‘അവര്‍ രണ്ടുപേരും തമ്മില്‍ അവിഹിത ബന്ധത്തിലായിരുന്നു എന്ന് മനസിലാക്കിയുരുന്നു’; മഞ്ജു വാര്യര്‍ ആ മൊഴിയില്‍ ഉറച്ചുനിന്നാല്‍ സംഭവിക്കുന്നത് ഇങ്ങനെ

2084

മലയാളികളുടെ പ്രിയ താരമാണ് മഞ്ജു വാര്യര്‍. വിവാഹത്തോടെ തിളങ്ങി നില്‍ക്കുന്ന സിനിമാലോകത്തോട് വിട പറഞ്ഞ മഞ്ജു പിന്നീട്, വിവാഹ മോചനത്തിന് പിന്നാലെയാണ് സിനിമാ ലോകത്ത് സജീവമായത്.

താരത്തിന്റെ സിനിമാ കരിയറിനൊപ്പം തന്നെ വ്യക്തി ജീവിതവും ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. നടിയെ ആ ക്ര മി ച്ച കേസുമായി ബന്ധപ്പെട്ടും മഞ്ജു വാര്യര്‍-ദിലീപ് വിവിവാഹമോചനം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

Advertisements

നടി ആ ക്ര മി ക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് മഞ്ജു നല്‍കിയ മൊഴിയിലാണ് ആരേയും ഞെ ട്ടി പ്പി ക്കുന്ന ആരോപണങ്ങളുള്ളത്. നടിയെ ആ ക്ര മിച്ച കേസില്‍ മഞ്ജു വാര്യരെ വരുന്ന 16-ന് വീണ്ടും വിസ്തരിക്കാനിരിക്കുകയാണ്. ഈ കേസിലെ പ്രധാന സാക്ഷിയായ മഞ്ജുവിന്റെ മൊഴി എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. പലരും മൊഴി മാറ്റി കൂറുമാറിയെങ്കിലും മഞ്ജു അങ്ങനെ ചെയ്യില്ലെന്ന് ഏകദേശം ഉറപ്പായതിനാല്‍ മഞ്ജുവിന്റെ വാക്കുകളിലാണ് ഇനി ദിലീപിന്റെ ഭാവി തൂങ്ങിയാടുന്നത്.

aALSO READ- സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള ജീവിതം വളരെ രസകരമായിരിക്കും; പക്ഷെ എന്നും മാതാപിതാക്കള്‍ക്ക് ഒപ്പം 10 മിനിറ്റ് എങ്കിലും ചെലവഴിക്കണം: ഉപദേശിച്ച് നയന്‍താര

താരത്തിന്റെ മുന്‍പത്തെ മൊഴി ഇങ്ങനെയായിരുന്നു എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മൊഴിയുടെ പ്രസക്തഭാഗങ്ങള്‍ ഇങ്ങനെ: താരം പറയുന്നത് ദിലീപുമായുള്ള വിവാഹത്തിനുശേഷം സിനിമാ ലോകത്തുനിന്നും മാറിനില്‍ക്കുകയായിരുന്നു എന്നാണ്.വിവാഹ ശേഷം വീടിന് പുറത്തേക്ക് ഒരു ലോകവും ഉണ്ടായിരുന്നില്ല. ഒരു ദിവസം ദിലീപും കാവ്യയും തമ്മിലുള്ള മെസേജുകള്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. ഇക്കാര്യം സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിച്ചു. താനേറെ നിര്‍ബന്ധിച്ചതോടെയാണ് നടി തന്നോട് ഇക്കാര്യം തുറന്നു പറഞ്ഞത്.

ദിലീപിനെയും കാവ്യയെയും കുറിച്ച് നേരത്തെ ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ക്ക് ശരിവെക്കുന്ന കാര്യങ്ങളാണ് എനിക്ക് അവരില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ദിലീപും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി ബോധ്യപ്പെട്ടതോടെ ഇക്കാര്യം ദിലീപിനോട് നേരിട്ട് ചോദിച്ചു. തുടര്‍ന്ന് വീട്ടില്‍ വലിയ വഴക്കുണ്ടായി. ഇക്കാര്യത്തിന്റെ പേരില്‍ ദിലീപിന് നടിയോട് ദേഷ്യമുണ്ടായി.

