മിമിക്രി രംഗത്ത് നിന്നും സിനിമയിലേക്ക് എത്തി അവിടെ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് ബിനു അടിമാലി.
കോമഡി സ്‌കിറ്റുകളിലൂടെ മിനിസ്‌ക്രീൻ പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്ത ബിനു അടിമാലി കോമഡി റിയാലിറ്റി ഷോകളിലെ സജീവ സാന്നിധ്യം ആയിരുന്നു.
പ്രശസ്ത നടനും നിർമ്മാതാവുമായ മണിയൻ പിള്ള രാജു ആണ് താൻ നിർമ്മിച്ച തൽസമയം ഒരു പെൺകുട്ടി എന്ന ചിത്രലൂടെ ബിനുവിന് സിനിമയിൽ ആദ്യമായി ഒരു വേഷം നൽകിയത്. തുടർന്ന് ഇതിഹാസ, പാവാട, പത്തേമാരി, കിങ് ലയർ, ജോർജേട്ടൻസ് പൂരം, കാർബൺ തുടങ്ങി അമ്പതോളം സിനിമകളിൽ ബിനു അഭിനയിച്ചു കഴിഞ്ഞു.
കൃഷിക്കാരായ അച്ഛന്റെയും അമ്മയുടേയും മകനായ ബിനു മിമിക്രിയിൽ എത്തുന്നതിന് മുൻപ് പെയ്ന്റിംഗ് പണിക്കും പോകുമായിരുന്നു. ധന്യയാണ് ബിനുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇരുവരുടേതും. മൂന്നു മക്കളാണ് ബിനുവിന്. മൂത്ത മകൻ ആത്മിക് പ്ലസ് ടുവിനും രണ്ടാമത്തെ മകൾ മീനാക്ഷി ഏഴാം ക്ലാസിലും പഠിക്കുകയാണ്.
ഇളയ മകൾ 3 വയസ്സുകാരി ആമ്പൽ. ഇവരെല്ലാം ആണ് ബിനുവിന്റെ ലോകം. കഴിഞ്ഞ ദിവസം ബിനു അടിമാലി ഒമാനിൽ ഒരു പരിപാടി അവതരിപ്പിച്ചതിന്റെ വീഡിയോ വൈറലായിരുന്നു.സ്റ്റാന്റേർഡ് ഇല്ലാത്ത കൗണ്ടറുകൾ പറയുന്നുവെന്ന് പറഞ്ഞ് കാണികൾ ബിനുവിനും സംഘത്തിനും നേരെ കൂവുന്നതും വൈറൽ വീഡിയോയിൽ കാണാമായിരുന്നു.
ഇപ്പോളിതാ തന്റെ മിമിക്രി കാലഘട്ടത്തെക്കുറിച്ചും കുടുംബത്തെക്കുറിച്ചും സംസാരിക്കുകയാണ് ബിനു അടിമാലി.ഫോൺ നമ്പർ ചിലപ്പോഴൊക്കെ തെറ്റിച്ച് കൊടുത്തിട്ടുണ്ട്. തുടക്കത്തിൽ ആരെങ്കിലും ഫോൺ നമ്പർ ചോദിക്കുന്നതും ഒപ്പം നിന്ന് സെൽഫി എടുക്കുന്നതും വലിയ കാര്യമായിരുന്നു. പിന്നെ പിന്നെ ആയപ്പോൾ ആളുകൾ നമ്പർ വാങ്ങി വെച്ചിട്ട് കുടിച്ചിട്ട് ഫോൺ വിളിക്കുന്ന തരത്തിലേക്ക് മാറി.
വെളുപ്പിന് നാല് മണിക്ക് ഒക്കെ ആളുകൾ വിളിക്കും വെള്ളം അടിച്ചിട്ട് വിളിക്കുന്നതാണ്. അങ്ങനത്തെ അവസ്ഥ ഉണ്ടായിട്ടുണ്ട്. കുഴപ്പമില്ലാത്ത ആളാണെന്ന് മനസിലായാൽ നമ്പർ കൊടുക്കാറുണ്ട്. മ ദ്യ പി ച്ച് ഞാൻ ഇന്നേവരെ സ്റ്റേജിൽ കേറിയിട്ടില്ല. എനിക്ക് പരിചയമുള്ളവർ വീട് വെക്കുകയോ വണ്ടി വാങ്ങുകയോ ചെയ്താൽ ഞാൻ അവരുടെ നമ്പർ തപ്പി പിടിച്ച് വിളിച്ച് അഭിനന്ദിക്കും.
