പണ്ട് അവള്‍ക്ക് ലോകവിവരമില്ലായിരുന്നു, ഇന്ന് ആകെ മാറി, പത്ത് വര്‍ഷം മുമ്പ് ഇങ്ങനെയായിരുന്നുവെങ്കില്‍ വേറെ ലെവല്‍ ആയേനെ, അമ്പിളിദേവിയെ കുറിച്ച് ജീജ പറയുന്നു

459

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായി സിനിമാ സീരിയല്‍ നടിയാണ് അമ്പിളി ദേവി. കലോല്‍സവ വേദിയില്‍ നിന്നും സിനിമയിലേക്ക് എത്തിയ അമ്പിളി ദേവി പക്ഷേ സിനിമയേക്കാളും കൂടുതല്‍ തിളങ്ങിയത് സീരിയലുകളില്‍ ആയിരുന്നു. അടുത്തിടെ അമ്പിളി ദേവിയുടെ ജീവിതത്തില്‍ വലിയ പ്രതിസന്ധികളും പ്രശ്‌നങ്ങളും ഒക്കെ ഉണ്ടായിരുന്നു.

തന്റെ സിനിമാ കരിയര്‍ ബാല താരമായിട്ട് ആയിരുന്നു ആരംഭിച്ചതെങ്കിലും പിന്നീട് നായികയായി മാറുകയായിരുന്നു അമ്പിളി. അമ്പിളി ദേവി നായികയായി എത്തിയ വിനയന്റെ സംവിധാനത്തില്‍ 2003 ല്‍ പുറത്ത് ഇറങ്ങിയ മീരയുടെ ദുഃഖവും മുത്തുവിന്റെ സ്വപ്നവും ഇന്നും മിനിസ്‌ക്രീനില്‍ മികച്ച കാഴ്ചക്കാരെ നേടുന്നുണ്ട്.

Advertisements

അതേ സമയം അമ്പിളി ദേവിയെ പോലെ തന്നെ രണ്ട് മക്കളും പ്രേക്ഷകരുടെ പ്രിയപ്പെട്ടവരാണ്. തന്റെ അഭിനയ നൃത്ത വിശേഷങ്ങള്‍ക്ക് ഒപ്പം കുഞ്ഞുങ്ങളുടെ സന്തോഷവും അവരുടെ കുഞ്ഞ് വിശേഷങ്ങളും താരം പങ്കുവെയ്ക്കാറുണ്ട്. ഇവര്‍ക്ക് സ്വന്തമായി ഒരു യൂട്യൂബ് ചാനലുണ്ട്.

Also Read: രാവണപ്രഭുവിലെ നായിക വസുന്തര ദാസ് ഇന്ന് ആരാണെന്നറിയാമോ, താരത്തിന്റെ വിശേഷങ്ങള്‍ ഇങ്ങനെ

ഇപ്പോഴിതാ അമ്പിളി ദേവിയെ കുറിച്ച് നടി ജീജ സുരേന്ദ്രന്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുന്നത്. പഴയ അമ്പിളിക്ക് ലോകവിവരം കുറവായിരുന്നുവെന്നും എന്നാല്‍ ഇപ്പോഴത്തെ അമ്പിളി അങ്ങനെയല്ല, ഒത്തിരി മാറിയിട്ടുണ്ടെന്നും ജീജ പറയുന്നു.

തങ്ങള്‍ തമ്മിലുള്ള ആത്മബന്ധം വളരെ വലുതാണ്. അത് കുറച്ച് പേര്‍ക്ക് മാത്രമേ അറിയുള്ളൂവെന്നും ഷോര്‍ട്ട് ഫിലിമായ തലവരയില്‍ അഭിനയിക്കാന്‍ പോയപ്പോള്‍ അമ്പിളിയെ കണ്ടിരുന്നുവെന്നും അന്ന് ഓടിവന്ന് അവള്‍ കെട്ടിപ്പിടിച്ചുവെന്നും പലപ്പോഴും നേരിട്ട് കാണാറില്ലെങ്കിലും തങ്ങള്‍ ഫോണിലൂടെ സംസാരിക്കാറുണ്ടായിരുന്നുവെന്നും ജീജ പറയുന്നു.

Also Read: സ്വാസികയോട് കുശുമ്പായിരുന്നു, അവളെ തെരഞ്ഞെടുത്തത് എനിക്കിഷ്ടപ്പെട്ടില്ല, അതിന്റെ പേരില്‍ പ്രശ്‌നങ്ങളുണ്ടാക്കിയിട്ടുണ്ട്, തുറന്നുപറഞ്ഞ് അനുശ്രീ

പണ്ട് ഡാന്‍സും അഭിനയവും ഒക്കെയായിരുന്നു അമ്പിളിയുടെ ലോകം, ഒരു കുഞ്ഞിനെ പോലെയായിരുന്നുവെന്നും അച്ഛനും അമ്മയും പറയുന്നത് മാത്രം അഭിനയിക്കുമെന്നും ഷൂട്ട് കഴിഞ്ഞാല്‍ ആരുമായും ബന്ധമില്ലായിരുന്നുെവന്നും എന്നാല്‍ ഇന്നവള്‍ മാറിയെന്നും മക്കളാണ് അവളുടെ ലോകമെന്നും ജീജ കൂട്ടിച്ചേര്‍ത്തു.

Advertisement