ബോളിവുഡിലെ കിളവന്മാർക്ക് നായികയായി ചെറുപ്പക്കാരികളെ മാത്രം മതി, മുപ്പത് കഴിഞ്ഞവരെ വേണ്ട: തുറന്നടിച്ച് ലാറ ദത്ത

604

ഒരു കാലത്ത് ബോളിവുഡ് സിനിമയിലെ സൂപ്പർ നടി ആയിരുന്നു ലാറാ ദത്ത. തനതായ അഭിനയമികവു കൊണ്ടും ഭാവ പ്രകടനങ്ങൾ കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിച്ച താരം കൂടിയാണ് ലാറാ ദത്ത. സൗന്ദര്യ മത്സരത്തിൽ വിജയിച്ചാണ് ലാറ ദത്ത അഭിനയ ലോകത്തേക്ക് എത്തുന്നത്.

ടെന്നിസ് താരം മഹേഷ് ഭൂപതിയെ വിവാഹം കഴിച്ചതോടെ അഭിനയത്തിൽ നിന്നും ഒരു ഇടവേളയെടുത്ത ലാറ ദത്ത ഇപ്പോൾ വീണ്ടും അഭിനയ രംഗത്തേക്ക് തിരിച്ച് എത്തിയിരിക്കുകയാണ്. അതേ സമയം സിനിമ മേഖലയിലെ കാസ്റ്റിംഗ് കൗച്ചുകളും സിനിമാ മേഖലയിൽ ജൂനിയർ ആർട്ടിസ്റ്റുകൾ അനുഭവിക്കുന്ന ത്യാഗങ്ങളും എല്ലാം പലപ്പോഴും വലിയ വാർത്ത ആയി മാറാറുണ്ട്.

Advertisements

ഹിന്ദി സിനിമ മേഖലയിൽ സംഭവിക്കുന്ന ചില കാര്യങ്ങൾ അടുത്തിടെ ലാറദത്ത തുറന്നു പറഞ്ഞത് ഏറെ വാർത്തയായി മാറിയിരുന്നു. ബോളിവുഡിൽ സ്ത്രീകളോടുള്ള സമീപനത്തെക്കുറിച്ചാണ് ലാറ ദത്ത തുറന്നു സംസാരിച്ചത്. സിനിമയിലെ നായകന്മാരും നായികമാരും തമ്മിലുള്ള പ്രായ വ്യത്യാസം എല്ലാ കാലത്തും ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.

Also Read
ഇവന് വേലയും കൂലിയും ഇല്ലെന്നു തോന്നുന്നു, അവന്റെ അവസ്ഥ കാണുമ്പോൾ വിഷമം വരുന്നു: അനു സിത്താരയുടെ ഭർത്താവ് വിഷ്ണുവിനെ കുറിച്ച് മോശം കമന്റുകളുമായി ചിലർ

2021 ൽ പുറത്തിറങ്ങിയ അക്ഷയ് കുമാറിന്റെ സൂര്യവംശി എന്ന ചിത്രത്തിലെ ടിപ് ടിപ് ബർസാ പാനി എന്ന ഗാനത്തിന്റെ റീമേക്കിൽ കത്രീന എത്തിയത് വലിയ ചർച്ച ആയി മാറിയിരുന്നു. അമ്പതിനോടടുത്ത് അടുത്ത് പ്രായമുള്ള നായകന്മാർ കാമുകന്മാരായി അഭിനയിക്കുമ്പോൾ പോലും മുപ്പതിലേക്ക് എത്തുന്നതോടെ നായികമാർക്ക് അവസരം കുറയുന്നു എന്നാണ് വിമർശനം.

ഹിന്ദിയിലെ പല സൂപ്പർ താരങ്ങളും ഇത്തരത്തിൽ വിമർശനം ഏറ്റു വാങ്ങിയിട്ടുണ്ട്. ഈ വിഷയവുമായി ബന്ധപ്പെട്ടാണ് ലാറ ദത്ത ഇപ്പോൾ സംസാരിക്കുന്നത്. മുതിർന്ന നായകന്മാരുടെ നായികമാരായി പലപ്പോഴും ചെറുപ്പക്കാരായ നായികമാർ വരുന്ന ട്രെന്റ് ഇപ്പൊഴും നില നിൽക്കുന്നുണ്ട്. ഇതിന് എതിരെയാണ് കടുത്ത ഭാഷയിൽ താരം സംസാരിക്കുന്നത്.

ഇനിയെങ്കിലും എല്ലാം തിരുത്തുമെന്ന് പ്രത്യാശിക്കാം. ഇതൊക്കെ പതിയെ മാറുന്നുണ്ടെന്ന് തന്നെയാണ് താൻ വിശ്വസിക്കുന്നത് എന്ന് പറഞ്ഞാണ് താരം തുടങ്ങിയത്. മുപ്പതിലേക്ക് എത്തിക്കഴിയുമ്പോൾ നായികമാർ കുടുംബിനികൾ ആണെന്നും സെ ക ്‌സി അല്ലെന്നുമുള്ള കാഴ്ചപ്പാട് ഇപ്പോൾ മാറുകയാണ്.

ഇപ്പോൾ സ്ത്രീകൾക്കായി നല്ല കഥാപാത്രങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്. അതിനുള്ള പ്രധാന കാരണം ഇപ്പോൾ സ്ത്രീകൾ ആണ് കഥ എഴുതുന്നത്. അതുകൊണ്ട് തന്നെ നിരവധി ലെയറുകളുള്ള കഥാപാതങ്ങൾ ഇന്ത്യൻ സിനിമകളിൽ ഉണ്ടാകുന്നുണ്ട്. അതുകൊണ്ട് തന്നെ പതിവ് രീതിയെ മാറ്റാൻ കഴിയുമെന്നാണ് താൻ കരുതുന്നത് എന്നുമാണ് താരം പറയുന്നത്.

Also Read
കാളിദാസ് ജയറാമിന്റെയും കാമുകി തരിണിയുടെയും പേഴ്‌സണൽ ചാറ്റ് പുറത്തായി, കണ്ണുതള്ളി ആരാധകർ

Advertisement