ജനവാസ കേന്ദ്രത്തില്‍ ഭീതി പരത്തി ഭീകര ജീവി: പുറത്തിറങ്ങാന്‍ മടിച്ച് നാട്ടുകാര്‍.. വിഡിയോ

33

ബ്യൂണസ് അയേര്‍സ്: ജനവാസ കേന്ദ്രത്തില്‍ കാണപ്പെട്ട അത്ഭുത ജീവി പ്രദേശവാസികളില്‍ ഭീതി പരത്തുന്നു. അര്‍ജന്റീനിയയിലെ സാന്റാ ഫെയ്ലെ തെരുവിലാണ് ഈ അത്ഭുത ജീവിയെ കണ്ടെത്തിയത്. പകുതി മനുഷ്യനും പകുതി മൃഗവുമായ അപൂര്‍വ ജീവിയെന്നാണ് സമൂഹ മാധ്യമങ്ങളില്‍ ഇതിനെ പലരും വിശേഷിപ്പിക്കുന്നത്.

തെരുവില്‍ സ്ഥാപിച്ച സിസിടിവി ദൃശ്യങ്ങളിലാണ് ഈ ഭീകര ജീവി പതിഞ്ഞത്. കാഴ്ച്ചയില്‍ തന്നെ അതീവ ക്രുരത തോന്നിപ്പിക്കുന്ന ജീവി പ്രദേശത്തെ രണ്ട് പട്ടികളെ അന്നേ ദിവസം രാത്രി കൊലപ്പെടുത്തുകയും ചെയ്തിരുന്നു. പിറ്റ് ബുള്‍, ജെര്‍മ്മന്‍ ഷെപ്പേര്‍ഡ് ഇനത്തില്‍പ്പെട്ട രണ്ട് പട്ടികളെയാണ് ഈ ഭീകര ജിവി കൊന്നൊടുക്കിയത്.

Advertisements

പട്ടികള്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന് പ്രദേശ വാസികള്‍ നടത്തിയ സിസിടിവി പരിശോധനയിലാണ് അപൂര്‍വ ജീവിയെ കണ്ടെത്തിയത്. ക്യമറയില്‍ നിന്നും അതിവേഗം ഓടി മറഞ്ഞ ജീവിയെ പിന്നെയാരും പ്രദേശത്ത് കണ്ടിട്ടില്ല. കഴിഞ്ഞയാഴ്ചയാണ് ഈ അപൂര്‍വ ജിവിയുടെ വീഡിയോ യൂട്യൂബില്‍ അപ്ലോഡ് ചെയ്യപ്പെട്ടത്.

ദിവസങ്ങള്‍ കഴിഞ്ഞിട്ടും ഇതിന് പിന്നിലെ ദുരൂഹത നീക്കുവാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ലായെന്നത് ഗ്രാമവാസികളില്‍ ഭീതി ഇരട്ടിയാക്കുന്നു, 2015 ല്‍ ഫിലിപ്പന്‍സില്‍ വെച്ച് ഒരിക്കല്‍ താന്‍ ഇത്തരത്തിലൊരു ജിവിയെ നേരിട്ട് കണ്ടതായി അവകാശം ഉന്നയിച്ച് ഒരു യുവാവ് രംഗത്തെത്തിയിട്ടുണ്ട്. അന്യഗ്രഹ ജിവിയാണൊ എന്ന് സംശയിക്കുന്നവരും കുറവല്ല.

Advertisement