കസേരയിൽ നിന്ന് എഴുന്നേറ്റ് സ്ത്രീകളെ വണങ്ങുന്ന മഹാനടൻ, എന്തൊരു അവതാരമാണ് ഈ മനുഷ്യൻ: പ്രമുഖ സൂപ്പർസ്റ്റാറിനെ കുറിച്ച് നയൻതാര

8060

മലയാളിയായ തെന്നിന്ത്യൻ താരസുന്ദരി നയൻതാരയ്ക്ക് ലേഡീ സൂപ്പർ സ്റ്റാർ എന്നല്ലാതെ തമിഴ് നാട്ടിൽ മറ്റൊരു വിളിപ്പേര് കൂടി ഉണ്ട്, അണ്ണി എന്നാണ് ചിലർ നയൻസിനെ സ്‌നേഹത്തോടെ വിളിക്കുന്നത്. മലയാള സിനിമയിലെ അരങ്ങേറ്റത്തിന് പിന്നാലെ ഒന്നു രണ്ട് സിനിമകൾ കൂടി ചെയ്തിട്ട് നയൻസ് തമിഴകത്തേക്ക് ചേക്കേറുക ആയിരുന്നു.

തമിഴകത്തെ താരത്തിന്റെ തുടക്കാല ചിത്രങ്ങളിൽ ഒന്നായിരുന്നു ചന്ദ്രമുഖി എന്ന സൂപ്പർ ഹിറ്റ് രജനികാന്ത് ചിത്രം. ഈ ചിത്രത്തിൽ നായിക ആയതോടെയാണ് തമിഴ് മക്കളുടെ അണ്ണന്റെ നായികയെ അണ്ണി എന്ന് അവർ വിളിച്ചു തുടങ്ങുന്നത്.

Advertisements

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യ മുഴുവൻ നിറഞ്ഞു നിൽക്കുന്ന താരറാണിയായി മാറിയിരിക്കുകയാണ് നയൻതാര. ഇന്ന് നയൻതാരയോളം താരമൂല്യം ഉള്ളൊരു നായിക തെന്നിന്ത്യയിൽ ഇല്ല. അഭിനയിച്ച ഭാഷകളിലെല്ലാം തന്റേതായ സ്ഥാനം അവർ നേടിക്കഴിഞ്ഞിട്ടുണ്ട്.

Also Read
11ാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആദ്യ വിവാഹം, ഇന്ന് ഞങ്ങളുടെ 25ാം വിവാഹവാര്‍ഷികം, വെളിപ്പെടുത്തലുമായി ലെന

ശിവാജി എന്ന ചിത്രത്തിൽ രജനികാന്തിനൊപ്പം നൃത്ത രംഗത്തിലും കുചേലൻ എന്ന ചിത്രത്തിൽ വീണ്ടും രജനികാന്തിന്റെ നായികയായും നയൻസ് വേഷമിട്ടിരുന്നു. ഇതോടെ തലൈവരുടെ ആരാധകർക്ക് നയൻതാര അണ്ണി എന്ന വിളിപ്പേരോടെ ആരാധകർക്ക് പ്രിയങ്കരിയായി.

അതേ സമയം മുമ്പ് ഒരിക്കൽ തലൈവർ സ്റ്റൈൽ മന്നൻ സൂപ്പർസ്റ്റാർ രജനികാന്തിനെ കുറിച്ച് നയൻതാര ഒരു മാഗസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ വീണ്ടും വൈറലായി മാറുന്നത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ:

ഇത് പോലെ നന്മയും എളിമയുമുള്ള നടനെ കണ്ടിട്ടില്ല. ഷൂട്ടിങ്ങിനിടയിൽ സ്ത്രീകൾ അദ്ദേഹത്തെ പരിചയ പെടാൻ വരും. അദ്ദേഹത്തിന് വേണമെങ്കിൽ കസേരയിൽ ഇരുന്നു കൊണ്ട് തന്നെ ഒന്ന് ചിരിച്ചെന്നു വരുത്തി അവരെ മടക്കി അയയ്ക്കാം.

പക്ഷെ അദ്ദേഹം എഴുന്നേറ്റ് നിന്ന് വളരെ ഭവ്യതയോടെ ആണ് അവരോടു സംസാരിക്കുന്നത് എന്നാണ് നയൻ താര പറയുന്നത്.മലയാളത്തിൽ ഗോൾഡ് എന്ന ചിത്രമാണ് നയൻസിന്റെ ഒടുവിലായി പുറത്തിറങ്ങിയ ചിത്രം. വിവാഹ ശേഷവും അഭിനയരംഗത്ത് സജീവമായ നയൻസ് ബോളിവുഡിലും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്.

ജവാൻ എന്ന ചിത്രത്തിൽ കിങ്ഖാൻ ഷാരുഖിന്റെ നായിക ആയിട്ടാണ് നയൻസ് എത്തുന്നത്. ആറ്റ്‌ലി സംവിധാനം ചെയ്യുന്ന ജവാനിൽ ദളപതി വിജയ് അഥിതി വേഷത്തിൽ എത്തുന്നുണ്ട് എന്നാണ് അറിയുന്നത്.

Also Read
വീട്ടിൽ പറയുന്നത് ഒന്നും നാട്ടിൽ പറയാൻ പറ്റില്ല, വിവാഹ മോചന വാർത്തകൾക്കിടെ ടെലിവിഷൻ പരിപാടിയിൽ എത്തി ഭാമ പറഞ്ഞത് കേട്ടോ

Advertisement