ഏതാണ്ട് 11 വർഷത്തോളമായി മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുന്ന താരമാണ് നടി അനുശ്രി. മലയാളത്തിന്റെ യുവ നായകൻ ഫഹദ് ഫാസിൽ നായകനായി 2012 ൽ പുറത്തിറങ്ങിയ ഡയമണ്ട് നെക്ലേസ് എന്ന ചിത്രത്തിലൂടെയാണ് അനുശ്രീ അഭിനയ രംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.
ഒരു റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ എത്തിയ അനുശ്രീയെ ലാൽ ജോസ് പിന്നീട് ഓഡീഷന് വിളിക്കുകയായിരുന്നു. ഡയമണ്ട് നെക്ലേസിലെ കലാമണ്ഡലം രാജശ്രീയായി അനുശ്രി പ്രേക്ഷക ഹൃദയങ്ങളിലേക്ക് കയറിപ്പറ്റുകയായിരുന്നു. പിന്നീട് നിരവധി സൂപ്പർഹിറ്റ് സിനിമകളിൽ നായികയായും സഹനടിയായും എല്ലാം താരം തിളങ്ങി.
ലെഫ്റ്റ് റൈറ്റ് ലെഫ്റ്റ്, പുള്ളിപ്പുലികളും ആട്ടിൻകുട്ടിയും, ആംഗ്രി ബേബീസ് ഇൻ ലവ്, ഇതിഹാസ, മൈ ലൈഫ് പാർട്ണർ, ചന്ദ്രേട്ടൻ എവിടെയാ, മഹേഷിന്റെ പ്രതികാരം, കൊച്ചവ്വ പൗലോ അയ്യപ്പ കൊയ്‌ലോ, ഒരു സിനിമാക്കാരൻ , ആദി, പഞ്ചവർണതത്ത, ഒപ്പം, മധുരരാജ, ആനക്കള്ളൻ, ഉൾട്ട, ദി ട്വൽത്ത് മാൻ, കേശു ഈ വീടിന്റെ നാഥൻ തുടങ്ങി നിരവധി സിനിമകളിലാണ് താരം ഇതിനോടകം അഭിനയിച്ചിട്ടുള്ളത്.
Also Read
കല്യാണം കഴിഞ്ഞ് രണ്ട് മാസം, എപ്പോഴാണ് കുട്ടികളെന്ന് ചോദ്യം, ഹന്‍സികയുടെ മറുപടി ഇങ്ങനെ
നാടൻ വേഷങ്ങളും മോഡേൺ വേഷങ്ങളും ഒരുപോലെ ചേരുന്ന അഭിനേത്രി കൂടിയാണ് താരം. 2016 ൽ 6 പീസ് പിസ്സ എന്ന ടെലിഫിലിമിലും താരം അഭിനയിച്ചിരുന്നു. ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവമാണ് അനുശ്രീ. സോഷ്യൽ മീഡിയകളിലും ഏറെ സജീവമായ താരം തന്റെ നിരവഝി ഫോട്ടോഷൂട്ടുകൾ ആണ് ആരാധകർക്കായി പങ്കുവെച്ചിട്ടുള്ളത്.
അതേ സമയം താരത്തിന്റെ ഒരു അഭിമുഖം ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയു മാറുന്നത്. വസ്ത്രധാരണ രീതിയുടെ കാര്യത്തിൽ ഒരുപാട് പുരോഗമനങ്ങൾ വീട്ടിൽ വന്നിട്ടുണ്ട് എങ്കിലും അമ്മയും ജേഷ്ഠനും ഇപ്പോഴും വീട്ടിൽ ഷോർട്‌സ് ധരിച്ച് നടക്കാൻ സമ്മതിക്കുന്നില്ല എന്നാണ് താരം പറയുന്നത്.
മുൻപത്തെ കാലത്തെ അപേക്ഷിച്ച് ഒരുപാട് മാറ്റങ്ങൾ വന്നു എങ്കിലും അമ്മ വളരെ സീരിയസ് ആയി തന്നെ ഇത്തരം കാര്യങ്ങൾക്ക് എതിരെ അഭിപ്രായങ്ങൾ പറയാറുണ്ട് എന്നും ജേഷ്ഠൻ തമാശ രൂപയാണ് ഇക്കാര്യങ്ങൾ സൂചിപ്പിക്കാറുള്ളത് എന്നുമാണ് താരം പറഞ്ഞത്.
കൊച്ചിയിലെ വീട്ടിൽ അങ്ങനെയുള്ള വസ്ത്രങ്ങൾ ധരിക്കുന്നതിനോട് കുഴപ്പമില്ല എന്നും എന്നാൽ നാട്ടിൻപുറത്ത് വന്ന് കഴിഞ്ഞാൽ മുറ്റത്തേക്ക് ഇറങ്ങണമെങ്കിൽ അത്തരം വസ്ത്രങ്ങൾ നിരോധിക്കണം എന്നുമാണ് അഭിമുഖത്തിൽ നടി പറയുന്നത്. വീട്ടിലെത്തി ഷോർട്‌സ് ധരിച്ച് മുറ്റത്തേയ്ക്ക് ഇറങ്ങുമ്പോൾ ജേഷ്ഠനുമായി ഉണ്ടായ രസകരമായ വഴക്കിനേ കുറിച്ചും നടി അഭിമുഖത്തിൽ പറയുന്നുണ്ട്.