മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട മാതൃകാ താരദമ്പതികൾ ആണ് നടൻ ജയറാമും ഭാര്യയും മുൻകാല നായികാ നടിയായ പാർവ്വതിയും. താൻ സിനിമയിൽ സൂപ്പർ നായികയായി തിളങ്ങി നിൽക്കുമ്പോൾ ആയിരുന്നു പാർവ്വതി അന്ന് യുവതാരമായിരുന്ന ജയറാമിനെ പ്രണയിച്ചതും വിവാഹം കഴിച്ചതും.
വിവാഹ ശേഷം പാർവ്വതി സിനിമാ രംഗത്ത് നിന്നും വിട്ടു നിൽക്കുകയാണ്. രണ്ട് മക്കളാണ് ഇവർക്ക് ഉള്ളത് കാളിദാസും മാളവികയും. കാളിദാസ് ഇപ്പോൾ തെന്നിന്ത്യയിലെ അറിയപ്പെടുന്ന യുവനടൻ ആണ്. ബാല താരമായി സിനിമയിലേക്ക് എത്തിയ കാളിദാസ് ഇപ്പോൾ തമിഴകത്തിലെ തിരക്കേറിയ താരമായി മാറിയിരിക്കുക ആണ്.
അച്ഛനെയും അമ്മയുടെയും വഴിയെ സിനിമാലോകത്തേക്ക് ചുവടെ എടുത്തുവച്ച് ശ്രദ്ധ നേടിയെടുത്ത തെന്നിന്ത്യൻ താരമാണ് ഇപ്പോൾ കാളിദാസ് ജയറാം. അച്ഛൻ ജയറാമിനൊപ്പം ബാല താരമായിട്ടായിരുന്നു കാളിദാസ് സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് പൂമരം എന്ന സിനിമയിലൂടെ നായകനായി മലയാളത്തിലേക്ക് അരങ്ങേറി.
കൊച്ചു കൊച്ചു സന്തോഷങ്ങൾ എന്ന സത്യൻ അന്തിക്കാടിന്റെ ചിത്രത്തിൽ അച്ഛൻ ജയറാമിന് ഒപ്പമായിരുന്നു കാളിദാസ് സ്ക്രീനിൽ എത്തിയത്. പിന്നീട് എന്റെ വീട് അപ്പുവിന്റെയും എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്കാരവും കാളിദാസ് സ്വന്തമാക്കി.
എന്നാൽ മുതിർന്നതിനു ശേഷം കാളിദാസ് മലയാളത്തിൽ അഭിനയിച്ചിരുന്ന സിനിമകൾ വലിയ ഹിറ്റുകൾ ആയില്ല. എന്നാലും തമിഴ് സിനിമ ലോകത്ത് ഏറെ ആരാധകരുള്ള താരമായി മാറിയിരിക്കുകയാണ് ഇപ്പോൾ കാളിദാസ്. തന്റെ സിനിമകളെക്കാൾ പ്രണയ കഥകളാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ നിറഞ്ഞു നിൽക്കുന്നത്.
ഒരുപിടി മലയാള സിനിമകളിൽ കൂടി വേഷമിട്ട കളിദാസ് പിന്നീട് തമിഴകത്തേക്ക് ചേക്കേറി. പാപ കഥകൾ, വിക്രം, നച്ചത്തിരം നകർക്കിറത് എന്നീ ചിത്രങ്ങളിലൂടെ കാളിദാസ് തമിഴകത്ത് തന്റെ ചുവട് ഉറപ്പിച്ചു. കാളിദാസന്റെ പിറന്നാളിന് ആശംസകളുമായി ഒട്ടനവധി ആരാധകരും കമന്റ്സുമായി എത്തിയിരുന്നു. രജ്നി, പക്കത്തിലെ കൊഞ്ചം കാതൽ എന്നിവയാണ് താരത്തിന്റെ പുതിയ സിനിമകൾ.
അതേ സമയം മോഡലായ തരുണി കലിങ്കരായരാണ് കാളിദാസന്റെ പ്രണയിനി. കുറച്ചു മാസങ്ങൾക്ക് മുൻപാണ് കാളിദാസ് തന്റെ ഗേൾഫ്രണ്ടിനെ പരിചയപ്പെടുത്തി കൊണ്ടുള്ള ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചിരുന്നത്. കാളിദാസന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിലെ സ്ഥിരം സാന്നിധ്യമായി മാറിയിരിക്കുകയാണ് തരിണി ഇപ്പോൾ.
2021 മിസ്സ് ഡിവ റണ്ണറപ്പുകൂടിയാണ് തരുണി. സോഷ്യൽ മീഡിയയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളാണ് ഇരുവരും ഇപ്പൊൾ. 22 വയസ്സുകാരിയായ തരിണി ചെന്നൈ സ്വദേശിനിയാണ്. തരിണി കാളിദാസിന്റെയും കുടുംബത്തിന്റെയും ഒപ്പമുള്ള ചിത്രങ്ങൾ ഇതിനുമുമ്പ് തന്നെ തന്റെ സോഷ്യൽ മീഡിയ പ്രൊഫൈലിൽ പങ്ക് വെച്ചിരുന്നു.
തന്റെ ഒട്ടുമിക്ക വിശേഷങ്ങളും താരം ചിത്രങ്ങളായും വീഡിയോകളായും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്.
ഇപ്പോഴിതാ തരുണിയുമായുള്ള തന്റെ വാട്സ്ആപ്പ് ചാറ്റ് പുറത്തു വിട്ടിരിക്കുകയാണ് കാളിദാസ്. തരിണിയുമൊത്തുളള തമാശകളാണ് ചാറ്റിലുടനീളം ഉള്ളത്.
തരിണിയെ കാണുമ്പോൾ വളരെ മെച്യൂരിറ്റിയുള്ള ഒരു കുട്ടിയായി തോന്നുമെങ്കിലും കുഞ്ഞുങ്ങളുടെ മനസ്സുള്ള ഒരു കുട്ടിക്കുറുമ്പിയാണ് താരമെന്ന് ഈ ചാറ്റിലൂടെ വ്യക്തമാണ്. തരിണി ഇങ്ങനെയൊരു സിമ്പിൾ മൈൻഡഡ് ആയിരിക്കും എന്ന് കരുതിയില്ല എന്ന് നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ കമന്റ് ചെയ്തത്.