സോഷ്യല്‍മീഡിയയില്‍ ഒരുപാട് ആരാധകരുള്ള കുടുംബ വ്ളോഗേഴ്സാണ് ഉപ്പും മുളകും ലൈറ്റ്. ഈയടുത്ത് ഇവര്‍ വൈറലായത് കുടുംബത്തിലെ മൂത്തമകളായ അഞ്ജന എന്ന പൊന്നൂസ് വിവാഹമുറപ്പിച്ചതിന് പിന്നാലെ ഒളിച്ചോടി പോയതിന്റെ പേരിലായിരുന്നു.
കുടുംബത്തെ ചതിച്ച് കാമുകനൊപ്പം പോയ മകളെ സ്വീകരിക്കില്ലെന്നു അഞ്ജനയുടെ അച്ഛനും അമ്മയും ഉറപ്പിച്ചു പറഞ്ഞിരുന്നു. ഇതിന്റെ പേരില്‍ നിരവധി വാഗ്വാദങ്ങളും സോഷ്യല്‍മീഡിയയിലും നടന്നിരുന്നു. അഞ്ജന, ഷെബിന്‍ എന്ന അവളുടെ സുഹൃത്തിന്റെ കൂടെ ഒളിച്ചോടിയെന്നും വിവാഹം നിശ്ചയം കഴിഞ്ഞ പയ്യനേയും തങ്ങളേയും ചതിച്ചാണ് പൊന്നു വിവാഹിതയായത് എന്നുമാണ് കുടുംബം പറഞ്ഞിരുന്നത്.
ഇതിന് പിന്നാലെ വിശേഷങ്ങളുമായി പൊന്നുവും രംഗത്തെത്തിയിരുന്നു. വിവാഹത്തിന് ശേഷം ദിവസങ്ങള്‍ കഴിഞ്ഞ് പൊന്നു സ്വന്തം വീട്ടിലേക്ക് എത്തിയിരുന്നു. അന്ന് ദേഷ്യമൊക്കെ മറന്ന് സന്തോഷത്തോടെയാണ് പൊന്നുവിനെയും ഭര്‍ത്താവിനെയും മാതാപിതാക്കള്‍ സ്വീകരിച്ചത്.
ഇതിന് പിന്നാലെ വന്‍ ട്രോളുകളും വിമര്‍ശനങ്ങളുമാണ് ഉപ്പും മുളകും ഫാമിലിക്ക് നേരെ ഉണ്ടായത്. എന്നാല്‍ ഇതിനെല്ലാം വ്യക്തമായ മറുപടി നല്‍കി ഇരുവരും രംഗത്തെത്തിയിരുന്നു. ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് പൊന്നുവും ഷെബിനും.
Also Read: ഒടുവില്‍ ആ പ്രണയം പൂവണിയുന്നു, പ്രഭാസ് കൃതി സനോന്‍ വിവാഹനിശ്ചയം മാലിദ്വീപില്‍ വെച്ച്
ഇവര്‍ യൂട്യൂബ് ചാനലില്‍ പങ്കുവെക്കുന്ന വീഡിയോയെല്ലാം വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ പ്രണയത്തെ കുറിച്ച് പറഞ്ഞുള്ള ഇരുവരുടെയും വീഡിയോയാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. ആദ്യമായി പ്രണയം പറഞ്ഞത് പൊന്നുവാണെന്ന് ഷെബിന്‍ പറയുന്നു.
ഏറ്റവും മടിയുള്ള ആള്‍ ഷെബിന്‍ ആണെന്നാണ് പൊന്നു പറയുന്നത്.അതേസമയം അഞ്ജന നന്നായി പാചകം ചെയ്യുമെന്ന് ഷെബിന്‍ പറയുന്നു. പൊന്നു രാവിലെ 10 മണി വരെ കിടന്നുറങ്ങുന്നയാളാണെന്നും പൊന്നുവായിരുന്നു യൂട്യൂബ് ചാനല്‍ തുടങ്ങിയതെന്നും ഷെബിന്‍ പറയുന്നു.