അതുപോലെ നല്ല സ്‌കിറ്റ് കണ്ടാൽ അത് ചെയ്തവരെ ഞാൻ വിളിച്ച് അഭിനന്ദിക്കും.ആക്ഷൻ ഹീറോ ബിജു കണ്ടശേഷം സുരാജേട്ടനെ വിളിച്ച് ഞാൻ അഭിനന്ദിച്ചിട്ടുണ്ട്. ദിലീപേട്ടന് ഒരു കഥാപാത്രം കിട്ടിയാൽ അത് കളിച്ച് കേറ്റും. വെളിപാടിന്റെ പുസ്തകത്തിൽ അപ്പാനി ശരത്തിന്റെ അച്ഛന്റെ വേഷം ഞാനായിരുന്നു ചെയ്യേണ്ടിയിരുന്നത് പിന്നീട് അത് മാറി.
അന്നത്തെ എന്റെ രൂപമായിരുന്നു കാരണം. പ്രോഗ്രാം ചെയ്യാൻ പോയിട്ട് വിഷമിച്ച് ഇറങ്ങി വരേണ്ടി വരികയോ പറമ്പ് ചാടി ഓടുകയോ ചെയ്യേണ്ടി വന്നിട്ടില്ല. പ്രദീപ് പള്ളുരുത്തിയാണെന്ന് കരുതി ഒരാൾ എന്നോട് വന്ന് കുറെ നേരം സംസാരിച്ചിട്ടുണ്ട്. ഒരു കടയുടെ ഉദ്ഘാടനത്തിനായി എത്തിയപ്പോൾ ഒരു സംഭവം നടന്നിരുന്നു.
ഒരു വലിയ ഷോപ്പിംങ് കോംപ്ലക്‌സ് ഉദ്ഘാനം ആയിരുന്നു. അതിനുള്ളിൽ മൂന്ന് സ്ഥാപനം അതാണ് ഉദ്ഘടനം ചെയ്യേണ്ടത്. അതും ഒറ്റ പേയ്മെന്റിൽ അവർ പറഞ്ഞത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു ചെറിയ സംരഭം ആണെന്നാണ്. ഞാൻ കരുതിയത് മൂന്നുപേരും കൂടി തുടങ്ങിയ ഒരു സ്ഥാപനം എന്നാണ്.
അതുകൊണ്ടാണ് ഞാൻ ചോദ്യം ചെയ്തത്. ഫ്രീയായി വരെ പരിപാടിക്ക് പോയിട്ടുള്ള ആളാണ് ഞാൻ.ആ സംഭവത്തിന് ശേഷം പലരും എന്നെ സോഷ്യൽ മീഡിയയിൽ കീറിമുറിച്ചു. ഞാൻ തെറ്റ് ചെയ്തിട്ടില്ലാത്ത കൊണ്ട് പ്രതികരിക്കാൻ പോയില്ല. ചില ആളുകൾ അവർക്ക് രക്ഷപെടാൻ വേണ്ടി ബിനു അടിമാലി നാടിനെ വരെ മോശമാക്കി എന്ന തരത്തിൽ സംസാരിച്ചു.
ഒരാളെ പറ്റി ഇല്ലാ വചനം പറയുമ്പോൾ അവനും അവന്റെ ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കുമെല്ലാം എന്ത് മാത്രം വേദനിച്ച് കാണുമെന്ന് ഓർക്കുക. ആളുകളെ വിഷമിപ്പിക്കാൻ എനിക്ക് പറ്റില്ല. അതുകൊണ്ടാണ് ചില കുഴികളിൽ പോയി ചാടുന്നത് എന്നും ബിനു അടിമാലി പറയുന്നു.