മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയെ നായകനാക്കി ഹിറ്റ് മേക്കർ കമൽ സംവിധാനം ചെയ്ത ചിത്രമാണ് അഴകിയ രാവണൻ. ശ്രീനിവാസൻ തിരക്കഥ എഴുതിയ ചിത്രത്തിലെ മമ്മൂട്ടിയുടെ ശങ്കർദാസ് ഇന്നും പ്രേക്ഷകർ ഓർത്തിരിക്കുന്ന കഥാപാത്രമാണ്.
വീടിനുള്ളിൽ ചുവന്ന പെയിന്റ് അടിക്കാനും നാടെങ്ങും തനിക്ക് സ്വീകരണം ഏർപ്പെടുത്താനും പൊങ്ങച്ചം കാട്ടാനായി സിനിമ നിർമ്മിക്കാനുമൊക്കെ മുതിരുന്ന ശങ്കർദാസ് എന്ന കഥാപാത്രവും പ്രേക്ഷകപ്രീതി നേടിയിരുന്നു.
മലയാളികൾ ആസ്വദിച്ച് ചിരിച്ച മമ്മൂട്ടി ചിത്രം കൂടിയാണ് അഴകിയ രാവണൻ എന്ന സിനിമ. മമ്മൂട്ടിയും കമലും ഒന്നിച്ച് സൃഷ്ടിച്ച സിനമകളിൽ ഒന്നാണ് അഴകിയ രാവണൻ. എന്നാൽ ഈ സിനിമയുടെ പ്രാരംഭ ഘട്ടത്തിൽ ശങ്കർദാസ് യിട്ട് മോഹൻലാൽ ആണെങ്കിൽ ചിത്രം നന്നാകുമെന്ന് പലരും കമലിനോട് പറഞ്ഞിരുന്നു.
പക്ഷേ മമ്മൂട്ടി മതിയെന്ന വാശിയായിരുന്നു കമലിനും ശ്രീനിവാസനും. കമൽ ഇക്കാര്യം ഒരിക്കൽ വെളിപ്പെടുത്തുകയും ചെയ്തിരുന്നു. അതേ സമയം ഈ ചിത്രത്തിന് തിയ്യറ്ററുകളിൽ വേണ്ടത്ര വാണിജ്യ വിജയം നേടാൻ കഴിഞ്ഞില്ലെന്ന റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.
എന്നാൽ അഴകിയ രാവണൻ പരാജയം ആയിരുന്നില്ല എന്നാണ് കമലിന്റെ ഭാഷ്യം. ചിത്രത്തിലെ മമ്മൂട്ടിയുടെ കഥാപാത്രത്തെ പ്രേക്ഷകർ സ്വീകരിക്കുമോ എന്ന കാര്യത്തിൽ തനിക്ക് പേടി ഉണ്ടായിരുന്നു എന്ന് കമൽ പറയുന്നു.
പക്ഷേ, സിനിമ റിലീസ് ആയി കുറച്ച് ദിവസം കഴിഞ്ഞപ്പോൾ ആ ഭയം മാറിയെന്നും കമൽ വ്യക്തമാക്കുന്നു.
കഥ കേൾക്കുമ്പോൾ മമ്മൂട്ടിക്ക് ഇഷ്ടപെടുമോ ചെയ്യാൻ തയ്യാറാകുമോ എന്ന ഭയവും തനിക്ക് ഉണ്ടായിരുന്നുവെന്ന് കമൽ വ്യക്തമാക്കുന്നു.
എന്നാൽ ചിരിച്ചുകൊണ്ടാണ് മമ്മൂട്ടി കഥ കേട്ടത്. ശേഷം പറഞ്ഞത് ഒരു കാര്യം മാത്രം ഞാൻ കോമഡി ചെയ്യില്ല സീരിയസ് ആയിട്ടായിരിക്കും അഭിനയിക്കുക. ആളുകൾ അതിനെ കോമഡിയായി കണ്ടപ്പോൾ സിനിമ വിജയിച്ചു എന്നാണ് കമൽ പറയുന്നത്.
അതേ സമയം ഈ ചിത്രത്തിലെ പാട്ടുകൾ എല്ലാം സൂപ്പർ ഹിറ്റുകൾ ആയിരുന്നു. കാവ്യ മാധവൻ ബാലതാരമായി ഇ സിനിമയിൽ അഭിനയിച്ചിരുന്നു. വെണ്ണിലാ ചന്ദനക്കിണ്ണം എന്ന ഗാനരംഗത്തും കാവ്യ മാധവൻ തിളങ്ങിയിരു ന്നു.