ALSO READ- വേ ട്ട തുടര്‍ന്ന് മമ്മൂട്ടി; ക്രിസ്റ്റഫറും മിന്നിക്കും! അടുത്ത നൂറ് കോടി ഉറപ്പെന്ന് പ്രേക്ഷകര്‍

പിന്നീട്, ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. അവിടെ വെച്ച് അവളുടെ അച്ഛന്‍ ‘നിനക്ക് ഈ കാര്യത്തെ കുറിച്ച് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കൂ’- എന്ന് പറഞ്ഞ് നടിയെ വഴക്ക് പറഞ്ഞിരുന്നു0.

അതേസമയം, ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നും നടി പറഞ്ഞു. തുടര്‍ന്ന് താന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അവര്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞെന്നും മഞ്ജു പറയുന്നു.

മഞ്ജുവിന്റെ മൊഴി ഇങ്ങനെയാണ്: ദിലീപേട്ടനുമായുള്ള വിവാഹത്തിനുശേഷം സിനിമാ മേഖലയില്‍നിന്നു പൂര്‍ണമായി മാറിനില്‍ക്കുകയായിരുന്നു. വീടിന് പുറത്തേക്ക് ഒരു ലോകം ഉണ്ടായിരുന്നില്ല. ഒരു ദിവസം ദീലീപേട്ടനും കാവ്യയുമായുള്ള മെസേജുകള്‍ ഞാന്‍ അദ്ദേഹത്തിന്റെ ഫോണില്‍ നേരിട്ടുകണ്ടു. അക്കാര്യം എന്റെ സുഹൃത്തുക്കളും സിനിമാ നടിമാരുമായ സംയുക്താ വര്‍മ, ഗീതു മോഹന്‍ ദാസ്, ആക്രമിക്കപ്പെട്ട നടി എന്നിവരുമായി സംസാരിക്കുകയും ചെയ്തു. അതിനെ തുടര്‍ന്ന് നടി അവള്‍ക്കറിയാവുന്ന കാര്യങ്ങള്‍ എന്നോട് പറഞ്ഞു.

ഞാന്‍ കാവ്യയെക്കുറിച്ചും ദിലീപേട്ടനെക്കുറിച്ചും അറിഞ്ഞ കാര്യങ്ങള്‍ക്ക് ശക്തികൂട്ടുന്ന കാര്യങ്ങളാണു നടി പറഞ്ഞത്. ദിലീപേട്ടനും കാവ്യാ മാധവനുമായി അവിഹിതബന്ധം ഉണ്ടായിരുന്നതായി എനിക്ക് മനസിലായി. ഞാന്‍ അറിഞ്ഞ കാര്യങ്ങള്‍ ദിലീപേട്ടനോട് ചോദിച്ചു. അതിനെത്തുടര്‍ന്നു വീട്ടില്‍ വഴക്കുണ്ടായി. അതിന്റെ പേരില്‍ ദിലീപേട്ടന് നടിയോട് ദേഷ്യമുണ്ടായി. ഞാനും സംയുക്തയും ഗീതു മോഹന്‍ദാസും കൂടി നടിയുടെ വീട്ടില്‍ പോയിരുന്നു. നടിയുടെ വീട്ടില്‍വച്ച് അവളുടെ അച്ഛന്‍ അവളോട് ”നിനക്ക് എന്തെങ്കിലും അറിയാമെങ്കില്‍ പറഞ്ഞു കൊടുക്കു” എന്നും മറ്റും പറഞ്ഞ് വഴക്ക് പറഞ്ഞു.

ദിലീപും കാവ്യയുമായുള്ള ബന്ധം ഗായിക റിമി ടോമിക്കും അറിയാമെന്നു നടി എന്നോട് പറഞ്ഞു. ഞാന്‍ റിമിയെ വിളിച്ചിരുന്നു. റിമിയും അതേക്കുറിച്ച് എന്നോട് പറഞ്ഞിരുന്നു. തുടര്‍ന്ന് താന്‍ 2013 ഏപ്രില്‍ 17 നാണ് ദിലീപേട്ടന്റെ വീട്ടില്‍നിന്ന് വെറുംകൈയോടെ ഞാന്‍ ഇറങ്ങിയത്.

ഗീതു, സംയുക്ത എന്നിവരുമായുള്ള തന്റെ ബന്ധത്തെ ദിലീപേട്ടനും അദ്ദേഹത്തിന്റെ സഹോദരിയും എതിര്‍ത്തിരുന്നു എന്നും മഞ്ജു പറയുന്നുണ്ട്.അതേസമയം നിര്‍ണായകമായ ഈ സമയത്ത് മഞ്ജു മൊഴി ആവര്‍ത്തിച്ചാല്‍ നടിക്ക് നീതി കിട്ടുമെന്ന് തന്നെയാണ് എല്ലാവരുടേയും വിശ്വാസം.

Advertisement