ഞാന്‍ അത് കണ്ടിരുന്നുവെന്ന് ഒരാള്‍ പറഞ്ഞു, പിന്നീടാണ് മനസ്സിലായത് കുളിസീന്‍ ആണെന്ന്, എന്തിനാണ് ഇത് നേരെ പറയാന്‍ മടിക്കുന്നതെന്ന് മനസ്സിലാവുന്നില്ല, നടി വൈഗ റോസ് പറയുന്നു

363

മലയാളത്തിന്റെ താരരാജാവ് മോഹന്‍ലാല്‍ നായകനായ അലക്‌സാണ്ടര്‍ ദി ഗ്രേറ്റ് എന്ന സിനിമയിലൂടെ സിനിമാ അഭിനയ രംഗത്ത് എത്തിയ താരമാണ് വൈഗ റോസ്. ഡെര്‍ ദി ഫിയര്‍ എന്ന പ്രോഗ്രാമിലൂടെ ആണ് താരം ആദ്യമായി മിനിസ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്നത്. പിന്നാലെ നിരവധി പ്രോഗാമുകളില്‍ അവതാരകയായി തിളങ്ങിയിട്ടുണ്ട്.

Advertisements

ഇപ്പോള്‍ തമിഴ് കളേഴ്‌സ് ടിവിയിലെ കോമഡി നെറ്റ്സ് എന്ന പ്രോഗ്രാമിന്റെ അവതാരകയാണ് വൈഗ. ഓര്‍ഡിനറി, നേരിന്റെ നൊമ്പരം, കളിയച്ഛന്‍, ലച്ച്മി എന്ന സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്. കോട്ടയംകാരിയായ വൈഗ ഒരു എംബിഎ ബിരുദധാരിയും കൂടിയാണ്. സോഷ്യല്‍ മീഡിയയില്‍ ഏറെ സജിവമായ വൈഗയെ നിരവധിപ്പേരാണ് പിന്തുടരുന്നത്.

Also Read: അച്ഛനും അമ്മയുമില്ലാതെ കയറൂരി വിട്ടതാണോ എന്ന് ഇനി ചോദിക്കണ്ട; അച്ഛന്‍ ഇല്ലാത്ത കുട്ടി എന്ന് കേട്ട് കേട്ട് ഞാന്‍ മടുത്തുവെന്ന് വ്‌ളോഗര്‍ അഞ്ജിത നായര്‍

തന്റെ പുത്തന്‍ ഫോട്ടോകളും വിശേഷവുമെല്ലാം ആരാധകരുമായി വൈഗപങ്കുവെക്കാറുണ്ട്. താന്‍ ഒത്തിരി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും കുളിസീന്‍ എന്ന ഷോര്‍ട്ട് ഫിലിമാണ് തന്റേതായി എല്ലാവരും ഓര്‍ത്തിരിക്കുന്നതെന്ന് പറയുകയാണ് ഒരു അഭിമുഖത്തില്‍ വൈഗ.

കുളിസീനിനെ കുറിച്ചാണ് പലരും തന്നോട് ചോദിക്കുന്നത്. കാരണമെന്താണെന്ന് അറിയില്ലെന്നും ചിലപ്പോള്‍ താന്‍ ലേശം ഗ്ലാമറസായി അഭിനയിച്ചത് കൊണ്ടാവാമെന്നും വൈഗ പറയുന്നു. ഒരിക്കല്‍ വിമാനയാത്രയില്‍ ഒരാള്‍ തന്നോട് അത് കണ്ടിരുന്നുവെന്ന് പറഞ്ഞു.

Also Read: അര്‍ണവേ നീ ഇത് കാണുന്നുണ്ടോ? ദിവ്യശ്രീയുടെ വളകാപ്പ് ചിത്രങ്ങള്‍ ചൂണ്ടിക്കാണിച്ച് ആരാധകര്‍; അന്‍ഷിതയ്‌ക്കൊപ്പം കറങ്ങി നടന്ന് അര്‍ണവ്

എന്നാല്‍ സംഭവം തനിക്ക് മനസ്സിലായില്ല. കുളിസീന്‍ ആണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്നു പറഞ്ഞുവെന്നും പലര്‍ക്കും അതിന്റെ പേര് പറയാന് തന്നെ മടിയാണെന്നും വൈഗ പറയുന്നു. താന്‍ തന്റെ ഫോട്ടോയ്ക്ക് താഴെ കമന്റു ചെയ്യുന്നവര്‍ക്കെല്ലാം മറുപടി നല്‍കാറുണ്ടെന്നും അനാവശ്യം പറയുന്നവര്‍ക്കെല്ലാം ദേഷ്യത്തോടെ ആണ് മറുപടി നല്‍കാറുള്ളതെന്നും വൈഗ പറയുന്നു.

Advertisement