വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ പ്രിയപ്പെട്ട നടനായി മാറിയ താരമാണ് ഉണ്ണി മുകുന്ദൻ. നായകനായും വില്ലനായും സഹനടനായും എല്ലാം തിളങ്ങുന്ന താരം അടുത്തിടെ സിനിമാ നിർമ്മാണത്തിലേക്കും എത്തിയിരുന്നു. മലയാള സിനിമയിൽ ബോഡി ബിൽഡിങ്ങിലും ഫിറ്റ്നസിലും ഉണ്ണിയുടെ അത്രയും ശ്രദ്ധ കൊടുക്കുന്ന മറ്റൊരു യുവ താരം ഇല്ലെന്ന് തന്നെ പറയാം.
സോഷ്യൽ മീഡിയയിൽ ഏറെ സജീവമാണ് നടൻ. പങ്കുവെയ്ക്കുന്ന ചിത്രങ്ങളും മറ്റ് വിശേഷങ്ങളുമൊക്കെ വളരെ പെട്ടെന്ന് വൈറലായി മാറാറുണ്ട്. മാളികപ്പുറം എന്ന സിനിമയാണ് ഉണ്ണി മുകുന്ദന്റേതായി ഏറ്റവും ഒടുവുൽ പുറത്തിറങ്ങിയ ചിത്രം. ഇപ്പോഴിതാ ദേശീയതയെ കുറിച്ചുള്ള തന്റെ നിലപാട് ആവർത്തിച്ച് രംഗത്ത് എത്തിയരിക്കുകയാണ് ഉണ്ണി മുകുനന്ദൻ.
നമ്മുടെ രാജ്യത്തിന് എതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അത് തനിക്ക് വേദനിക്കുമെന്നും ഇതൊരു രാഷ്ട്രീയ പ്രസ്താവനയായി കരുതുന്നില്ലെന്നും ഉണ്ണി മുകുന്ദൻ പറഞ്ഞു. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയതയെന്നും ഉണ്ണി മുകുന്ദൻ പറയുന്നു.
ഞാനെന്റെ രാഷ്ട്രീയ നിലപാടൊന്നും എവിടേയും പറഞ്ഞിട്ടില്ല. യഥാർഥത്തിൽ രാജ്യത്തോടുള്ള എന്റെ ഇഷ്ടത്തേയും ആത്മാർഥതയേയും കുറിച്ച് ഞാൻ സംസാരിച്ചിട്ടുണ്ട്. ഒരു ദേശീയവാദ പ്രത്യയ ശാസ്ത്രം എനിക്കുണ്ട്. അത് മാറ്റിവയ്ക്കാൻ പറ്റില്ല. തൊരു പൊളിറ്റിക്കൽ സ്റ്റേറ്റ്മെന്റ് ആണോയെന്ന് ചോദിച്ചാൽ ഇതുവരെ എനിക്കങ്ങനെ തോന്നിയിട്ടില്ല.
നമ്മുടെ രാജ്യത്തിനെതിരെ ആരെങ്കിലും മോശമായി സംസാരിച്ചാൽ അതെനിക്ക് വേദനിക്കും. ഇതൊരു രാഷ്ട്രീയ പ്രസ്താവനയാണ് എന്ന് ഞാൻ കരുതുന്നില്ല. ഇന്ത്യയിൽ ജീവിക്കുന്ന ഏതൊരാൾക്കും ആ ഒരു വികാരം ഉണ്ടാവണം. ഇന്ത്യ പാകിസ്താൻ മാച്ച് വരുമ്പോൾ മാത്രം വേണ്ടതല്ല ദേശീയത. ഒരാളുടെ ദേശീയതയും രാഷ്ട്രബോധവുമൊക്കെ അവന്റെ ജാതിയും മതവും വച്ച് നിർണയിക്കുന്ന പ്രവണതയുമുണ്ട്.
അതിനെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് അത് ശരിയല്ലെന്നും അത്തരമൊരു കാര്യത്തിന് താനൊരിക്കലും കൂട്ടുനിന്നിട്ടില്ലെന്നും നടൻ പറഞ്ഞു. അത്തരമൊരു നിലപാട് തന്റെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. തന്റെ സിനിമകളിലൂടെയോ പറഞ്ഞിട്ടില്ല. ചിലർ പ്രതീക്ഷിക്കുന്നത് താൻ സംസാരിച്ചിട്ടുണ്ടാവില്ല, ചില കാര്യങ്ങൾ ചെയ്തിട്ടുണ്ടാവില്ല. അത് വ്യക്തിപരമായ ശരിയും തെറ്റും അടിസ്ഥാനമാക്കിയാണല്ലോ. ആ രീതിയിൽ പോവാനാണ് ആഗ്രഹിക്കുന്നത്.
അങ്ങനെയാണെങ്കിൽ എത്രയോ രാഷ്ട്രീയ പാർട്ടികൾക്ക് വേണ്ടി കാംപയിൻ ചെയ്ത നടന്മാർ ഇവിടെയുണ്ടല്ലോ അവരോട് ഒരു ചോദ്യവും ഉണ്ടാവുന്നില്ല. അപ്പോൾ ദേശീയതയെ കുറിച്ച് താൻ പറഞ്ഞ കാര്യങ്ങൾ ദുർ വ്യാഖ്യാനം ചെയ്യപ്പെടുക ആയിരുന്നു. പക്ഷേ ഇതേക്കുറിച്ച് വിശദീകരണമൊന്നും താൻ കൊടുത്തിട്ടില്ല.
ഞാനുമായി ആരെങ്കിലും തെറ്റിയാൽ, വാക്കുതർക്കം ഉണ്ടായാൽ പോലും ഞാനത് തിരുത്താൻ പോവാറില്ല. എന്റെ ഭാഗത്ത് ന്യായമുണ്ടെങ്കിലും ഒരിക്കലും തിരുത്തി ഞാനിങ്ങനെയാണ് ഉദ്ദേശിച്ചതെന്ന് പറയാറില്ല. കാരണം ആ വ്യക്തി സ്വയം അത് കണ്ടെത്തേണ്ടതാണ് മനസിലാക്കേണ്ടതാണ്. കാരണം 15, 16 വയസിന് മുകളിലുള്ള എല്ലാവർക്കും നോർമലായിട്ട് ചിന്തിക്കാനുള്ള കഴിവുണ്ട്.
അതേ സമയം സോഷ്യൽ മീഡിയയെ നിയന്ത്രിക്കേണ്ടതുണ്ടെന്ന് തോന്നുന്നില്ലന്നും അതൊരു ഫ്രീ സ്പേസാണെന്നും നടൻ അഭിപ്രായപ്പെട്ടു. നിങ്ങളിങ്ങനെ ചെയ്താൽ അത് നന്നാവുമെന്ന് പറയാനുള്ള കരുത്തെനിക്കില്ല. കാരണം പൂർണമായിട്ടുള്ള എനർജി എന്റെ സിനിമകൾ നന്നാക്കാനും എന്നിലെ നടനെ വളർത്താനുമാണ് ഞാൻ ശ്രദ്ധിക്കുന്നത്.
മാളികപ്പുറം നല്ലൊരു സിനിമയായിരിക്കും, അയ്യപ്പവിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്നതായിരിക്കും എന്ന് റിലീസിന് മുമ്പേ ഞാൻ വാഗ്ദാനം കൊടുത്തതാണ്. ഇപ്പോൾ അതിന്റെ റിവ്യൂകൾ കേൾക്കുമ്പോഴും തന്റെ വാക്കുകൾ അവർക്ക് ശരിയായി തോന്നിയെന്ന് സിനിമയുടെ കലക്ഷനും മറ്റും കാണുമ്പോൾ മനസിലാവുന്നു എന്നും നടൻ പറയുന്നു.
Also Read
എന്താ പോരുന്നോ എന്റെ കൂടെ; തന്നെ പിന്തുടർന്ന ഫോട്ടോഗ്രഫറെ ഞെട്ടിച്ച് ജാൻവി കപൂറിന്റെ ചോദ്യം