഞത് മുടിയും, ശരീരവും നന്നായി പരിപാലിക്കണെമെന്നാണ്. 90 വയസ്സിലും നിന്നെ പ്രേമിക്കാൻ ആളു വേണമെങ്കിൽ നീ നിന്റെ സൗന്ദര്യം കാത്ത് സൂക്ഷിക്കണമെന്നാണ് അദ്ദേഹം പറഞ്ഞത്. അതിന് ഉദ്ദാഹരണമായി അദ്ദേഹവുമായി ഡേറ്റ് ചെയ്യാൻ കാറു തുറന്ന് വരുന്ന മൂന്ന് പെൺകുട്ടികളെ കാണിച്ച് തന്നു. അന്ന് അദ്ദേഹത്തിന് പ്രായം 80 വയസ്സ്.

അതിന് ശേഷം ഞാനെന്റെ സൗന്ദര്യം സംരക്ഷിക്കാനായി തുടങ്ങി. വൈകീട്ട് 6 മണിക്ക് ശേഷം ഭക്ഷണം കഴിക്കരുതെന്ന നിർദ്ദേശവും പാലിച്ചു.ഞാന് മെലിയാൻ തുടങ്ങി ആ സമയങ്ങളിൽ ഞാൻ ഫില്ലറുകൾ ഉപയോഗിച്ചു. സൗന്ദര്യം സംരക്ഷിക്കാനായി ഒരിക്കൽ പോലും ഞാൻ ബോട്ടൊക്‌സ് പരീക്ഷിച്ചിട്ടില്ല. അതേസമയം തനിക്കും ഭർത്താവിനും വിവാഹേതര ബന്ധമുണ്ടായിരുന്നു എന്ന് ഒരിക്കൽ നടി വെളിപ്പെടുത്തിയിരുന്നു.

Courtesy: Public Domain

Also Read
ഭാര്യക്ക് കിടിലൻ പണി കൊടുത്ത് ശ്രീജിത്ത് വിജയ്; ചെരുപ്പ് കയ്യിലെടുത്ത് അഭിനയിക്കാൻ കഴിയില്ലെന്ന് ഭാര്യ

തന്നോട് വിവാഹേതര ബന്ധത്തെ കുറിച്ച് ആദ്യം തുറന്ന് സംസാരിച്ചത് ഭർത്താവാണ്. പക്ഷെ അത് അധിക കാലം നീണ്ട് നിന്നില്ല. അതേസമയം കരിയറിൽ കത്തി നില്ക്കുന്ന സമയത്ത് നിരവധി നടന്മാരുമായി മുംതാസിന് പ്രണയമുണ്ടെന്ന തരത്തിൽ ഗോസിപ്പുകൾ വന്നിരുന്നു. എന്നാൽ താരത്തിന്റെ വിവാഹത്തോടെ ആ ഗോസിപ്പുകളെല്ലാം കെട്ടടങ്ങി.

Advertisement