ബാഹുബലി എന്ന സിനിമയിലൂടെ ഇന്ത്യ മുഴുവന്‍ ആരാധകരെ നേടിയ താരമാണ് പ്രഭാസ്. ബാഹുബലി എന്നു തന്നെയാണ് ആരാധകര്‍ താരത്തെ വിശേഷിപ്പിക്കുന്നതും. അതുവരെ തെലുങ്കില്‍ മാത്രം അറിയപ്പെട്ടിരുന്ന നടന്റെ ഗ്രാഫ് പെട്ടെന്ന് തന്നെ ഉയര്‍ന്നു.
തെലുങ്കിലെ ഏറ്റവും വിലപ്പിടിപ്പുള്ള നടന്മാരില്‍ ഒരാളാണ് പ്രഭാസിപ്പോള്‍. പ്രോജക്ട് കെ, സലാര്‍ തുടങ്ങിയ ചിത്രങ്ങളാണ് താരത്തിന്റേതായി അണിയറയില്‍ ഒരുങ്ങുന്നത്. ഇപ്പോഴിതാ പ്രഭാസിനെക്കുറിച്ച് പുതിയ വാര്‍ത്തകളാണ് പുറത്ത് വന്ന് കൊണ്ടിരിക്കുന്നത്.
Also Read: വിജയ് ചിത്രത്തില്‍ നിന്നും തൃഷ പുറത്ത്, സത്യാവസ്ഥ തുറന്നുപറഞ്ഞ് അമ്മ
നടന്‍ പ്രഭാസും നടി കൃതി സനോനും പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇരുവരുടെയും വിവാഹനിശ്ചയ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്.
പ്രഭാസിന്റെയും കൃതിയുടെയും വിവാഹനിശ്ചയം ഉടന്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മാല്‍ഡിവ്‌സില്‍ വെച്ചായിരിക്കും വിവാഹനിശ്ചയം എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആദിപുരുഷ് എന്ന ചിത്രത്തിന് ശേഷമായിരുന്നു ഇരുവരും കൂടുതല്‍ അടുത്തതെന്നായിരുന്നു നേരത്തെ പുറത്തുവന്ന വാര്‍ത്തകള്‍.
അതേസമയം, കൃതിയുടെ സുഹൃത്തും നടനുമായ വരുണ്‍ ധവാന്‍ കൃതിയും പ്രഭാസും തമ്മിലുള്ള ബന്ധത്തെ കുറിച്ചുള്ള സൂചനകള്‍ കരണ്‍ ജോഹറിന്റെ ഷോയില്‍ പങ്കെടുക്കാനെത്തിയപ്പോള്‍ നല്‍കിയിരുന്നു. എന്നാല്‍ കൃതിയും പ്രഭാസും ഇതിനോട് പ്രതികരിച്ചിട്ടില്ല.