എലോണ്‍ മോഹന്‍ലാലിന്റെ കരിയറിലെ തന്നെ ഫ്‌ളോപ്പ് ചിത്രം, താരരാജാവിനെതിരെ ഉയരുന്ന രൂക്ഷ വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് ഷാജി കൈലാസ്

2708

നിരവധി സൂപ്പര്‍ഹിറ്റ് ആക്ഷന്‍ സിനിമകള്‍ മലയാള സിനിമയ്ക്ക് മികച്ച സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഡോ. പശുപതി എന്ന ഹാസ്യ സിനിമയില്‍ കൂടി തുടങ്ങിയ അദ്ദേഹം പിന്നീട് മലയാള സിനിമയിലെ മാസ്സ് സിനിമകളുടെ അമരക്കാരനായി മാറുക ആയിരുന്നു അദ്ദേഹം.

മലയാളത്തിന്റെ താര ചക്രവര്‍ത്തിമാരായ മമ്മൂട്ടിയേയും മോഹന്‍ലാലിനേയും നായകന്‍മാരാക്കി വമ്പന്‍ ചിത്രങ്ങള്‍ ഒരുക്കിയ അദ്ദേഹം ആയിരുന്നു സുരേഷ് ഗോപിയെ സൂപ്പര്‍താരമാക്കി മാറ്റിയതും. തമിഴിലും ഹിറ്റ് ചിത്രങ്ങള്‍ ഒരുക്കിയിട്ടുള്ള ഷാജി കൈലാസ് ഇടക്കാലത്ത് ചെറിയ ഒരു ഇടവേള എടുത്തിരുന്നു.

Advertisements

അതേ സമയം യൂത്ത് ഐക്കണ്‍ പൃഥ്വിരാജിനെ നായകനാക്കി കടുവ, കാപ്പ തുടങ്ങിയ സൂപ്പര്‍ ഹിറ്റ് സിനിമകളിലൂടെ അദ്ദേഹം വീണ്ടും തന്റെ ശക്തമായ സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. താരരാജാവ് മോഹന്‍ലാലിനെ നായകനാക്കി ഷാജി കൈലാസ് സംവിധാനം ചെയ്ത് അടുത്തിടെ തിയ്യേറ്ററിലെത്തിയ ചിത്രം എലോണ്‍ വന്‍ പരാജയമായിരുന്നു.

Also Read: അമേരിക്കക്കാരിയെ താലി ചാര്‍ത്തി സ്വന്തമാക്കി സിദ്ധാര്‍ത്ഥ് പ്രിയദര്‍ശന്‍, മരുമകളെ സന്തോഷത്തോടെ സ്വാഗതം ചെയ്ത് പ്രിയദര്‍ശനും ലിസ്സിയും, വൈറലായി വിവാഹചിത്രം

ഈ ചിത്രം മോഹന്‍ലാലിന്റെ കരിയറിലെ തന്നെ വന്‍ ഫ്‌ളോപ്പ് ചിത്രമായിരുന്നു. ഇപ്പോഴിതാ മോഹന്‍ലാലിനും കാപ്പയില്‍ അഭിനയിച്ചതിന് അന്ന ബെന്നിനും എതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഷാജി കൈലാസ്.

കോവിഡ് പ്രതിസന്ധിയില്‍ വളരെ ബുദ്ധിമുട്ടി ചെയ്ത ചിത്രമായിരുന്നു എലോണ്‍. കുറച്ചുപേര്‍ മാത്രമുള്ള ക്രൂവിനെ വെച്ച് അടച്ചിട്ട സ്ഥലത്തുവെച്ചായിരുന്നു ചിത്രത്തിന്റെ ഷൂട്ട് എന്നും ഒത്തിരി പേര്‍ക്ക് വരുമാനം കൂടിയാവട്ടെ എന്നു കരുതിയാണ് ചിത്രം എടുത്തതെന്നും സംവിധായകന്‍ പറയുന്നു.

Also Read: രാത്രി 12 മണിക്ക് റൂം എടുക്കാന്‍ പോയപ്പോഴാണ് ചതിക്കപ്പെട്ട വിവരം അറിഞ്ഞത്, രണ്ടുപേര്‍ ഞങ്ങളെ ഫോളോ ചെയ്യുന്നുണ്ടായിരുന്നു, ഞെട്ടിക്കുന്ന അനുഭവം പങ്കുവെച്ച് സൗപര്‍ണ്ണിക സുഭാഷ്

വിമര്‍ശിക്കുന്നവര്‍ക്ക് വിമര്‍ശിക്കാം, എല്ലാവര്‍ക്കും അഭിപ്രായം പറയാന്‍ സ്വാതന്ത്ര്യമുണ്ട്. പക്ഷേ അത് ബാധിക്കുന്നത് ആ ചിത്രത്തിന് പിന്നിലുള്ളവരെയും അവരുടെ കുടുംബത്തെയും കൂടിയാണെന്നും തന്നെ വിമര്‍ശിക്കുമ്പോള്‍ താന്‍ അത് കാര്യമാക്കാറില്ലെന്നും സംവിധായകന്‍ കൂട്ടിച്ചേര്‍ത്തു.

മോഹന്‍ലാലിനെതിരെ രൂക്ഷവിമര്‍ശനമാണ് ഉയരുന്നത്. എന്തിനാണെന്ന് മനസ്സിലാവുന്നില്ലെന്നും ഇത് അദ്ദേഹത്തെ സ്‌നേഹിക്കുന്നവരെ വേദനയിലാഴ്ത്തുകയാണെന്നും ഗുണ്ട ബിനുവിന്റെ ട്രോളുകള്‍ കണ്ട് തനിക്കും ചിരിയാണ് വന്നതെന്നും ഷാജി കൈലാസ് പറയുന്നു.

Advertisement