ഒരു നൃത്ത റിയാലിറ്റി ഷോയിലൂടെ എത്തി പിന്നീട് തെന്നിന്ത്യന്‍ സിനിമയിലെ ശ്രദ്ധേയ ആയ നടിയായി മാറിയ താരമണ് ഷംന കാസ്സിം. തമിഴില്‍ പൂര്‍ണ എന്ന പേരിലാണ് നടി അറിയപ്പെടുന്നത്. കമല്‍ സംവിധാനം ചെയ്ത മഞ്ഞു പോലെ ഒരുപെണ്ണ് എന്ന സിനിമയിലൂടെ നടി അഭിനയ രംഗത്തേക്ക് എത്തിയത്.
അഭിനേത്രിയെന്ന നിലയിലും നര്‍ത്തകി എന്ന നിലയിലും മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും സജീവം ആയിരുന്നു താരം. എന്നാല്‍ മലയാളത്തേക്കാള്‍ കൂടുതല്‍ അഭിനയ പ്രാധാന്യമുള്ള സിനിമകള്‍ മറ്റു ഭാഷകളിലാണ് ഷംനയെ തേടിയെത്താറ്.
വലിയങ്ങാടി, ചട്ടക്കാരി തുടങ്ങിയ മലയാള ചിത്രങ്ങളില്‍ നായികയായി അഭിനയിച്ചെങ്കിലും മലയാളത്തില്‍ നായികയായി വിജയം നേടാനോ കൂടുതല്‍ അവസരങ്ങള്‍ നേടാനോ ഷംനയ്ക്കായില്ല. മലയാളത്തിന്റെ താരരാജാക്കന്‍മാരായ മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടേയും അടക്കം ഒട്ടുമിക്ക മലയാള ചിത്രങ്ങളിലും സഹനടി വേഷങ്ങളില്‍ ആണ് താരം എത്തിയിരുന്നത്.
ദുബായില്‍വെച്ച് ആഘോഷപൂര്‍വ്വമായിരുന്നു താരത്തിന്റെ വിവാഹം നടന്നത്. കഴിഞ്ഞ ഒക്ടോബര്‍ മാസമായിരുന്നു ഷംനയുടെ വിവാഹം. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് ഷംനയുടെ ഭര്‍ത്താവ്.പിന്നാലെ രണ്ട് മാസങ്ങള്‍ പിന്നിട്ടപ്പോള്‍ താന്‍ അമ്മയാകാന്‍ ഒരുങ്ങുന്നെന്ന സന്തോഷവാര്‍ത്ത പങ്കുവെച്ച് രംഗത്ത് എത്തുകയും ചെയ്തിരുന്നു ഷംന കാസിം.
സോഷ്യല്‍മീഡിയയില്‍ സജീവമായ താരം വളകാപ്പ് ചടങ്ങിന്റെ വീഡിയോയും പുറത്തുവിട്ടിരുന്നു. സാരിയില്‍ അതിസുന്ദരിയായിട്ടാണ് താരം ചടങ്ങിനെത്തിയത്. അതേസമയം, താനിപ്പോള്‍ ഗര്‍ഭിണിയായി ആറാം മാസം വരെ ജോലി ചെയ്തിരുന്നെന്ന് വെളിപ്പെടുത്തുകയാണ് ഷംന. താരമിപ്പോള്‍ ബേബി ഷവറിന് വേണ്ടിയായാണ് ഇന്ത്യയിലേക്ക് വന്നത്. ബേബി ഷവര്‍ കണ്ട് തന്നെ അനുഗ്രഹിച്ചവരോടെല്ലാം നന്ദി പറയുന്നെന്ന് താരം പ്രതികരിച്ചു. അധികം വൈകാതെ തന്നെ എന്റെ കുഞ്ഞെത്തും. ദുബായില്‍ വെച്ചാണ് ഡെലിവറിയെന്നും ഷംന വ്യക്തമാക്കി.
തന്റെ വീട് ഒന്ന് നവീകരിക്കണം എന്നത് വലിയ സ്വപ്നമായിരുന്നു. തന്റെ ആഗ്രഹത്തിന് അനുസരിച്ച് ചില മാറ്റങ്ങള്‍ വരുത്തി. ഹാളില്‍ കുറച്ച് മാറ്റങ്ങളൊക്കെ വരുത്തി. ഇതോടെ വീട് കുറച്ചൂടെ വലുതായത് പോലെയാണ് തോന്നിക്കുന്നത്. അടുക്കളയിലെ കാര്യങ്ങളെല്ലാം തിരഞ്ഞെടുത്തത് മമ്മിയാണെന്നും കിച്ചണ്‍ കാര്യങ്ങളിലൊന്നും താന്‍ ഇടപെട്ടിട്ടേയില്ലെന്നും ഷംന പറഞ്ഞു.
ഇക്കയോടും താന്‍ ആഗ്രഹിക്കുന്ന സാധനം എവിടെ കിട്ടുമെന്നു വിളിച്ചു ചോദിച്ചിരുന്നു. അക്കാര്യം പറഞ്ഞാണ് ആദ്യം സംസാരിച്ച് തുടങ്ങിയത്. അന്ന് പ്രേമമൊന്നുമില്ലായിരുന്നുവെന്നും ഷംന പറയുന്നുണ്ട്.
ദുബായിലായിരിക്കുമ്പോള്‍ വീട് തനിക്ക് മിസ്സ് ചെയ്യാറുണ്ട്. ഗര്‍ഭിണിയായി ആറാം മാസം വരെ ഞാന്‍ ജോലി ചെയ്തിരുന്നുവെന്നും ഷംന വീഡിയോയില്‍ പറയുന്നു.