മലയാളിയായ നടി നയന്‍താര തെന്നിന്ത്യന്‍ സിനിമയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് . ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണത്തിനു എന്തുകൊണ്ടും അനുയോജ്യയായ താരം സത്യന്‍ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ജയറാം ചിത്രത്തിലൂടെ ആണ് അഭിനയ രംഗത്തേക്ക് എത്തിയത്.
പിന്നീട് തമിഴകത്തേക്ക് ചേക്കേറിയ താരം തമിഴിലും മലയാളത്തിലും ആയി നിരവധി സൂപ്പര്‍ സിനിമകളില്‍ ആണ് വേഷമി ട്ടിരിക്കുന്നത്. ഇപ്പോള്‍ ബോളിവുഡിലേക്കും ചേക്കേറിയ താരം തെന്നിന്ത്യയിലെ ഒട്ടുമിക്ക എല്ലാ സൂപ്പര്‍ താരങ്ങള്‍ക്ക് ഒപ്പവും യുവ നടന്‍മാര്‍ക്ക് ഒപ്പവും ഇതിനോടകം അഭിനയിച്ച് കഴിഞ്ഞിട്ടുണ്ട്.
അതേ സമയം സ്ത്രീ പ്രാധാന്യമുള്ള സിനിമകളാണ് നയന്‍സ് അടുത്ത കാലങ്ങളിലായി തിരഞ്ഞെടുത്തവ എല്ലാം. നടന്മാരുടെ പങ്കാളിത്തം ഇല്ലാതെ തന്നെ താരത്തിന്റെ മിക്ക സിനിമകളും തിയേറ്ററുകളില്‍ മികച്ച പ്രകടനം കാഴ്ച വെച്ചിട്ടുണ്ട്. പലതും വന്‍ ഹിറ്റായിരുന്നു.
ഇതിനിടെ സംവിധായകന്‍ വിഘ്നേഷുമായുള്ള പ്രണയവും ആഡംബര വിവാഹവിമെല്ലാം താരത്തെ വാര്‍ത്തകളില്‍ നിറച്ചിരുന്നു. ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചെന്നൈയിലെ ഒരു കോളജിലെ പൊതുപരിപാടിയില്‍ പങ്കെടുത്ത താരം അവിടെയുള്ള വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്ന വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നത്.
പൊതുവെ സുഹൃത്തുക്കള്‍ക്ക് ഒപ്പമുള്ള കോളജ് ജീവിതം രസകരമായിരിക്കും. അതേ സമയം സുഹൃത്തുക്കളെ തെരഞ്ഞെടുക്കുന്നത് വളരെ പ്രധാനമാണെന്നാണ് നയന്‍താര പറയുന്നത്. കോളജ് പഠന കാലത്ത് സ്വീകരിക്കുന്ന തീരുമാനങ്ങള്‍ ഭാവിക്ക് വേണ്ടിയുള്ളതാണ്. കോളജ് പഠനമൊക്കെ കഴിഞ്ഞ് ജീവിതത്തില്‍ വിജയിക്കുമ്പോഴും വിനയവും ശാന്തവുമായിരിക്കാന്‍ പരിശ്രമിക്കണമെന്നതാണ് പ്രധാനമെന്നും നയന്‍താര ഉപദേശിക്കുന്നു.
എല്ലാ ദിവസവും കുറഞ്ഞത് പത്ത് മിനിറ്റെങ്കിലും മാതാപിതാക്കളോടൊപ്പം ചെലവഴിക്കണം. അത് നമ്മുടെ മാതാപിതാക്കളെ വളരയധികം സന്തോഷിപ്പിക്കുമെന്നും താരം വിദ്യാര്‍ത്ഥികള്‍ക്ക് ഉപദേശം നല്‍കി. താരം കേളജിലെത്തിയ വസ്ത്രധാരണവും ഏറെ ചര്‍ച്ചയാവുകയാണ്.
പര്‍പ്പിള്‍ സാരിയില്‍ കോളജിലെത്തിയ നയന്‍താരയുടെ ചിത്രങ്ങളാണ് വൈറലായിരിക്കുന്നത്. അശ്വിന്‍ ശരവണന്‍ സംവിധാനം ചെയ്ത കണക്ട് സിനിമയാണ് ഒടുവിലായി നയന്‍താരയുടെതായി തീയേറ്ററുകളിലെത്തിയ ചിത്രം. ഈ സിനിമ ഹൊറര്‍ ട്രാക്കില്‍ വേറിട്ട ആഖ്യാനത്തിലാണ് അവതരിപ്പിച്ചത്.

അതേസമയം, ബ്ലോക്ക്ബസ്റ്റര്‍ വിജയം നേടിയ പത്താനു ശേഷം ഷാരുഖ് ഖാന്‍ നായകനാകുന്ന ജവാനാണ് നയന്‍താരയുടെ അടുത്ത റിലീസ്. ബോളിവുഡിലേക്കുള്ള നയനിന്റെ അരങ്ങേറ്റം കൂടിയാണ് ജവാന്‍.